ലോസ് ഏഞ്ചൽസ് ഗെയിംസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു,128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്

ലോസ് ഏഞ്ചൽസ്(കാലിഫോർണിയ): 128 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് വീണ്ടും ഒളിമ്പിക് ഗെയിംസിലേക്ക് എത്തുന്നു. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിന്റെ ഭാഗമായി ജൂലൈ 12-ന് പൊമോണയിലെ ഫെയർപ്ലെക്സിൽ ക്രിക്കറ്റ് മത്സരങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക് ഗെയിംസിന്റെ സംഘാടകർ ജൂലൈ 14-ന് പുറത്തുവിട്ട പൂർണ്ണ മത്സര ഷെഡ്യൂളിലാണ് ഈ പ്രഖ്യാപനം. ക്രിക്കറ്റിനുള്ള മെഡൽ മത്സരങ്ങൾ ജൂലൈ 20, 29 തീയതികളിൽ നടക്കുമെന്ന് ഷെഡ്യൂൾ സ്ഥിരീകരിക്കുന്നു. 1900-ൽ പാരീസിൽ നടന്ന ഒളിമ്പിക്സിലാണ് ഇതിനുമുമ്പ് ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നത്. അന്ന് ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും തമ്മിൽ നടന്ന ദ്വിദിന മത്സരമാണ് പിന്നീട് അനൗദ്യോഗിക ടെസ്റ്റ് എന്ന് അറിയപ്പെട്ടത്. അതിനുശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്സിൽ ഇടം നേടുന്നത്. LA28 ഒളിമ്പിക്സിൽ ആധുനിക ടി20 ഫോർമാറ്റിലായിരിക്കും ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടൂർണമെന്റുകൾ ഉണ്ടാകും. ഓരോ ടൂർണമെന്റിലും…

ചുട്ടുപൊള്ളുന്ന കാറിൽ കുടുങ്ങി പോലീസ് നായ ചത്തു; ഡെപ്യൂട്ടിക്ക് സസ്‌പെൻഷൻ

ഡേഡ് കൗണ്ടി, ജോർജിയ: ജോർജിയയിലെ കെ-9 യൂണിറ്റിലെ ഒരു പോലീസ് നായ ഞായറാഴ്ച എയർ കണ്ടീഷനിംഗ് യൂണിറ്റ് തകരാറിലായ ഒരു ചുട്ടുപൊള്ളുന്ന കാറിൽ കുടുങ്ങി ചത്തു. പുറത്തെ താപനില 100 ഡിഗ്രിക്ക് മുകളിൽ ആയിരുന്നപ്പോഴാണ് സംഭവം. ഡേഡ് കൗണ്ടി ഷെരീഫ് ഓഫീസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജോർജിയ എന്ന ഈ നായയെ പരിചരിച്ചിരുന്ന ഡെപ്യൂട്ടിയെ പട്രോളിംഗ് കാറിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഉടനടി പിരിച്ചുവിട്ടു. ഷെരീഫ് ഓഫീസിലെ പുതിയ അംഗമായിരുന്നു ജോർജിയ. കെ-9 യൂണിറ്റിലേക്ക് സംഭാവനയായി ലഭിച്ച ബ്ലഡ്ഹൗണ്ട് ഇനത്തിൽപ്പെട്ട നായയായിരുന്നു ഇത്. ഷെരീഫിന്റെ ഓഫീസിനുള്ളിൽ ദീർഘനേരം ചെലവഴിക്കുന്നതിനിടെ നായയുടെ ഹാൻഡ്‌ലർ നായയെ പട്രോളിംഗ് കാറിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സെൻട്രൽ ടെക്സസിലെ പ്രളയം: ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം

ന്യൂയോർക്ക് :സെൻട്രൽ ടെക്സസിൽ, പ്രത്യേകിച്ച് കെർവില്ലെയിൽ, സമീപകാലത്തുണ്ടായ പ്രളയം അനേകം ആളുകളെ ഗുരുതരമായി ബാധിച്ചുവെന്നും അതിശക്തമായ മഴയും അതിവേഗം ഉയർന്ന ജലനിരപ്പും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെച്ക്കുകയും വീടുകൾ നശിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ തകരുകയും നിരവധി സമൂഹങ്ങളെ ഇത് ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വം നമ്മിൽ നിക്ഷിപ്തമായിരിക്കുന്നുവെന്നു നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് ഉദ്ബോധിപ്പിച്ചു . നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു എന്നത് അതീവ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ ഇപ്പോഴും പ്രതീക്ഷയോടെയും വേദനയോടെയും കാത്തിരിക്കുന്നവരോടൊപ്പം നമ്മുടെ ഹൃദയങ്ങളും ഉണ്ട്. എണ്ണമറ്റ ആളുകൾക്ക് മുന്നിൽ ഇപ്പോൾ വലിയൊരു അനിശ്ചിതത്വവും കഷ്ടപ്പാടുകളുമാണ്. ദുരിതത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ, യേശയ്യാവ് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകൾ നമുക്ക് ഓർക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യാം: “നീ…

അന്ന ജോയ് ഡാളസിൽ അന്തരിച്ചു

ഡാലസ് : കൈതപ്പറമ്പ് തെക്കേവിളയിൽ വീട്ടിൽ പരേതനായ മത്തായിയുടെയും തങ്കമ്മ കോശിയുടെയും മകളും, പരേതനായ ജോയ് ഊന്നൂണിയുടെ ഭാര്യയുമായ അന്ന ജോയ് കുഞ്ഞുമോൾ – 75) ഡാളസിൽ അന്തരിച്ചു. ചെന്നിത്തല ഹൈസ്കൂളിൽ അദ്ധ്യാപികയും, ഡാളസിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗവുമായിരുന്നു. ടീന, ടോണി, ടിജോ, ബിജു, ബിൻസി, ജീന എന്നീ മക്കളാണ് . ബെർണീസ്, ബ്ലെസി, നിക്കോളാസ്, ജോസയ , ലൂക്ക്, ലിയാം എന്നീ പേരക്കുട്ടികൾ പൊതുദർശനം: 2025 ജൂലൈ 18 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ. സ്ഥലം :സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച് ,ഡാളസ് ശവസംസ്കാര ശുശ്രൂഷ: 2025 ജൂലൈ 19 ശനിയാഴ്ച്ച രാവിലെ 9 മുതൽ. സ്ഥലം :സെന്റ് തോമസ് ഓർത്തഡോക്സ്‌ ചർച് തുടർന്ന് ലേക്ക് വ്യൂ സെമിത്തേരിയിൽ സംസ്കാരം (2343 ലേക്ക് റോഡ്. ലാവൺ, TX 75166)

ബുൾഡോസർ കർസേവക്കെതിരെ തെരുവിലിറങ്ങുക: സോളിഡാരിറ്റി

മലപ്പുറം: ആസാമിലെ ഹിന്ദുത്വ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയൊഴിപ്പിക്കൽ ബുൾഡോസർ കർസേവയാണെന്നും ഈ ഹിന്ദുത്വ വംശഹത്യാ പദ്ധതിക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം സി ടി സുഹൈബ്. അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെ ‘ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ തകരട്ടെ’ എന്ന തലക്കെട്ടിൽ മലപ്പുറം കുന്നുമ്മലിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി അൻഫാൽ ജാൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ജില്ലാ സെക്രട്ടറിമാരായ എം ഐ അനസ് മൻസൂർ, യാസിർ കൊണ്ടോട്ടി, ജംഷീദ് കെ, മുനീർ മങ്കട, വാസിൽ, അമീൻ വേങ്ങര, തഹ്‌സീൻ മമ്പാട് എന്നിവർ നേതൃത്വം നൽകി.

