ഫ്ലോറിഡ: ഫ്ലോറിഡ സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ വിദ്യാഭ്യാസ ജില്ലയായ മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട് വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്ന ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടത് സ്കൂൾ ബോർഡ് തീരുമാനിച്ചു. ജൂലൈ 20 ബുധനാഴ്ച ചേർന്ന സ്കൂൾ ബോർഡ് യോഗത്തിൽ അഞ്ചുപേർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ നാല് അംഗങ്ങൾ സെക്സ് എഡ്യൂക്കേഷൻ ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കേണ്ടതാണ് എന്ന് അഭിപ്രായപ്പെട്ടു അമേരിക്കയിലെ സ്കൂൾ വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള നാലാമത്തേതാണ് മയാമി ഡേഡ് സ്കൂൾ ഡിസ്ട്രിക്ട്. മാർച്ച് മാസം ഫ്ലോറിഡ ഗവർണർ ഒപ്പുവെച്ച പാരന്റൽ റൈറ്റ്സ് ഇൻ എഡ്യൂക്കേഷൻ ബിൽ ക്ലാസ് റൂമുകളിൽ സെക്ഷ്വൽ ഓറിയന്റഷന് , ജെൻഡർ ഐഡൻറിറ്റി എന്നിവ ചർച്ച ചെയ്യുന്നത് നിരോധിച്ചിരുന്നു. ‘പുസ്തകം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചതോടെ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന 33 4000വിദ്യാർഥികൾക്ക് ഹെൽത്ത് ആൻറ് എക്സർസൈസ് പാഠങ്ങൾ ഉൾപ്പെടുത്തി പുതിയ…
Month: July 2022
ഒഐസിസി യുഎസ്എ 75-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 15 ന്
ഹൂസ്റ്റൺ: ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) തീരുമാനിച്ചു. ‘സൂം’ പ്ലാറ്റ് ഫോമിൽ നടത്തപ്പെടുന്ന ആഘോഷങ്ങൾ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നു തിങ്കളാഴ്ച വൈകിട്ടു 8:30 നു (ന്യൂയോർക്ക് സമയം) ആരംഭിക്കും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആഘോഷ പരിപാടികളിൽ പങ്കെടുക്കും ജൂലൈ 20 നു ബുധനാഴ്ച വൈകുന്നേരം 8 മണിക്ക് (ന്യൂയോർക്കു സമയം) സൂം പ്ലാറ്റഫോമിൽ ചേർന്ന ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. കേരളത്തിലെയും ഇൻഡ്യയിലെയും സിപിഎം, ബിജെപി ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ ഇല്ലാതാക്കുവാൻ നടത്തുന്ന കുൽസിത പ്രവർത്തനങ്ങളെയും യോഗം വിലയിരുത്തുകയും കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് നൽകുവാനുള്ള പ്രവർത്തനങ്ങൾക്ക് ഒഐസിസിയുഎസ്‌എ എല്ലാ സഹകരണവും നൽകുന്നതിന് യോഗം തീരുമാനിച്ചു. നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത…
റഷ്യ ഹിമാര്‍സ് നശിപ്പിച്ചതിന് ശേഷം യുക്രെയ്‌നിന് 270 മില്യൺ ഡോളർ സൈനിക സഹായം യുഎസ് പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആറാം മാസത്തിലേക്ക് കടക്കുന്നതിനിടയില്‍ അമേരിക്കയുടെ നാല് ഹിമാര്‍സ് എങ്കിലും നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടതിന് ശേഷം, ഉക്രെയ്‌നിന് കൂടുതൽ ഉയർന്ന ചലനാത്മക പീരങ്കി റോക്കറ്റ് സംവിധാനങ്ങൾ ( HIMARS) നൽകുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിജ്ഞയെടുത്തു. അധിക ഇടത്തരം റോക്കറ്റ് സംവിധാനങ്ങളും തന്ത്രപരമായ ഡ്രോണുകളും ഉൾപ്പെടുന്ന 270 മില്യൺ ഡോളർ അധിക സൈനിക സഹായമായി ഉക്രെയ്നിലേക്ക് യുഎസ് അയക്കുമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പുതിയ പാക്കേജിൽ നാല് ഹിമാർസും 580 വരെ ഫീനിക്സ് ഗോസ്റ്റ് ഡ്രോണുകളും ഉൾപ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. “ഉക്രെയ്ൻ സർക്കാരിനെയും അവിടുത്തെ ജനങ്ങളെയും എത്രകാലം വേണമെങ്കിലും പിന്തുണയ്ക്കുന്നത് ഞങ്ങൾ തുടരുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്,” കിർബി പറഞ്ഞു. ഏറ്റവും പുതിയ പാക്കേജിൽ ഏകദേശം 36,000 റൗണ്ട് പീരങ്കി വെടിക്കോപ്പുകളും…
അമേരിക്കയുടെ ഇറാൻ വിരുദ്ധ ഉപരോധം ആഗോള സമ്പദ്‌വ്യവസ്ഥയെയും യൂറോപ്പിനെയും ദോഷകരമായി ബാധിക്കുന്നു: റെയ്‌സി
