ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 6 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. Zoom Meeting Link – https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സാഹിത്യവേദി അംഗം ഷിജി അലക്സ് ഉള്ളെഴുത്തുകൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. യുവജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന, വിവിധ വിഷയമേഖലകളിൽ പ്രഗത്ഭരായ എൺപത് എഴുത്തുകാർ ന്യൂജെൻ കൂട്ടുകാർക്കെഴുതുന്ന സ്നേഹാർദ്രമായ കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. യുവജനങ്ങൾ ഇന്നനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രതിസന്ധികളുടെ മൂലകാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകവഴി, അവയെ നേരിടാൻ ഈ കത്തുകൾ അവരെ സജ്ജമാക്കുന്നു. യുവജനങ്ങളും മാതാപിതാക്കളും അധ്യാപകരും ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ന്യൂജെനറേഷനെ മുൻവിധികളില്ലാതെ മനസിലാക്കാൻ ശ്രമിക്കുന്നവർക്കും അവർക്കിടയിൽ പ്രവർത്തിക്കുന്നവർക്കും ഒഴിവാക്കാനാവാത്ത കൈപ്പുസ്തകം. ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ലളിതമായി സംവദിക്കുന്നവയാണീ കത്തുകൾ. പുതിയകാലം തുറക്കുന്ന സാധ്യതകളെ സർഗ്ഗാത്മകമായി…
Category: SAHITHYAM
മാവേലിക്കര ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി
മാവേലിക്കര : ഓണാട്ടുകര സാഹിതി ഒരുക്കുന്ന ദേശീയ സാഹിത്യ സംഗമം വൈഖരി 2024 നു പുന്നമൂട് ജീവാരാമിൽ തുടക്കമായി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഓൺലൈൻ ആയി സംഗമം ഉദ്ഘാടനം ചെയ്തു. ഓണാട്ടുകരയുടെ സാഹിത്യ, സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടെന്നു പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ജ്ഞാനപീഠ ജേതാവ് ഡോ. ദാമോദർ മൗസോ ഭദ്രദീപം തെളിച്ചു. സാഹിതി പ്രസിഡൻ്റ് ഡോ മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. നിർഭയ സംഭവത്തിനു ശേഷവും ക്രിയാത്മകമായ മാറ്റങ്ങൾ വരാത്തതിനാൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമം തുടരുകയാണ്. മതസൗഹാർദം സ്വന്തം വീടുകളിൽ നിന്നാണ് ആരംഭിക്കണ്ടതെന്നും ഡോ. ദാമോദർ മൗസോ പറഞ്ഞു. സരസ്വതി സമ്മാൻ ജേതാവ് ശരൺകുമാർ ലിം ബാള പ്രഭാഷണം നടത്തി. സാഹിത്യ സംഗമത്തിൻ്റെ സ്മരണിക , സാഹിതി ജോയിൻ്റ് സെക്രട്ടറി ശശികുമാർ മാവേലിക്കരയ്ക്കു നൽകി…
അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനായി ന്യൂജെഴ്സി ഒരുങ്ങി
ന്യൂജെഴ്സി: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി. മെയ് 20ന് ന്യൂജേഴ്സിയിലാണ് അലയുടെ ഒന്നാംപാദ സാഹിത്യോത്സവം അരങ്ങേറുക. അലയുടെ ബോർഡ് ഓഫ് ട്രസ്റ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ ന്യൂജേഴ്സി , ന്യൂയോർക് , പെൻസിൽവാനിയ, ബോസ്റ്റൺ എന്നീ ചാപ്റ്ററുകൾ ന്യൂജേഴ്സിയിൽ നടക്കുന്ന പരിപാടിക്ക് നേതൃത്വം നൽകും. ന്യൂജെഴ്സിയിലെ അല ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിൻ്റെ എഴുത്തുകാരായ പോൾ സഖറിയ (സഖറിയ), ബെന്യാമിൻ, കാലിഗ്രാഫിയിലൂടെ ശ്രദ്ധേയയായ ഡോണ മയൂര എന്നിവർ അതിഥികളായി എത്തും. സാഹിത്യോത്സവത്തിന് അനുബന്ധമായി അലയിലെ പ്രതിഭകൾ കഥകളി ഉൾപ്പെടെയുള്ള കലാവിരുന്നുകളും അവതരിപ്പിക്കും. 