വിദ്യാഭ്യാസവും തൊഴിലും നൽകുകയെന്നത് മഹത്തായ കര്‍മ്മം: മന്ത്രി സജി ചെറിയാൻ

കോഴിക്കോട്: യുവസമൂഹത്തിന് ആവശ്യമായ വിദ്യാഭ്യാസവും തൊഴിലും നൽകാൻ സാധിക്കുകയെന്നത് മഹത്തായ കര്‍മ്മമാണെന്ന് യുവജനകാര്യ മന്ത്രി സജി ചെറിയാൻ. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐയിൽ നടന്ന ‘സ്‌കിൽസ്പിറേഷൻ’ യുവജന നൈപുണി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയവും വെറുപ്പും പ്രചരിപ്പിക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് സമൂഹത്തിന്റെ പലകോണുകളിൽ നിന്നും ശ്രമങ്ങൾ ഉണ്ടാവുമ്പോൾ വിജ്ഞാനവും തൊഴിലും നൽകി സമൂഹത്തിന് ഉപകാരപ്പെടും വിധം പരിവർത്തിപ്പിക്കുക എന്ന ദൗത്യമാണ് മർകസ് നിർവഹിക്കുന്നത് -മന്ത്രി പറഞ്ഞു. ചടങ്ങിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. അഡ്വ. പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയായി. ഈ വർഷം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ കൈമാറി. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാർഥികൾക്കാണ് 30 കമ്പനികളിലായി പ്ലേസ്മെന്റ്…

കീം: ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; പ്രവർത്തകർ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: കീമിൽ വിദ്യാർത്ഥികളെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിലെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡൻ്റ്ന ഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. കീമിൽ ഉണ്ടായിട്ടുള്ള മുഴുവൻ പ്രതിസന്ധികൾക്കും ഉത്തരവാദി സർക്കാറാണ്. സർക്കാർ അലംഭാവത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതിപൂർവകമായ പ്രവേശനം സാധ്യമാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു സ്റ്റേറ്റ് സിലബസ് പാസായി കീം എഴുതി പുതുക്കിയ റാങ്ക് ലിസ്റ്റിൽ 11,000 റാങ്കിൽ നിന്ന് 16,000 ത്തിലേക്ക് കൂപ്പുകുത്തിയ യാവർ എന്ന വിദ്യാർത്ഥിയും രക്ഷിതാവും സമരത്തെ അഭിസംബോധന ചെയ്തു. തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച…

നിമിഷ പ്രിയ കേസ്: ഞങ്ങൾക്ക് ‘ക്വിസാസ്’ മാത്രമേ വേണ്ടൂ, മറ്റൊന്നും വേണ്ടെന്ന് ഇരയുടെ കുടുംബം

യെമനിൽ നടപ്പാക്കാനിരുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒരു ദിവസം മുമ്പ് മാറ്റിവച്ചിരുന്നു. എന്നാൽ, ശരീഅത്തിന്റെ ‘ക്വിസാസ്’ (Qisas) നിയമപ്രകാരം വധശിക്ഷ മാത്രമേ നൽകാവൂ എന്ന് ഇരയുടെ കുടുംബം ആവശ്യപ്പെടുകയും ദിയ വാഗ്ദാനം നിരസിക്കുകയും ചെയ്തു എന്ന വാര്‍ത്ത രക്ഷയുടെ പ്രതീക്ഷകളെ ചോദ്യം ചെയ്യുന്നു. 2017 ൽ യെമനിൽ തന്റെ ബിസിനസ് പങ്കാളിയായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയതിന് നിമിഷ പ്രിയ എന്ന പാലക്കാട് സ്വദേശിനിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇന്ന് (2025 ജൂലൈ 16 ന്) നിമിഷയെ തൂക്കിലേറ്റേണ്ടതായിരുന്നു. എന്നാല്‍, അതിന് ഒരു ദിവസം മുമ്പ്, ജൂലൈ 15 ന് അത് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. അതേസമയം, ക്വിസാസ് പ്രകാരം ഇരയുടെ കുടുംബം നീതി ആവശ്യപ്പെട്ടതിനാൽ, ഈ ആശ്വാസ വാർത്തയെച്ചൊല്ലി ഒരു പുതിയ പ്രതിസന്ധി ഉയർന്നുവന്നിരിക്കുകയാണിപ്പോള്‍. “ദൈവത്തിന്റെ നിയമം” പ്രകാരം നീതി മാത്രമേ സ്വീകരിക്കൂ എന്ന് ഇരയായ…

