10 ബന്ദികളെ മോചിപ്പിച്ചു; 60 ദിവസത്തെ വെടിനിർത്തൽ; ഇസ്രായേലിനും ഹമാസിനും അമേരിക്കയുടെ പുതിയ നിര്‍ദ്ദേശം

ഈ ആഴ്ച ഇരു കക്ഷികൾക്കും സമർപ്പിച്ച പദ്ധതിയിൽ ഇസ്രായേൽ ജീവപര്യന്തം തടവ് അനുഭവിച്ച 125 പലസ്തീൻ തടവുകാരെ മോചിപ്പിക്കുക, ഒക്ടോബർ 7 ലെ ആക്രമണത്തിനുശേഷം അറസ്റ്റിലായ 1,111 തടവുകാരെ മോചിപ്പിക്കുക, 180 പലസ്തീൻ മൃതദേഹങ്ങൾ കൈമാറുക എന്നിവ ഉൾപ്പെടുന്നു. വാഷിംഗടണ്‍: ബന്ദികളെ മോചിപ്പിക്കലും ഇസ്രായേലും ഹമാസും തമ്മിൽ 60 ദിവസത്തെ വെടിനിർത്തലും ഉൾപ്പെടുന്ന ഒരു പുതിയ കരാര്‍ അമേരിക്ക മുന്നോട്ടു വെച്ചു. ഇരുപക്ഷവും ഇപ്പോൾ പരിഗണിക്കുന്ന ഈ നിർദ്ദേശം ഇസ്രായേലി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 60 ദിവസത്തെ വെടിനിർത്തലിന് പകരമായി 10 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും 18 മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്യുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ പുതിയ നിർദ്ദേശം വ്യാഴാഴ്ച ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച ഇരു കക്ഷികൾക്കും സമർപ്പിച്ച പദ്ധതിയിൽ ഇസ്രായേലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 125 പലസ്തീൻ തടവുകാരെ മോചിപ്പിക്കുക, ഒക്ടോബർ…

തന്നെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയ പ്രതികൾക്ക് ട്രംപ് മാപ്പ് നൽകുന്നതിൽ നിരാശയെന്നു മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ

മിഷിഗൺ: 2020 ൽ തന്നെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതിന് ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതിൽ തനിക്ക്  “വളരെ നിരാശ”യാണെന്ന് ഡെമോക്രാറ്റായ മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ വ്യാഴാഴ്ച പറഞ്ഞു.”സത്യം പറഞ്ഞാൽ, അവർ അത് പരിഗണിക്കുന്നത് പോലും വളരെ നിരാശയാണ്”  ഗവർണർ കൂട്ടിച്ചേർത്തു ബുധനാഴ്ച ഓവൽ ഓഫീസ് പരിപാടിയിൽ, പുരുഷന്മാർക്ക് മാപ്പ് നൽകുന്നത് “പരിശോധിക്കുമെന്ന്” ട്രംപ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ ഗൂഢാലോചനയിലെ രണ്ട് പ്രധാന പങ്കാളികൾ – ആദം ഫോക്സും ബാരി ക്രോഫ്റ്റ് ജൂനിയറും – ഫെഡറൽ കുറ്റങ്ങളിൽ ദീർഘകാല ജയിൽ ശിക്ഷ അനുഭവിക്കുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന അല്ലെങ്കിൽ ഫെഡറൽ കോടതികളിൽ ഒരു ഡസനിലധികം പുരുഷന്മാർക്കെതിരെയാണ് ആദ്യം കുറ്റം ചുമത്തിയിരുന്നത്. “നിങ്ങൾക്കറിയാമോ, പെൻസിൽവാനിയയിൽ പ്രസിഡന്റിന് നേരെ വെടിയേറ്റപ്പോൾ, ഇടനാഴിയുടെ ഇരുവശത്തുമുള്ള ആദ്യത്തെ ആളുകളിൽ ഒരാളായിരുന്നു ഞാൻ,” മിഷിഗണിൽ നടന്ന മാക്കിനാക് പോളിസി…

വേൾഡ് ട്രേഡ് സെന്റർ സ്മാരകത്തിൽ ഡോ. ശശി തരൂരുമായി അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് കൂടിക്കാഴ്ച : ചലഞ്ച് കോയിൻ പുരസ്കാരം സമ്മാനിച്ചു

ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (AMLEU) നേതൃത്വം, ഇന്ത്യൻ പ്രതിനിധി സംഘം വേൾഡ് ട്രേഡ് സെന്റർ സ്മാരകം സന്ദർശിച്ച വേളയിൽ മുന്‍ യു.എന്‍. നയതന്ത്രജ്ഞനും ലോക്സഭാംഗവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. തദവസരത്തിൽ AMLEU ബോർഡ് നേതൃത്വം അദ്ദേഹത്തിനു ചലഞ്ച് കോയിൻ പുരസ്കാരം സമ്മാനിച്ചു. പ്രശസ്തമായ ന്യൂയോർക്ക് സിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നിധിൻ എബ്രഹാം (AMLEU പ്രസിഡന്റ്), NY–NJ പോർട്ട് അതോറിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റിലെ ലഫ്റ്റനന്റ് നോബിൾ വർഗീസ് (AMLEU സെക്രട്ടറി) എന്നിവർ ഡോ. ശശി തരൂരുമായി ആശയവിനിമയം നടത്തി. സമൂഹത്തിന്റെ നിയമനിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കും നേതൃത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പ്രതീകാത്മകവും ചരിത്രപ്രാധാന്യവുമുള്ള വേൾഡ് ട്രേഡ് സെൻറർ സ്മാരകത്തിൽ നടന്ന യോഗം ആഗോള സഹകരണത്തിന്റെയും, സാംസ്‌കാരിക പ്രതിനിധിത്വത്തിന്റെയും, രാജ്യത്തിന് വേണ്ടി…

ഡെൽമക്ക് നവ നേതൃത്വം; ജിപ്‌സൺ ജോസഫ് പ്രസിഡന്റ്

ഡെലാവെയര്‍:  മെയ് 17 തീയതി കൂടിയ ഡെൽമ (DELMA – Delaware Malayalee Association)  ജനറൽ ബോഡിയോഗം  2025-ലെ  ഭരണസമിതിയെ  തിരഞ്ഞെടുത്തു. പ്രസിഡന്റ്   ജിപ്‌സൺ ജോസഫ് , വൈസ് പ്രസിഡന്റ് രാജി മാത്യു ,  സെക്രട്ടറി സുജിത് മുരുകൻ, പ്രവീൺ ഗോവിന്ദൻ ജോയിന്റ് സെക്രട്ടറി, തോമസ് പൂട്ടതങ്കൾ ട്രഷർ ആയും  സിമി സൈമൺ കൾച്ചറൽ കോർഡിനേറ്റർ ആയും തെരെഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങള്‍:റീന ജയേഷ്  രാധാകൃഷ്ണൻ ശ്രീവത്സൻ , രാജേഷ്‌മോൻ ഭാസ്കരൻ, മുരളി ഗോപിനാഥ്‌ , ഡെറിക് പാവു  എന്നിവരും ട്രസ്റ്റീ ബോർഡ് അംഗങ്ങളായി  സക്കറിയ കുര്യൻ  (ചെയർ പേഴ്സൺ ), അബിത ജോസ് (വൈസ് ചെയർ പേഴ്‌സൺ ) മനോജ് വർഗീസ് , അജിത് ചാണ്ടി, ലാറി ആൽമേഡ എന്നിവരെയും തെരെഞ്ഞെടുത്തു. 501(c) ഓർഗനൈസേഷനായി  രജിസ്റ്റർ ചെയ്തിട്ടുള്ള  ഡെൽമ (DELMA)പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമുഖ്യ സേവന…

മുൻ ന്യൂയോർക് പോലീസ് ഡിപ്പാർട്മെന്റ് കമ്മീഷണർ ബെർണി കെറിക് അന്തരിച്ചു

ന്യൂയോർക്ക്:”9/11 ന് ശേഷം അമേരിക്കയുടെ പോലീസ് ഉദ്യോഗസ്ഥൻ” എന്നറിയപ്പെടുന്ന മുൻ ന്യൂയോർക് പോലീസ്  കമ്മീഷണറും  ദേശീയ സുരക്ഷാ വിദഗ്ധനുമായ ബെർണാഡ് കെറിക് ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച അന്തരിച്ചു.9/11 ഭീകരാക്രമണങ്ങളിൽ നഗരത്തിലെ പോലീസ് വകുപ്പിനെ നയിച്ചത് ബെർണാഡ് കെറിക്കയിരുന്നു 69 വയസ്സുള്ള അദ്ദേഹത്തിന് ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ ആശുപത്രിയിൽ മരണസമയത്ത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചുറ്റുമുണ്ടായിരുന്നു. വിജയവും വിവാദങ്ങളും കൊണ്ട് നിറഞ്ഞ കരിയർ നേടിയ കെറിക്ക്, 2000-ൽ മുൻ മേയർ റൂഡി ഗ്യുലിയാനി ബിഗ് ആപ്പിളിന്റെ ടോപ്പ് പോലീസ് ഉദ്യോഗസ്ഥനായി നാമകരണം ചെയ്തതോടെ പ്രശസ്തിയിലേക്ക് ഉയർന്നുവന്നു, അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ 63% കുറവിന് നേതൃത്വം നൽകി. 40-ാമത് പോലീസ് കമ്മീഷണറെ അദ്ദേഹത്തിന്റെ പ്രായോഗിക നേതൃത്വ ശൈലിക്ക് “ബീറ്റ് കോപ്പ് കമ്മീഷണർ” എന്നും വിളിച്ചിരുന്നു, നാലു പതിറ്റാണ്ട് നീണ്ടുനിന്ന നിയമ നിർവ്വഹണ ജീവിതത്തിൽ ദേശീയ സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കെറിക്, 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണങ്ങൾ,…