2023 മെയ് 20 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.00ന് ന്യൂജെഴ്സിയിൽ നടക്കുന്ന സാഹിത്യോത്സവത്തിന്റെ അക്ഷരവേദിയിൽ പ്രീയപ്പെട്ട എഴുത്തുകാരൻ സഖറിയ “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ സംവദിക്കും. ഇതിനെത്തുടർന്ന്…
പ്രവാസി ശ്യാം ശിവകുമാറിന്റെ ആദ്യ നോവൽ ‘സ്നേഹപൂർവ്വം സൂര്യഗായത്രി ‘ പ്രകാശനം ചെയ്തു
മെൽബോൺ: ആസ്ട്രേലിയയിലെ മെൽബോർണിൽ നിന്നും ആദ്യമായി ‘സ്നേഹപൂർവ്വം സൂര്യഗായത്രി ‘ എന്ന മലയാളം നോവൽ പ്രസിദ്ധീകരിച്ചു. ബിസിനസ്കാരനും എയർ ക്രാഫ്റ്റ് ഡീകോഡിങ് ടെക്നോളജിയിൽ (ഏവിയേഷൻ) പ്രശസ്തരായ ജയപ്രകാശ് ,ശ്രീലത ജയപ്രകാശ് എന്നിവർ ചേർന്ന് ശ്യാം ശിവകുമാറിൻ്റെ സംഗീത ഗുരുവിവായ അഖിലൻ ശിവാനന്ദനും , പ്രശസ്ത എഴുത്തുകാരായ ഡോ. ലളിത ഗൗരി, ജോണി.സി.മറ്റം എന്നിവർക്ക് സമർപ്പിച്ചു കൊണ്ട് പ്രകാശനം ചെയ്തു. ആസ്ട്രേലിയയിലെ മെൽബോർണിൽ നിന്നും ആദ്യമായി ,’കണ്ണാ നീയെവിടെ’- എന്ന അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്യാം ശിവ കുമാറിന്റെയാണ് ഈ നോവൽ. തന്റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും, കേരളത്തിലുടനീളം ഈ നോവൽ ഉടൻ പ്രകാശനം ചെയ്യുകയാണ്. പ്രഭാരൂപികളായ ബ്ലെസി,മഞ്ജുവാര്യർ എന്നീ പ്രശസ്ത വ്യക്തികളാണ് ഈ നോവൽ എഴുതാൻ പ്രചോതന മായതെന്നും, അതിന്റെ കാരണങ്ങളും ഒപ്പം ഇന്നുവരെ തന്നെ സഹായിച്ച ഓരോ മുഖങ്ങളെയും കുറിച്ചും നോവലിലെ ‘ആമുഖത്തിലും…
ശ്രീ കുര്യന് മ്യാലില്‍ രചിച്ച ഒരു അമേരിക്കന്‍ വിരുന്ന് (പുസ്തക പരിചയം)
അമേരിക്കയില്‍ മലയാള ഭാഷാസാഹിത്യ രംഗത്ത് നിരവധി കൃതികള്‍ രചിച്ച് വായനക്കാരുടെ മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടിയ പ്രശസ്ത സാഹിത്യകാരനായ ശ്രീ കുര്യന് മ്യാലിന്റെ ഏറ്റവും പുതിയ നോവലായ ‘ഒരു അമേരിക്കന്‍ വിരുന്ന്’ എന്ന കൃതിയെ ലഘുവായി അവലോകനം ചെയ്യാനും പരിചയപ്പെടുത്തുവാനും ഒരു എളിയ ശ്രമം നടത്തുകയാണിവിടെ. വിവിധ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി കലാപരിപാടികളോടെയുള്ള വിരുന്ന്, അതിവിഭവസമര്‍ത്ഥമായ ആഹാരപദാര്‍ത്ഥങ്ങളൊക്കെയുള്ള വിരുന്ന് അമേരിക്കയില്‍ മാത്രമല്ല ലോകത്തെവിടെയും സര്‍വ്വസാധാരണമല്ലൊ. എന്നാലിവിടെ കുര്യന് മ്യാലിന്റെ കൃതിയില്‍ മുഖ്യമായി, പരാമര്‍ശിക്കുന്നത് അമേരിക്കന്‍ മലയാളികളുടെ അമേരിക്കന്‍ വിരുന്നും അവരുടെ നാട്ടിലെ പ്രത്യേകിച്ചും കേരളത്തിലെ വിരുന്നു സല്‍ക്കാരങ്ങളേയും ആധാരമാക്കിയും ചുറ്റിപറ്റിയുമുള്ള കഥകളും, ഉപകഥകളും,സങ്കല്‍പ്പങ്ങളും, പോരായ്മകളും, വിജയങ്ങളും തോല്‍വികളും എല്ലാം കോര്‍ത്തിണക്കി സരസവും വിജ്ഞാനപ്രദവും ആകാംക്ഷാഭരിതവുമായി ചിത്രീകരിക്കുയുമാണിവിടെ ചെയ്തിരിക്കുന്നത്. ഇതിലെ കഥയും കഥാപാത്രങ്ങളും മുഖ്യമായി അമേരിക്കയിലും നാട്ടില്‍, ഇന്ത്യയിലും ജീവിക്കുന്നവരാണ്. സാങ്കല്പ്പികമായ ഇതിലെ ഇതിവൃത്തങ്ങളെയും കഥാപാത്രങ്ങളേയും, അവരുടെ ജീവിത ആയോധന…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ രണ്ടാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു
വംശീയതയുടെയും വര്‍ഗീയതയുടെയും ഭയാനകമായ കടന്നുവരവിനെ സര്‍ഗവൈഭവം കൊണ്ട് തിരിച്ചറിയാനും പ്രതിരോധിക്കാനും എഴുത്തുകാര്‍ക്ക് കഴിയണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ പി. സുരേന്ദ്രന്. കമലാ സുറയ്യ സമുച്ചയത്തില്‍ പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ രണ്ടാം വാര്‍ഷികം മാർച്ച് 19ന് ഉച്ചയ്ക്ക് ശേഷം 3മണിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹ രാജേഷിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ കാര്യപരിപാടികള്‍ക്ക് സെക്രട്ടറി രാജേഷ് കാടാമ്പുളളി സ്വാഗതവും ഉമ്മര്‍ അറക്കല്‍ ആമുഖവും സമിതി പ്രസിഡന്റ് അബ്ദുള്‍ പുന്നയൂര്‍ക്കുളം അധ്യക്ഷതയും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷീബ അമീര്‍ മുഖ്യാതിഥിയും റിട്ട. പ്രിന്‍സിപ്പല്‍ വിജു നായരങ്ങാടി മുഖ്യപ്രഭാഷണവും പി.ഗോപാലന് ആശംസയും എന്‍.വി. മുഹമ്മദലി കവിയെ പരിചയപ്പെടുത്തിയും സംസാരിച്ചു. പുന്നയൂര്‍ക്കുളത്തെയും സമീപപ്രദേശങ്ങളിലെയും ഹൈസ്ക്കൂള്, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ സമിതി ഈ വര്‍ഷം ഏര്‍പ്പെടുത്തിയ പുന്നയൂര്‍ക്കുളം വി. ബാപ്പു സ്മാരക ചെറുകഥ അവാര്‍ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.എസ്. അവന്തിക, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ…
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ അശോകന് നാലപ്പാട്ട് സ്മാരക വായന അവാര്‍ഡ് 2023
പുന്നയൂര്‍ക്കുളം സാഹിത്യ സമിതി മികച്ച വായനക്കാരന് / വായനക്കാരിക്ക് ജൂണ്‍19 വായനാദിനത്തില്‍ അവാര്‍ഡ് നല്കുന്നു. വായിച്ച പുസ്തകങ്ങളെക്കുറിച്ചുളള ലഘുവിവരണങ്ങളെ അടിസ്ഥാനമാക്കിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. വായിച്ച പുസ്തകങ്ങളില്‍ നിന്ന് ആവശ്യമുളള ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ കുറിപ്പ് ഏപ്രില്‍ 15നു മുന്‍പ് കണ്‍വീനര്‍ പുന്നയൂര്‍ക്കുളം സാഹിത്യ സമിതി, രജിസ്റ്റര്‍ നമ്പര്‍ 43/21പുന്നയൂര്‍ക്കുളം തൃശ്ശൂര്‍ ജില്ല 679561എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. 1) വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ 2000 നു ശേഷം പ്രസിദ്ധീകരിച്ച മലയാള ഭാഷയിലുളള കൃതികളാണ് വായനക്കായി പരിഗണിക്കുക. 2) സ്വന്തം കൃതികളുടെ വായനക്കുറിപ്പുകള്‍ മത്സരത്തിനു പരിഗണിക്കുന്നതല്ല. 3) പുന്നയൂര്‍ക്കുളം സാഹിത്യ സമിതി വായന അവാര്‍ഡിനായി മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച വായനക്കുറിപ്പുകള്‍ വീണ്ടും പരിഗണിക്കുന്നതല്ല. 4) ഓരോ പുസ്തകത്തെക്കുറിച്ചുളള വായനക്കുറിപ്പിനു മുന്‍പ് കൃതിയുടെ പേര്, രചയിതാവിന്റെ പേര്, പ്രസിദ്ധീകരിച്ച വര്‍ഷം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. 5) മത്സരത്തിനായി ഓരോ എന്‍ട്രിയുടെയും മൂന്നു കോപ്പികള്‍ വീതം…
മോശയുടെ വഴികള്‍ (അവതാരിക): ഡോ. കെ. ആര്. ടോണി
