മലയാള നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം: മലയാള നടൻ ടി പി മാധവൻ അന്തരിച്ചു. ഇന്ന് (ഒക്ടോബർ 9, ബുധനാഴ്ച) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ (അമ്മ) ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 600 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമ ജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ അദ്ദേഹത്തിന് അവിടെവച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്‌തു. ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ അദ്ദേഹത്തെ തിരികെ നാട്ടിലേക്ക് അയച്ചു. 2016 ഫെബ്രുവരി 28 നാണ് അദ്ദേഹം ഗാന്ധിഭവനില്‍ എത്തുന്നത്. ഗാന്ധിഭവനില്‍ നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തിരുന്നു.…

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാ മണിയും മമിതാ ബൈജുവും; ദളപതി 69ന് തുടക്കമായി

ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, നരേൻ,ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ…

‘കിരീടം’ സിനിമയിലെ കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്) അന്തരിച്ചു

കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. സംസ്‌കാരെ നാളെ നടക്കും. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്. കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ വേഷമാണ്. അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കഠിനംകുളത്തെ വീട്ടിൽ വെച്ച് വൈകിട്ട് 3 മണിയോടെയായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍രാജ്, കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനനിയിച്ചിട്ടുള്ള മോഹന്‍രാജ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. 1988 ല്‍…

നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് മുന്‍‌കൂര്‍ ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. അതിനായി അന്വേഷണ സംഘത്തിന്റെ നോട്ടീസിനായി കാത്തിരിക്കാതെ ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിയമോപദേശം. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതിയിൽ നടത്തിയ വാദം ശരിവെക്കുന്ന തെളിവുകൾ ശേഖരിച്ച് നൽകാനും നിർദ്ദേശമുണ്ട്. കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇന്നുതന്നെ അന്വേഷണ സംഘത്തിന് മുന്നിലെത്തും. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി നടത്തിയ വിമർശനങ്ങളാണ് സിദ്ദിഖിന് ആത്മവിശ്വാസം. പരാതിയിൽ പറയുന്ന ആരോപണങ്ങളിൽ സിദ്ദിഖിനെതിരെ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ ശേഖരിക്കുക സിദ്ദിഖിന് വെല്ലുവിളിയാകും. രണ്ടാഴ്ച സമയമാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലുള്ളത്. ഈ സമയത്തിനുള്ളിൽ ബലാത്സംഗക്കേസില്‍ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സുപ്രിംകോടതി…

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സജി കൊരട്ടിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു

കോട്ടയം: ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലയാള സിനിമയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളിലേക്കും ചൂഷണങ്ങളിലേക്കും വെളിച്ചം വീശുന്ന സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഒരു വനിതാ പ്രൊഫഷണൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് സജി കൊരട്ടിക്കെതിരെ കേസെടുത്തത്. കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ കേരള സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതിന് പിന്നാലെ പരാതിക്കാരിയായ യുവതി കൊല്ലം പോലീസിനെ സമീപിച്ച് മൊഴി നൽകി. വർഷങ്ങൾക്ക് മുമ്പ് ജില്ലയിൽ നടന്നതായി പറയപ്പെടുന്ന കുറ്റകൃത്യമായതിനാൽ ഇത് പിന്നീട് കോട്ടയത്തെ പൊൻകുന്നം പോലീസിന് കൈമാറിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആര്‍ട്ടിസ്റ്റിനെതിരെ കഴിഞ്ഞയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും തിങ്കളാഴ്ച (സെപ്റ്റംബർ 30, 2024) കേസ് എസ്ഐടിക്ക് കൈമാറുകയും ചെയ്തതായി പൊൻകുന്നം പോലീസ് പറഞ്ഞു. ഐപിസിയുടെ…