2015 ലെ ഇറാൻ ആണവ കരാറിൽ നിന്ന് വാഷിംഗ്ടൺ ഏകപക്ഷീയമായി പിന്മാറിയതിനെ തുടർന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്മേൽ അമേരിക്ക ഏർപ്പെടുത്തിയ നിയമവിരുദ്ധ ഉപരോധങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക്, പ്രത്യേകിച്ച് യൂറോപ്പിന് ഹാനികരമാണെന്ന് പ്രസിഡന്റ് സെയ്ദ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി 120 മിനിറ്റ് സമയം നടത്തിയ ഫോൺ കോളിൽ, യുഎസ് ഉപരോധങ്ങൾക്കിടയിലും, ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായുള്ള രാഷ്ട്രീയ-സാമ്പത്തിക സഹകരണത്തിൽ ഇറാൻ അതിശയകരമായ വളർച്ച കൈവരിക്കാൻ ഇറാൻ കഴിഞ്ഞുവെന്ന് റെയ്സി കൂട്ടിച്ചേർത്തു. ഇറാനെതിരായ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സൃഷ്ടിപരമല്ലാത്ത നടപടികളെയും നിലപാടുകളെയും അദ്ദേഹം അപലപിച്ചു, “അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഒരു പ്രമേയം അവതരിപ്പിച്ചത് ഇറാനിയൻ രാഷ്ട്രത്തിനെതിരെ സമ്മർദ്ദം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രതിസന്ധി ഉണർത്തുന്ന നീക്കമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വർഷത്തിന് ശേഷം യുഎസ് ഏകപക്ഷീയമായി ഉപേക്ഷിച്ച ബഹുമുഖ കരാറിന്റെ പുനരുജ്ജീവനത്തിലൂടെ, സംയുക്ത സമഗ്ര…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹംഗർ ഹണ്ട് ഇന്റര്‍നാഷണല്‍ ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹംഗർ ഹണ്ട് ഇന്റർനാഷനൽ ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി ഷിക്കാഗോയിൽ വച്ച് ഉദ്ഘാടനം ചെയ്തു. റവ.ഫാ.ഡേവിസ് ചിറമ്മേലിന്റെ പുതിയ സംരംഭമായ വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുവാനായി ലോകോത്തര നിലവാരത്തിൽ രൂപീകരിച്ച ഒരു സംരംഭമാണ് ഹംഗർ ഹണ്ട് ഇന്റര്‍നാഷണല്‍. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികാരി ജനറാളും സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാം. തോമസ് മുളവനാൽ, സ്കോക്കി വില്ലേജ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ കമ്മീഷണർ അനിൽ പിള്ള , ജോൺസൺ കണ്ണൂക്കാടൻ, സജി തോമസ്, മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പില്‍, റോസ് വടകര, ഷൈനി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ഷൈനി ഹരിദാസ് ഏവർക്കും കൃതജ്ഞതയർപ്പിച്ചു. ഹംഗർ ഹണ്ട്…
മങ്കിപോക്സ്: ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജനീവ: 70-ലധികം രാജ്യങ്ങളിൽ കുരങ്ങുപനി പടർന്നുപിടിക്കുന്നത് അസാധാരണമായ സാഹചര്യമാണെന്ന് വിലയിരുത്തിയ ലോകാരോഗ്യ സംഘടന, അതിപ്പോള്‍ ആഗോള അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും പറഞ്ഞു. ഈ അപൂർവമായ രോഗത്തെ ചികിത്സിക്കുന്നതിൽ കൂടുതൽ നിക്ഷേപം നടത്താനും വിരളമായ വാക്സിനുകൾക്കായുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചു. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയിലെ അംഗങ്ങൾക്കിടയിൽ സമവായം ഇല്ലാതിരുന്നിട്ടും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രഖ്യാപനം പുറപ്പെടുവിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് യുഎൻ ആരോഗ്യ ഏജൻസി മേധാവി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. “ഇത് എളുപ്പമോ നേരായതോ ആയ ഒരു പ്രക്രിയ ആയിരുന്നില്ലെന്നും സമിതിയിലെ അംഗങ്ങൾക്കിടയിൽ വ്യത്യസ്‌ത വീക്ഷണങ്ങൾ ഉണ്ടെന്നും എനിക്കറിയാം,” അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഭൂഖണ്ഡത്തിനപ്പുറം വലിയ പൊട്ടിത്തെറിക്ക് കാരണമായോ അല്ലെങ്കിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും മറ്റിടങ്ങളിലും ഡസൻ കണക്കിന് പകർച്ചവ്യാധികൾ ആളുകൾക്കിടയിൽ വ്യാപകമായി…
കോവിഡ് സബ് വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്നതായി ഡോ. ആഷിഷ് ഝാ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മാരകമായ കൊറോണ വൈറസ് സബ് വേരിയന്റിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്നതായി വൈറ്റ് ഹൗസ് കോവിഡ് 19 റസ്‌പോണ്‍സ് കോഓര്‍ഡിനേറ്റര്‍ ഡോ. ആഷിഷ് ഝാ മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് ജൊ ബൈഡന്‍ കോവിഡ് പോസിറ്റീവായതിനുശേഷം വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു ഡോ. ഝാ. പൂര്‍ണ്ണ വാക്‌സിനേഷനും, രണ്ടു ബൂസ്റ്റര്‍ ഡോസും, കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച പ്രസിഡന്റ് ബൈഡന് വീണ്ടും കോവിഡ് ടെസ്റ്റ് പോസിറ്റീവായതു വളരെ ഗൗരവമായി കാണേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബൈഡന് കോവിഡിന്റെ കാര്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും, ഓക്‌സിജന്‍ ലവല്‍ നോര്‍മലാണെന്നും, എത്രയും വേഗം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്നും ഡോ. ഝാ പറഞ്ഞു. 