മുതിര്‍ന്നവരെ പാദപൂജ ചെയ്യുന്നത് മോശം കാര്യമല്ല, പാതകവും അല്ല: കെ. ആനന്ദകുമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന വ്യക്തികളെ ആദരിക്കുന്നതും വന്ദിക്കുന്നതും ഒരു സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും, ആ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് തുടരാനും അത് മോശം കാര്യമെന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി നിരവധി ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പാദപൂജ തുടര്‍ന്ന് വരുന്നതായി അറിയാം. പൂജയല്ലെങ്കിലും പാദം തൊട്ട് വന്ദിക്കുന്നത് – നമസ്ക്കരിക്കുന്നത്, ആവ്യക്തിയോടുള്ള ആദരവിനേയും ബഹുമാനത്തെയുമാണ് സൂചിപ്പിക്കുന്നത്. പാദനമസ്ക്കാരം, ഹൈന്ദവ വിവാഹങ്ങളില്‍ വധൂവരന്മാര്‍ തുടര്‍ന്നുവരുന്ന ആചാരപരമായ പ്രവര്‍ത്തിയാണ്. വിവിധതരം പൂജകളിലും പാദനമസ്ക്കാരം ചെയ്യാറുണ്ട്. പാദനമസ്ക്കാരത്തിന്‍റെ മറ്റൊരു ഘട്ടം തന്നെയാണ് പാദപൂജയും. മാതാപിതാക്കളേയും ഗുരുക്കന്മാരേയും അടക്കം, ആദരിക്കേണ്ട, ബഹുമാനിക്കേണ്ട വ്യക്തികളെ, പാദ നമസ്ക്കാരവും പാദപൂജയും ചെയ്യുന്നത് ഗുരുത്വവും പുണ്യവുമായി കണക്കാക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. അത് വിദ്യാലയങ്ങളിലോ പൊതു സ്ഥലങ്ങളിലോ നിര്‍ബന്ധപൂര്‍വം ചെയ്യിക്കേണ്ട ഒന്നല്ല, സ്വയം തോന്നി ചെയ്യേണ്ടതാണ്.…

തെരുവു നായ്ക്കളുടെ വന്ധ്യം‌കരണവും വാക്സിനേഷനും: തദ്ദേശ സ്വയം‌ഭരണ വകുപ്പ് മൊബൈല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിൽ മൊബൈൽ പോർട്ടബിൾ എബിസി സെന്ററുകൾ ആരംഭിക്കുമെന്നും, വാക്സിനേഷനായി ഓഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ കാമ്പയിൻ നടത്തുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, നിയമ വകുപ്പുകൾ സംയുക്തമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. ഓർഡർ നല്‍കിക്കഴിഞ്ഞ് യൂണിറ്റുകൾ ലഭിക്കാൻ രണ്ട് മാസമെടുക്കും. ഈ കാലയളവിൽ, പഞ്ചായത്തും മുനിസിപ്പാലിറ്റിയും യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും. ബ്ലോക്കുകളിൽ ഇവയെ വിന്യസിക്കുന്നതിനുമുമ്പ്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഉപയോഗിച്ച് ഒരു പൈലറ്റ് പഠനം നടത്തും. സ്ഥിരമായ എബിസി…