മങ്കട: മങ്കട ഗവൺമെന്റ് ആശുപത്രിയെ ജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി. കെട്ടിടങ്ങൾക്ക് അനുവദിക്കുന്ന കോടികളുടെ കണക്കല്ല, ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഡോക്ടർമാരും ആവശ്യത്തിന് സ്റ്റാഫ് പാറ്റേണുമാണ് മങ്കട ഗവൺമെന്റ് ആശുപത്രിക്ക് ആവശ്യം. താലൂക്ക് ആശുപത്രിയായി കൊട്ടിഘോഷിച്ച ആശുപത്രി നിലവിൽ സി.എച്.സി യായി തുടരുമ്പോഴും ആവശ്യത്തിനുള്ള സ്റ്റാഫ് പാറ്റേൺ ഇല്ലാതെയാണ് മുന്നോട്ടുപോകുന്നത്. നിലവിലുള്ള ഡോക്ടർമാർ തന്നെ മറ്റു താലൂക്ക് ആശുപത്രിയിലും സേവനങ്ങൾ ചെയ്യുന്നവരാണ്. രാത്രികാല, ഇവനിഗ് ഒ പി കൾ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തൽക്കാലിക സംവിധാനം മാത്രവും. നാമമാത്രമായ ഡോക്ടർ മാരെ വെച്ച് മണ്ഡലത്തിലെ ഏക ആശ്രയമായ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കാതെ, പൊതു ജനം മറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിഗതിയാണ്. സർക്കാരിന്റെ അഴകുഴമ്പൻ സമീപനം അവസാനിപ്പിച്ച് മങ്കടയിലെ ജനങ്ങളോട് നീതി കാണിക്കണമെന്നും വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി…
Month: July 2025
പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് ഉറപ്പുവരുത്താനുള്ള നടപടി ഊര്‍ജിതമാക്കണം : ജെ.കെ മേനോന്‍
ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിനും സമയാസമയങ്ങളില്‍ ആവശ്യമായ നടപടികള്‍ ഉറപ്പുവരുത്തുന്നതിനും പ്രവാസികളുടെ വോട്ടവകാശ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോന്‍ അഭിപ്രായപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രവാസി സംരംഭകരും രാഷ്ട്രീയ നേതാക്കളുമായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്‌നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്‌നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയില്‍ നടന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു . മുഹമ്മദ് റഫീഖ് തങ്കത്തില്‍ ,ശറഫുദ്ധീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍…
കുട്ടനാട് പൂരം: ഒരുക്കങ്ങൾ ആരംഭിച്ചു
നീരേറ്റുപുറം: പ്രൊഫഷനിലിസവും പാരമ്പര്യ ഓണാഘോഷവും വള്ളംകളിക്കു മികവ് വർദ്ധിപ്പിക്കുന്നതായിരിക്കണമെന്ന് പത്തനംതിട്ട മുൻ ജില്ലാ കളക്ടർ എ. ജെ രാജൻ പറഞ്ഞു. കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടി സെപ്റ്റംബര്‍ 4 ന് നടക്കുന്ന നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പ ജലമേളക്ക് മുന്നോടിയായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട് പൂരം@തിരുവല്ല കാർണിവൽ ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.വിവിധ മേഖലകളിൽ വാണിജ്യ മേള, സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ കലാമത്സരങ്ങൾ, കൂടാതെ നാടൻ കലാരൂപങ്ങളുടെ വിസ്മയ കാഴ്ചകൾ, ഡാൻസ് പ്രോഗ്രാം, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ തിരുവല്ല പ്രസിഡന്റ് സലിം.എം, വിക്ടർ ടി. തോമസ്, ഫാദർ എബ്രഹാം മുളമൂട്ടിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ…