സാംസി കൊടുമണ്‍ മലയാളത്തില്‍ തുടക്കക്കാരനല്ല. ‘രാത്രി വണ്ടിയുടെ കാവല്ക്കാരന്’ ‘യിസ്മായേലിന്റെസങ്കീര്‍ത്തനം’ തുടങ്ങിയ ചെറുകഥകളും ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ എന്ന നോവലും മറ്റും പ്രസിദ്ധീകരിച്ച് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ആളാണ്. ന്യൂയോര്‍ക്കിലാണു വാസം. പ്രവാസിയെഴുത്തുകാര്‍ക്ക് പല കാരണങ്ങള്‍ക്കൊണ്ട് ഈയിടെയായി കൂടുതല്‍ മൈലേജ്കിട്ടുന്നുണ്ട്. അതിലൊന്ന് മലയാളത്തില്‍ അധികം പഴക്കമില്ലാത്ത പ്രത്യേക സാഹിത്യ ശാഖയായി അംഗീകാരം നേടിക്കഴിഞ്ഞു എന്നതാണ്. മറ്റൊന്ന് നവമാധ്യമ സാങ്കേതികയുടെ വളര്‍ച്ചയോട് പുസ്തക വിപണീവത്കൃതമായ പുതിയോരു ആഗോള മലയാളി വായനക്കാരനുണ്ടായി എന്നതാണ്. ഒരുപക്ഷേ ബന്യാമീന്റെ ‘ആടു ജീവിയത’ത്തോട് അതു സംഭവിച്ചു. അതു ജനപ്രീയം കൂടിയായി. പ്രവാസത്തെ അധികരിച്ച് ധാരാളം സിനിമകള്‍ ഉണ്ടായി. സാംസിയുടെ ഈ കൃതിക്കും നല്ല സ്വീകാര്യത കിട്ടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ പ്രവാസി മലയാള സാഹിത്യത്തെപ്പറ്റി വളരെയധികം പഠനങ്ങള്‍ വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ അറേബ്യന്‍ മലയാള സാഹിത്യത്തെപ്പറ്റി ധാരാളം പഠനങ്ങള്‍ വന്നീട്ടുണ്ട്. പ്രവാസ സാഹിത്യത്തിലെ…
കൃതിയും കര്‍ത്താവും: സാംസി കൊടുമണ്‍
(പുന്നയൂര്‍ക്കുളം സാഹിത്യ സമതിയില്‍ അവതരിപ്പിച്ചത്) മോശയുടെ വഴികള്‍ എന്ന നോവലിന്റെ പിറവി എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് കേവലം യാതൃച്ഛികം എന്നു പറയമോ… ഏതാണ്ട് അങ്ങനെ തന്നെ എന്നു പറയുമ്പോഴുണ്ടാകുന്ന ആത്മവഞ്ചന തരുന്ന സുഖവും നുകര്‍ന്ന് വേണമെങ്കില്‍ എനിക്ക് നിങ്ങളെ കബളിപ്പിക്കാം. എന്നാല്‍ അതില്‍ കുറെ ശരിയുണ്ട്. ബൈബിള്‍ കഥയിലെ ഒരു മുഖ്യ കഥാപാത്രമാണ് മോശ. നാല്പതു വര്‍ഷം നീണ്ട മരൂഭൂമി യാത്രയില്‍, മോശ ഒരു ജനതയെ നയിക്കുന്നതായി വായിക്കുന്നു. ആ വംശപരമ്പരയില്‍ പെട്ടവരാണ് പിന്നെ യിസ്രായേല്‍ എന്ന രാഷ്ട്രം സ്ഥാപിച്ചത്. അതിലെ ന്യായം എനിക്ക് ബോദ്ധ്യമായിട്ടില്ലെങ്കിലും, പണ്ട് യഹോവ പാലും തേനും ഒഴുകുന്ന ഒരു ദേശം നിനക്ക് അവകാശമായി തരും എന്ന അബ്രഹാമിനോടു വാഗ്ദാനം ചെയ്തു എന്ന ന്യായത്തിന്മേല്, എവിടെന്നോ എന്തെന്നോ അറിയാത്ത ഒരു നാട്ടിലേക്ക് ഒരു ജനക്കൂട്ടത്തെയും വഹിച്ചുകൊണ്ടുള്ള ആ പുറപ്പാടിനുള്ള മോശയുടെ ചങ്കൂറ്റത്തെ…
പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും സാഹിത്യ സദസ് ഡിസംബര്‍ 4 ഞായറാഴ്ച
പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതി മാസം തോറും നടത്തിവരുന്ന കൃതിയും കർത്താവും സാഹിത്യ സദസ്സിന്റെ പത്താം അദ്ധ്യായത്തിൽ ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനും, എഴുത്തുകാരനുമായ ഡോ. എം.വി. പിള്ള, ‘പെൺജന്മ പുണ്യങ്ങൾ’ എന്ന അദ്ദേഹത്തിന്റെ കൃതിയെ മുൻനിർത്തി 2022 ഡിസംബർ 4 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് നമ്മളോട് സംസാരിക്കുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് ചടങ്ങ്. ഗൂഗിള്‍ മീറ്റ് ലിങ്ക്: https://meet.google.com/fko-btbk-dcg