സ്വപ്നത്തെ സ്വന്തം പരിശ്രമം കൊണ്ട് സാക്ഷാൽകരിച്ച മാത്യു മുണ്ടിയാങ്കൽ Magical Brands മായി ഇനി ഇന്ത്യയിലേക്കും

മാത്യു മുണ്ടിയാങ്കൽ – സ്വപ്നം കണ്ടുപിടിച്ച മലയാളി!!! ഫ്ലോറിഡയിലെ താമ്പായിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്കൽ, കൈവെച്ചിടത്തൊക്കെ വിജയത്തിന് പുതിയ പരിഭാഷ എഴുതിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സ്വന്തം പരിശ്രമം കൊണ്ട് സ്വപ്നത്തെ സാക്ഷാൽകരിച്ച വെക്തി. തിരിഞ്ഞു നോക്കുമ്പോൾ ഒരു സ്വപ്നം പോലെയുണ്ട് അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യയിലെ ബാഗ്ലൂരിൽ ഹെലികോപ്റ്റർ ബിസിനസ് തുടങ്ങി,കാനഡയിൽ 30 വർഷം റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവം. അവിടെനിന്നും ഗോൾഡൻ വിസയിൽ ഫ്ലോറിഡയിലെ താമ്പായിൽ എത്തി അവിടെയും റിയൽ എസ്റ്റേറ്റിൽ ചരിത്രം കുറിക്കുകയാണ് മാത്യു മുണ്ടിയാങ്കൽ എന്ന ഓൾറൗണ്ടർ . ബിസിനസ് രംഗത്ത് തന്റേതായ വിഷനും , മിഷനും ,പ്രവർത്തന മികവ്, ആഗോള കണക്ഷനുകൾ,ശക്തമായ നേതൃത്ത്വം എന്നിവ കൊണ്ട് ഏറെ പ്രശസ്തൻ ആണ് അദ്ദേഹം. Magical Brands എന്ന ആഗോള കമ്പനിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം. ഫ്ലോറിഡയിലെ ടാമ്പാ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക്കൽ…

ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റ് “മീഡിയ എക്സലൻസ് പുരസ്‌കാരം”: ജീമോൻ റാന്നിയ്ക്ക്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: മെയ് 24 നു ശനിയാഴ്ച ഹൂസ്റ്റണിൽ ദൃശ്യ സംഗീത വിസ്മയം തീർത്ത ഇൻഡോ അമേരിക്കൻ ഫെസ്റ്റിന്റെ പുരസ്‌കാര രാവിൽ അമേരിക്കയിലെ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായ ജീമോൻ റാന്നി  (തോമസ് മാത്യു) യ്ക്ക് പത്രപ്രവർത്തന രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾക്ക് “മീഡിയ   എക്സലൻസ്  പുരസ്‌കാരം”   നൽകി ആദരിച്ചു. ഗ്ലോബൽ ഇന്ത്യൻ ന്യൂസ്‌ ചെയർമാൻ ജെയിംസ് കൂടൽ, മറ്റു വിശിഷ്ടതിഥിക്കളടെയും സാന്നിധ്യത്തിൽ “കർമശ്രേഷ്ട” അവാർഡ് ജേതാവ്‌ കൂടിയായ മുഖ്യാതിഥി രമേശ് ചെന്നിത്തല എംഎൽഎ പൊന്നാടയും സേവനശ്രീ പുരസ്‌കാരം നേടിയ കെ.പി.വിജയൻ തിരുവല്ല മെമെന്റോയും നൽകി ആദരിച്ചു. ഓൺലൈൻ ഫ്രീലാൻസ് റിപ്പോർട്ടറായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ജീമോന്റെ വാർത്തകൾ ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമാണ്. മാർത്തോമാ സഭ  നോർത്ത് അമേരിക്ക ഭദ്രാസനം മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് അംഗമാന് ജീമോൻ. റാന്നി സെന്റ് തോമസ് കോളേജ്…