ലൈംഗികാതിക്രമ കേസ്: നടൻ സിദ്ദിഖിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ലൈംഗികാതിക്രമവും ചൂഷണവും ആരോപിച്ച്, നടന്‍ സിദ്ദിഖിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് അടുത്ത വാദം കേൾക്കുന്നത് വരെ രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. സിദ്ദിഖിനെതിരെ പരാതി നൽകിയ യുവതി പരാതിയുമായി പുറത്തുവരാൻ എട്ട് വർഷമെടുത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ബേല ത്രിവേദി അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. “എട്ടു വർഷമായി നീ എന്ത് ചെയ്തു? എട്ട് വർഷമായി പരാതി നൽകുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞത് എന്താണ്? യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവറിനോട് ജസ്റ്റിസ് ത്രിവേദി ചോദിച്ചു. ഒരു ദശാബ്ദത്തോളമായി സ്ത്രീയുടെ മൗനത്തിന് “തൃപ്തികരവും ന്യായയുക്തവുമായ മറുപടി” നൽകാമോ എന്ന് ജസ്റ്റിസുമാരായ ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും ശ്രീമതി ഗ്രോവറിനോട് ചോദിച്ചു. “അതിശക്തമായ ഒരു സംഘടനയുടെ സെക്രട്ടറിയായിരുന്നു അയാൾ … 2014-ൽ അവളുടെ ചിത്രങ്ങൾ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് അയാൾ അവളെ ഫേസ്ബുക്കിലൂടെ സമീപിച്ചു.…

ഒളിവില്‍ പോകാന്‍ സഹായിച്ചെന്നും സിം കാര്‍ഡ് നല്‍കിയെന്നും ആരോപിച്ച് സിദ്ധിഖിന്റെ മകന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു; എതിര്‍പ്പുമായി സിദ്ദിഖിന്റെ കുടുംബം

എറണാകുളം: നടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിട്ട് ഒളിവിൽ കഴിയുന്ന നടൻ സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചതായി അന്വേഷണ സംഘം. എറണാകുളം സ്വദേശികളായ നദിർ‌, പോൾ എന്നിവരെയാണ് മൊഴി രേഖപ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇരുവരെയും കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് കുടുംബം ഡിസിപിക്ക് പരാതി നൽകി. സിദ്ദീഖ് എവിടെ എന്ന് അന്വേഷിച്ച് കസ്റ്റഡിയിലെടുത്ത ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നാരോപിച്ചാണ് കുടുംബം പരാതി നൽകിയത്. സിദ്ദീഖ് എവിടെയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മകൻ ഷഹീൻ സിദ്ദിഖ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും, പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഷഹീൻ പറഞ്ഞു. സിദ്ദിഖിനെ ഒളിവില്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും, സിദ്ദിഖിന് സിം കാര്‍ഡ് നല്‍കിയത് ഇവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖ് സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതറിയാനാണ്…

അർജുൻ അശോകന്റെയും, ബാലു വർഗീസിന്റെയും നായികയായി അനശ്വര രാജൻ..!! സസ്പെൻസ് ഒളിഞ്ഞിരിക്കുന്ന മോഷൻ പോസ്റ്റർ പുറത്ത് വിട്ട് എന്ന് സ്വന്തം പുണ്യാളൻ

മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്. പുണ്യാളന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗവും ആകാംഷയും ഉണർത്തുന്നുണ്ട്. അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വരാ രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ.ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്. സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്ന് സ്വന്തം…

ഒളിവില്‍ പോയ സിദ്ദിഖിനെ കണ്ടെത്താന്‍ പത്രപ്പരസ്യം നല്‍കി പോലീസ്

കൊച്ചി: നടന്‍ സിദ്ദീഖിനെതിരെ പത്രങ്ങളിലും ലുക്കൗട്ട് നോട്ടീസ്. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജ്ജി തള്ളിയതോടെ സിദ്ദീഖ് ഒളിവിലാണ്. അതിനാല്‍ നേരത്തെ തന്നെ എല്ലാ സ്‌റ്റേഷനിലേക്കും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോഴിതാ പത്രമാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇപ്പോള്‍ സുപ്രീം കോടതിയെ ആണ് സിദ്ദീഖ് സമീപിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മൂന്നാം ദിവസവും നടനെ കണ്ടെത്താനായിട്ടില്ല. കൊച്ചിയില്‍ അടക്കം തിരച്ചില്‍ നടത്തിയിരുന്നു. താരസംഘടനയായ അമ്മയും ഡബ്‌ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്നാണ് സിദ്ദീഖ് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയതെന്ന് സിദ്ദീഖ് ആരോപിക്കുന്നു. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയര്‍ത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ…

സിദ്ദിഖിനെതിരെ ഫോട്ടോ സഹിതം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്. അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്. ഭ യം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന്…