‘മിസ്റ്റർ & മിസിസ് ബാച്ചിലർ’ : മലയാള സിനിമാ റിവ്യൂ

‘മിസ്റ്റർ & മിസിസ് ബാച്ചിലർ!’ എന്ന സിനിമയിലൂടെ ഒരു ഹ്രസ്വദൂര  സാഹസികതയ്ക്ക് തയ്യാറാകൂ! ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാള റൊമാന്റിക് കോമഡി ചിത്രം ‘മിസ്റ്റർ & മിസിസ് ബാച്ചിലർ’ ഇപ്പോൾ മനോരമമാക്സിൽ ലഭ്യമാണ്. സ്വന്തം വിവാഹം ഉപേക്ഷിക്കാൻ ധീരമായി തീരുമാനിക്കുന്ന ഉത്സാഹഭരിതയായ സ്റ്റെഫി എന്ന പ്രതിശ്രുത വധുവിനെ ചുറ്റിപ്പറ്റിയാണ് ഈ മനോഹരമായ ചിത്രം! അവളുടെ ഒളിച്ചോട്ടത്തിൽ, 40 വയസ്സുള്ള ആകർഷകനും നിസ്സംഗനുമായ ഒരു ബാച്ചിലറായ സിദ്ധുവിനെ അവൾ കണ്ടുമുട്ടുന്നു. സ്റ്റെഫിയുടെ നാടകീയമായ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണങ്ങളും ഈ അപ്രതീക്ഷിത സഹകരണം അവരെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നുവെന്നും വെളിപ്പെടുത്തുന്ന ഒരു രസകരവും ആവേശകരവുമായ യാത്രയാണ് ഈ ചിത്രം ! ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഊർജ്ജസ്വലമായ ഒരു അഭിനേതാക്കളുമായി ചിത്രം തിളങ്ങുവാൻ ശ്രമം നടത്തിയിരിക്കുന്നു. റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, ജോൺ…

ഫോമാ വിമൻസ് സമ്മിറ്റ് “സഖി” സെപ്റ്റംബർ 26 മുതൽ 28 വരെ: രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ന്യൂയോർക്ക് : ഫോമായുടെ ചരിത്രത്തിൽ ആദ്യമായി “വിമൻസ് സമ്മിറ്റ്”, ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 26,27,28 തീയതികളിൽ പ്രകൃതിമനോഹരമായ പോക്കോനോസിലെ “വുഡ് ലാൻഡ്‌സ് ഇൻ” റിസോർട്ടിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തുന്നു. “സഖി” എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ സമ്മിറ്റിൽ, സ്ത്രീകളുടെ ഉന്നമനത്തിനും മാനസീക ഉല്ലാസത്തിനുമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. നാഷണൽ വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത നോബിൾ, ട്രഷറർ ജൂലി ബിനോയ്‌, ഫോമാ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ റിസോർട്ട് സന്ദർശിച്ചു സൗകര്യങ്ങൾ ഉറപ്പു വരുത്തി. വിമൻസ് ഫോറം ചെയർപേഴ്സൺ സ്മിത നോബിൻറെ നേതൃത്വത്തിൽ, ഫോമാ ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഫോമാ നാഷണൽ വിമൻസ് ഫോറം ഭാരവാഹികളായ ആശ മാത്യു, ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി, മഞ്ജു പിള്ള എന്നിവർ ഈ…

ഫോമാ പൊളിറ്റിക്കൽ ഫോറം: തോമസ് റ്റി. ഉമ്മൻ ചെയർമാൻ, സിജു ഫിലിപ്പ് സെക്രട്ടറി

ന്യൂയോർക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ  “ഫോമയുടെ” (ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ്  ഓഫ് അമേരിക്കാസ്) പൊളിക്കൽ ഫോറം ചെയർമാനായി ഫോമയുടെ മുതിർന്ന നേതാവ് തോമസ് ടി. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. സിജു ഫിലിപ്പ് (അറ്റ്ലാന്റാ) ആണ് സെക്രട്ടറി. കമ്മറ്റി അംഗങ്ങാളായി, ഷാജി വർഗീസ് (ന്യൂ യോർക്ക്), വിൽ‌സൺ നെച്ചിക്കാട്ട് (കാലിഫോർണിയ), ഷാന്റി വർഗീസ് (ഫ്ലോറിഡ), ജോസ് മലയിൽ (ന്യൂയോർക്) എന്നിവരെയും, കൂടാതെ ഫോമാ നാഷണൽ കമ്മിറ്റി പ്രതിനിധിയായി ജോർജ്‌ മാത്യുവിനേയും  (ചിക്കാഗോ) തെരഞ്ഞെടുത്തു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ടി ഉമ്മൻ, ഫോമയുടെ തല മുതിർന്ന നേതാക്കളിൽ ഒരാളാണ്. ഫോമയുടെ ആദ്യ ബൈലോ കമ്മിറ്റി വൈസ് ചെയർമാനായി സേവനം ചെയ്തിട്ടുള്ള തോമസ് ടി ഉമ്മൻ, ഫോമയുടെ നാഷണൽ കമ്മിറ്റി അംഗം, നാഷണൽ ട്രഷറർ, അഡ്വൈസറി ബോർഡ് ചെയർമാൻ തുടങ്ങി വിവിധ സ്‌ഥാനങ്ങളിൽ സുത്യർഹമായി…