രമേശ് ചെന്നിത്തലയും മേയർ റോബിനും തമ്മിൽ വടംവലി; കാണികൾ ഉദ്വേഗത്തിന്റ മുൾമുനയിൽ; ടിസാക് വടംവലിയ്ക്ക് ആവേശകരമായ കിക്കോഫ്

ഹൂസ്റ്റൺ: മെയ് 24 നു വർണ വിസ്മയ കാഴ്ചകൾ ഒരുക്കിയ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റിൽ വേറിട്ട കാഴ്ചകൾ ഒരുക്കി ടിസാക് വടം വലി കിക്ക്‌ ഓഫ് ! ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തിൽ നടത്തപെടുന്ന സീസൺ 4 അന്താരാഷ്ട്ര വടം വലി മൽസരത്തിന്റെ കിക്ക്‌ ഓഫ് ചടങ്ങിൽ ഗ്ലോബൽ ഇൻഡോ അമേരിക്കൻ ഫെസ്റ്റിൽ മുഖ്യാതിഥിയായി എത്തിയ ജനകീയ നേതാവ് രമേശ് ചെന്നിത്തല എംഎൽഎയും ടെക്സാസ് മലയാളികളുടെ അഭിമാനമായ മിസ്സോരി സിറ്റി മേയർ റോബിൻ ഇലക്കാട്ടും കൂറ്റൻ വടത്തിന്റെ ഇരുഭാഗത്തും അണി നിരന്നപ്പോൾ പച്ച ബനിയനും മുണ്ടും ധരിച്ച ടിസാകിന്റെ ചുണകുട്ടന്മാർ നേതാക്കന്മാർക്കു കരുത്തു പകരുവാൻ ഇരു ഭാഗവും അണിനിരന്നു. ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടലും ഡബ്ലിയുഎംസി പ്രസിഡണ്ട് തോമസ്ഡ് മൊട്ടക്കലും വടംവലിക്കാരോടൊപ്പ,ചേർന്നപ്പോൾ…

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരുടെ വിസകൾ റദ്ദാക്കും :മാർക്കോ റൂബിയോ

വാഷിംഗ്‌ടൺ ഡി സി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരോ നിർണായക മേഖലകളിൽ പഠിക്കുന്നവരോ ഉൾപ്പെടെയുള്ള ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ ആക്രമണാത്മകമായി റദ്ദാക്കുന്നതിന് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള എല്ലാ ഭാവി വിസ അപേക്ഷകളുടെയും സൂക്ഷ്മപരിശോധന വർദ്ധിപ്പിക്കുന്നതിന് ഞങ്ങൾ വിസ മാനദണ്ഡങ്ങളും പരിഷ്കരിക്കുമെന്നും  പുതിയ വിസ നയങ്ങൾ ചൈനയെയല്ല, അമേരിക്കയെയാണ് ഒന്നാമതെത്തിക്കുന്നതെന്നു മെയ് 28,നു മാർക്കോ റൂബിയോ, സ്റ്റേറ്റ് സെക്രട്ടറി പുറത്തിറക്കിയ പത്രപ്രസ്താവനയിൽ ചൂണ്ടിക്കാട്ടി

അഞ്ജു സോസൻ ജോർജ്ജ് കോട്ടയം സി എം എസ് കോളേജിലെ ആദ്യ വനിതാ പ്രിന്‍സിപ്പാള്‍

കോട്ടയം: സി.എം.എസ് കോളേജ് ആദ്യ വനിതാ പ്രിൻസിപ്പാൾ ആയി പ്രൊഫ. ഡോ. അഞ്ജു സോസൻ ജോർജ്ജ് ചുമതല ഏറ്റെടുത്തപ്പോൾ ചരിത്രം വഴിമാറി. 1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജായ കേരളത്തിലെ കോട്ടയം സി.എം എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ 2007 മുതൽ അസോഷ്യേറ്റ് പ്രൊഫസറാണ് അഞ്ജു സോസൻ ജോർജ്ജ്. മദ്രാസ് ക്രിസ്ത്യൻ കോളേജ്, ചെന്നൈ സ്റ്റെല്ലാ മാരീസ് എന്നിവിടങ്ങളിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, മധുര കാമരാജ് സർവകലാശാലയിൽ നിന്നും എം.ഫിലും പഠനം പൂർത്തിയാക്കി.കേരള സർവകലാശാലയിൽ നിന്നുമാണ് പി എച്ച് ഡി നേടിയത്. സി എം എസ് കോളേജിലെ മുൻ വൈസ് പ്രിൻസിപ്പലും, ഹിസ്റ്ററി വിഭാഗം മേധാവിയുമായി വിരമിച്ച ജോർജ് കുര്യൻ്റെയും, മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ ഫിസിക്സ് വിഭാഗം മേധാവിയായി വിരമിച്ച ലൈസ വർക്കിയുടെയും…