50 വയസ്സിനു മുകളിലുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് ഇതുവരെ സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടനെ അതു ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ആന്റി വൈറല്‍ ചികിത്സയ്ക്ക് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. സമ്മര്‍ സീസണില്‍ BA5 സബ്…
ഡാളസ് കൗണ്ടിയില്‍ മങ്കിപോക്‌സ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു
ഡാളസ് : ഡാളസ് കൗണ്ടിയില്‍ മങ്കിപോക്‌സ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു. ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ചു കൗണ്ടിയില്‍ മാത്രം 52 കേസ്സുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കു കൂടി മങ്കിപോക്്‌സ് സംശയിക്കുന്നുണ്ട്. ടെക്‌സസ്സില്‍ ഇതുവരെ 107 കേസ്സുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും മങ്കിപോക്‌സ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരികയാണ്. കാലിഫോര്‍ണിയയില്‍(350), ന്യൂയോര്‍ക്കില്‍(581), വാഷിംഗ്ടണ്‍ ഡി.സി.(122) കേസ്സുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പു അധികൃതര്‍ വെളിപ്പെടുത്തി. ഡാളസ് കൗണ്ടിയില്‍ മങ്കിപോക്‌സിനുള്ള വാക്‌സിനു ക്ഷാമം അനുഭവപ്പെടുന്നതായി കൗണ്ടി ആരോഗ്യവകുപ്പു ഡയറക്ടര്‍ ഡോ.ഫിലിപ്പ് വാങ്ങ് പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റ് എത്ര ഡോസ് വാക്‌സിന്‍ അയക്കുമെന്നും വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഡാളസ്‌കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ് കഴിഞ്ഞ ആഴ്ചയില്‍ തന്നെ വാക്‌സിന്‍ ആവശ്യപ്പെട്ടു ഫെഡറല്‍ ഗവണ്‍മെന്റ് കത്തയച്ചിരുന്നു. മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലുദിവസത്തിനകം വാക്‌സിന്‍ സ്വീകരിക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. എന്നാല്‍ 14 ദിവസത്തികമാണെങ്കില്‍ രോഗലക്ഷണങ്ങള്‍ കുറക്കുമെന്നല്ലാതെ രോഗത്തെ തടയുവാന്‍ കഴിയുകയില്ലെന്ന്…
വടകര കസ്റ്റഡി മരണം: അന്വേഷണ സംഘം പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും
കോഴിക്കോട്: വടകര പോലീസ് സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സജീവിന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. അസ്വാഭാവിക മരണത്തിന് വടകര പോലീസ് എടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. അതേസമയം, മരിച്ച സജീവന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വടകര എസ്‌ഐയെയും എഎസ്‌ഐയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തെ തുടർന്ന് സസ്‌പെൻഷനിലായ വടകര എസ്‌ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സജീവനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. കൂടുതൽ വിശദമായ അന്വേഷണം ഉണ്ടാകും. കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സജീവന്‍റെ മൃതദേഹം ഇന്നലെ ) രാത്രിയോടെയാണ് സംസ്‌കരിച്ചത്.
സുവര്‍ണ്ണ ജൂബിലി നേതൃസംഗമം നാളെ (24.07.22)
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചുള്ള ഇടവക നേതൃസംഗമം നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍, എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ സി.മേരി ഫിലിപ്പ്, ജൂബിലി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 50 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷയും നടത്തപ്പെടും. സഹവികാരി ഫാ. മാത്യു കുരിശുംമൂട്ടില്‍, ട്രസ്റ്റിമാരായ ജോയി കല്ലുറുമ്പേല്‍, റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍ എന്നിവര്‍ നേതൃസംഗമത്തിന് നേതൃത്വം നല്‍കും. പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍,…