ക്രൈസ്‌തവ ജീവിതം ഒരു തീർത്ഥയാത്ര; “തീർത്ഥാടകന്റെ വഴി”യിലൂടെ അൽപ നേരം

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസിലെ മുഖ്യ പ്രാസംഗികനായിരുന്ന മലങ്കര ഓർത്തഡോക്സ് സഭ വൈദിക അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാ. ഡോ.നൈനാൻ ജോർജ് ”തീർത്ഥാടകന്റെ വഴി” എന്ന ചിന്താ വിഷയത്തിലൂന്നി 3 ദിവസങ്ങളിലായി നടത്തിയ പ്രസംഗ പരമ്പര ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ”ക്രൈസ്‌തവ ജീവിതം ഒരു തീർത്ഥയാത്രയാണ്. നദി ഒഴുകിയൊഴുകി സായൂജ്യം അടയുന്നത്‌ അതു സമുദ്രത്തിൽ ചെന്ന് ചേരുന്നതോടെയാണ്. അതുപോലെ ക്രിസ്തുവിൽ ചെന്ന് ചേരേണ്ടതാണ് ഓരോ ക്രൈസ്തവന്റെയും ജീവിതയാത്ര. ഈയൊരു ബോധ്യം ഓരോ ക്രൈസ്തവനും ഉണ്ടാകേണ്ടതാണ്. രക്ഷയിലേക്കുള്ള മാനവരാശിയുടെ തീർത്ഥാടനം ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാകണം. ഒരു ക്രൈസ്തവൻ ആകുക എന്ന് പറഞ്ഞാൽ തീർത്ഥാടകൻ ആകുക എന്നും അർത്ഥമുണ്ട്”. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ ‘തീർത്ഥാടകന്റെ വഴി’ എന്ന ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയുടെ വിവിധ ഘട്ടങ്ങളിൽ ഫാ. ഡോ. നൈനാൻ…

ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ന്യൂയോർക്ക്  : ഫൊക്കാനയുടെ  രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തികളിൽ പ്രമുഖനും ഫൊക്കാനയുടെ   പ്രഥമ പ്രസിഡൻ്റും ആയിരുന്ന ഡോ. എം അനിരുദ്ധന്  ഫൊക്കാനയുടെ കണ്ണീർ പ്രണാമം. മൂന്ന് തവണ ഫൊക്കാന പ്രസിഡൻ്റ് ആയി സേവനമനുഷ്ടിച്ച ഡോ. അനിരുദ്ധൻ ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രസിഡൻ്റാണ് . ഫൊക്കാനയെ അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയാക്കുന്നതിലും,  ജനകിയമാക്കുന്നതിലും ശ്രീ അനിരുദ്ധൻ  വഹിച്ച പങ്ക് വളരെ വലുതാണ്. 1983 ൽ  ആദ്യ പ്രസിഡന്റ് ആയ ഡോ. എം അനിരുദ്ധൻ അന്നുമുതൽ   മുതൽ 2024 സജിമോൻ ആന്റണി പ്രസിഡന്റ് ആയി നേതൃത്വം ഏൽക്കുബോഴും ഫൊക്കാനയുടെ തലതൊട്ടപ്പനായി നിലകൊണ്ട  അദ്ദേഹത്തിന്റെ നേതൃത്വപാടവം ഫൊക്കാനക്ക്  എന്നും ഒരു മുതൽക്കൂട്ട് ആയിരുന്നു . പ്രവാസി ഇന്ത്യക്കാരുടെ സാമൂഹികക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് ശ്രീ .അനിരുദ്ധന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട് .യു.എസ്.എ.യിലെ നാഷണൽ ഫുഡ്…

ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. എം അനിരുദ്ധൻ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (FOKANA) യുടെ സ്ഥാപക പ്രസിഡന്റ് ഡോ. എം അനിരുദ്ധൻ അന്തരിച്ചു. ഫൊക്കാന രൂപീകൃതമായതിനു ശേഷം മൂന്നു തവണ അതിന്റെ പ്രസിഡന്റ് പദം അലങ്കരിച്ചിട്ടുള്ള ഡോ. അനിരുദ്ധന്‍ സംഘടനയുടെ ഏറ്റവും മികച്ച പ്രസിഡന്റ് എന്ന ഖ്യാതിയും നേടിയിട്ടുണ്ട്. ഫൊക്കാനയെ കേരളത്തിൽ പരിചയപ്പെടുത്തിയതും 2001-ൽ ആദ്യമായി കേരളാ കൺവൻഷൻ സംഘടിപ്പിച്ചതും ഡോ. അനിരുദ്ധനായിരുന്നു. 1983-ൽ കെ.ആർ. നാരായണൻ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായിരിക്കെയാണ്, അദ്ദേഹത്തിന്റെ ആശീര്‍‌വാദത്തോടെ അമേരിക്കയിലെമ്പാടും ചിതറിക്കിടന്നിരുന്ന മലയാളി സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) എന്ന കൂട്ടായ്മയ്ക്ക് ഡോ. അനിരുദ്ധന്‍ രൂപം നല്‍കിയത്. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടോളം അദ്ദേഹം ഫൊക്കാനയുടെ നേതൃനിരയിൽ തുടരുകയും, ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി…

“ഞാൻ ഈ രാജ്യക്കാരിയല്ല, എന്നെ വിട്ടയക്കൂ…, ഞാനെടുത്ത സാധനങ്ങളുടെ പണം തരാം”; ടാര്‍ഗെറ്റ് സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച ഇന്ത്യാക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു

ഇല്ലിനോയ്സ്: ഇല്ലിനോയിസിലെ ഒരു ടാർഗെറ്റ് സ്റ്റോറിൽ മോഷണം നടത്തി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യാക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു. ഏകദേശം ഏഴ് മണിക്കൂറോളമാണ് അവര്‍ സ്റ്റോറില്‍ ചുറ്റിത്തിരിഞ്ഞത്. ഇതില്‍ സംശയം തോന്നിയ ജീവനക്കാര്‍ സ്ത്രീയെ വീക്ഷിച്ചുകൊണ്ടിരുന്നു. ഷോപ്പിംഗ് കാര്‍ട്ടില്‍ സാധനങ്ങള്‍ നിറച്ച് പണം കൊടുക്കാതെ പുറത്തേക്കിറങ്ങിയ അവരെ സെക്യൂരിറ്റി തടയുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഏകദേശം 1,300 യുഎസ് ഡോളർ വിലമതിക്കുന്ന സാധനങ്ങളാണ് ഷോപ്പിംഗ് കാര്‍ട്ടില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അവകാശപ്പെട്ടു. പോലീസിന്റെ ബോഡിക്യാം ദൃശ്യങ്ങളിൽ, ഒരു ടാർഗെറ്റ് ജീവനക്കാരൻ പറയുന്നത് “ഈ സ്ത്രീ മണിക്കൂറുകളോളം കടയിൽ ചുറ്റിനടന്നു, വിവിധ സാധനങ്ങൾ എടുത്തു, അവരുടെ ഫോണിലേക്ക് നോക്കിക്കൊണ്ടിരുന്നു, തുടർന്ന് സാധനങ്ങൾക്ക് പണം നൽകാതെ പടിഞ്ഞാറൻ ഗേറ്റിൽ നിന്ന് പുറത്തേക്ക് നടക്കാൻ ശ്രമിച്ചത് ഞങ്ങൾ കണ്ടു” എന്നാണ്. സ്റ്റോറിനകത്തു വെച്ചു തന്നെ പോലീസ് അവരെ ചോദ്യം ചെയ്തപ്പോള്‍ എടുത്ത…

ട്രംപിന്റെ കണങ്കാലിലെ വീക്കത്തിലും ഭാരക്കുറവിലും വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു

ന്യൂയോര്‍ക്ക്: ഡൊണാൾഡ് ട്രംപിന്റെ കണങ്കാലുകൾ വീർത്തതും ശരീരഭാരം കുറഞ്ഞതായും കാണിക്കുന്ന സമീപകാല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരോഗ്യപരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഹൃദ്രോഗമോ പ്രമേഹവുമായി ബന്ധപ്പെട്ട രോഗങ്ങളോ ഉൾപ്പെടാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നവുമായി ഇതിനെ വിദഗ്ധ ഡോക്ടർമാർ ബന്ധപ്പെടുത്തിയിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനലിൽ ട്രംപ് അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് എടുത്ത ചിത്രങ്ങളിൽ, അദ്ദേഹത്തിന്റെ കണങ്കാലുകൾ വീർത്തതായി വ്യക്തമായി കാണപ്പെട്ടു, ഇത് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ചകൾക്ക് കാരണമായി. ഡോക്ടർമാർ ഇതിൽ ആശങ്ക പ്രകടിപ്പിക്കുകയും ഗുരുതരമായ ആരോഗ്യസ്ഥിതിയുടെ ലക്ഷണമാണെന്ന് പറയുകയും ചെയ്തു. “ദീർഘനേരം നിന്നതിനു ശേഷമോ ചൂടുള്ള കാലാവസ്ഥയിലോ കണങ്കാലിൽ വീക്കം ഉണ്ടാകാം, പക്ഷേ അത് സാധാരണയേക്കാൾ കൂടുതലാണെങ്കിൽ, അത് ഗുരുതരമായ ഹൃദയം, കരൾ അല്ലെങ്കിൽ വൃക്ക പ്രശ്നങ്ങളുടെ ലക്ഷണമാകാം,” മാനുവൽ ഹെൽത്ത് ക്ലിനിക്കിന്റെ മെഡിക്കൽ ഡയറക്ടറായ ഡോ. ജെഫ് ഫോസ്റ്റർ…

ഡമാസ്കസില്‍ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം; ആശങ്കയറിയിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ഡമാസ്കസിൽ ഇസ്രായേൽ നടത്തിയ ഏറ്റവും പുതിയ വ്യോമാക്രമണങ്ങളിൽ അമേരിക്ക കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും കുറഞ്ഞത് 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൂസ് സമൂഹവും സർക്കാർ സേനയും തമ്മിൽ ഇതിനകം സംഘർഷം നേരിടുന്ന സിറിയൻ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനത്തിന് സമീപമാണ് ഈ ആക്രമണങ്ങൾ നടന്നത്. ബുധനാഴ്ച, സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം സിറിയൻ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ഓഫീസുകൾക്ക് ചുറ്റുമുള്ള പ്രദേശമായിരുന്നു. ഇസ്രായേലിന്റെ ഈ നടപടിക്ക് ശേഷം, യുഎസ് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, തെക്കൻ സിറിയയിലെ ഡ്രൂസ് സമൂഹത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്രായേൽ പറയുന്നു. സിറിയയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡ്രൂസ് ആധിപത്യമുള്ള സ്വീഡ നഗരത്തിൽ ചൊവ്വാഴ്ച സിറിയൻ സർക്കാർ സേനയും ഡ്രൂസ് പോരാളികളും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായി. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ബെഡൂയിൻ പോരാളികളുമായി…

ടെക്സസ് ഹിൽ കൺട്രിയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കാറ്റർപില്ലർ ഫൗണ്ടേഷൻ 250,000 ഡോളർ സംഭാവന നൽകി

ഇർവിംഗ്, ടെക്സസ്: ടെക്സസ് ഹിൽ കൺട്രിയിലെ വെള്ളപ്പൊക്ക ബാധിതരെ സഹായിക്കുന്നതിനായി കാറ്റർപില്ലർ ഫൗണ്ടേഷൻ 250,000 ഡോളർ (ഏകദേശം 2.08 കോടി ഇന്ത്യൻ രൂപ) സംഭാവന പ്രഖ്യാപിച്ചു. കെയർ കൗണ്ടിയിലും സമീപ പ്രദേശങ്ങളിലുമുള്ള അടിയന്തര ആവശ്യങ്ങൾക്കും ദീർഘകാല പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി യുണൈറ്റഡ് വേ ഓഫ് സാൻ അന്റോണിയോ ബെക്‌സർ കൗണ്ടിയിലേക്കും ടെക്സസ് ഹിൽ കൺട്രിയിലെ കമ്മ്യൂണിറ്റി ഫൗണ്ടേഷനിലേക്കുമാണ് ഈ ഫണ്ട് കൈമാറുക. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി, കാറ്റർപില്ലർ ജീവനക്കാർക്ക് അർഹരായ ചാരിറ്റികൾക്ക് അവരുടെ വ്യക്തിഗത സംഭാവനകളും നൽകാവുന്നതാണ്. കമ്പനി ഇതിന് തത്തുല്യമായ തുക സംഭാവന ചെയ്യുന്ന “മാച്ചിംഗ് ഗിഫ്റ്റ്സ് പ്രോഗ്രാം” വഴിയാണ് ഈ സഹായം നൽകുന്നത്. കാറ്റർപില്ലർ ഫൗണ്ടേഷൻ: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രതിബദ്ധത “സെൻട്രൽ ടെക്സസ് സമൂഹത്തെ ബാധിച്ച എല്ലാവരോടും ഞങ്ങളുടെ ചിന്തകൾ ഉണ്ട്,” കാറ്റർപില്ലർ ഫൗണ്ടേഷന്റെ പ്രസിഡന്റ് ആശ വർഗ്ഗീസ് പറഞ്ഞു. “ഈ ദുരന്തം…