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുന്നതിൽ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ണ്ണായക ഇടപെടല്‍
വധശിക്ഷയും കാത്ത് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ സർക്കാർ നിലവിൽ സ്റ്റേ ചെയ്തു. യെമന്‍ പൗരന്റെ കൊലപാതകത്തോടനുബന്ധിച്ച് പ്രതിയായി ശിക്ഷിക്കപ്പെട്ട നിമിഷ പ്രിയയെ നാളെ (2025 ജൂലൈ 16 ന്) തൂക്കിലേറ്റൽ തീയതി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ ശിക്ഷ മാറ്റിവച്ചിരിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും നിര്‍ണ്ണായകമായി. നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇടപെടണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ സമീപിച്ചിരുന്നതായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. യെമനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ട് വന്നത്. ഇന്ത്യയ്ക്ക് ഇപ്പോൾ കാര്യമായ നയതന്ത്ര ബന്ധമില്ലാത്ത ഒരു പ്രദേശമായതുകൊണ്ട് ഈ ശ്രമം രാജ്യം ആവശ്യപ്പെടുന്നതാണെന്ന് താൻ മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ ജീവൻ…
റഷ്യൻ സ്ത്രീയുടെ പാമ്പുകളുമായുള്ള സൗഹൃദം!; കർണാടകയിലെ കാടുകളിൽ 8 വർഷം ഒളിവിൽ കഴിഞ്ഞു… രണ്ട് പെൺമക്കൾക്ക് ജന്മം നൽകി
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിൽ നടന്ന സംഭവം പ്രാദേശിക പോലീസിനെ മാത്രമല്ല, മുഴുവൻ സമൂഹത്തെയും ഞെട്ടിച്ചു. റഷ്യൻ സ്ത്രീയായ നീന കുട്ടിനയും അവരുടെ രണ്ട് പെൺമക്കളും കുറച്ചുകാലമായി രാംതീർത്ഥ കുന്നുകളിലെ ഒരു അപ്രാപ്യമായ ഗുഹയിൽ താമസിക്കുകയായിരുന്നു. ഈ പ്രദേശത്തെ മണ്ണിടിച്ചിൽ അപകടങ്ങൾ കാരണം ഈ ഗുഹ വളരെ അപ്രാപ്യമായിരുന്നു, പക്ഷേ നീന അത് അവരുടെ വീടാക്കി മാറ്റി. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിൽ നടന്ന സംഭവം യഥാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. റഷ്യൻ വനിതയായ നീന കുട്ടിനയും അവരുടെ രണ്ട് പെൺമക്കളും കുറച്ചുകാലമായി രാംതീർത്ഥ കുന്നുകളിലെ ഒരു അപ്രാപ്യമായ ഗുഹയിൽ താമസിച്ചിക്കുന്നു. 2017 ൽ വിസ കാലാവധി കഴിഞ്ഞതിന് ശേഷം ഇന്ത്യ വിടുന്നതിനുപകരം നീന വനങ്ങളിൽ താമസിക്കാൻ തീരുമാനിച്ചു. ഇപ്പോൾ പോലീസ് അവരെ ഗുഹയിൽ നിന്ന് പുറത്തു കൊണ്ടുവന്നപ്പോള്‍, പോലീസിനെ മാത്രമല്ല, സമൂഹത്തെയും ഞെട്ടിച്ച തന്റെ…
യെമനിൽ വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ രക്ഷിക്കാനുള്ള അവസാന നിമിഷ ശ്രമങ്ങൾ തുടരുന്നു
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ തലസ്ഥാനമായ സനയിലെ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പിലാക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. തൂക്കുമരത്തിൽ നിന്ന് ജീവൻ രക്ഷിക്കാൻ പോരാടുന്ന ഒരു സംഘടനയായ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി 2025 ജൂലൈ 14 ന് (തിങ്കളാഴ്‌ച) സുപ്രീം കോടതി പരിഗണിച്ചു. ഈ വിഷയത്തിൽ “ഇന്ത്യാ സർക്കാർ പരമാവധി ചെയ്യുന്നുണ്ട്” എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു . “യെമന്റെ സംവേദനക്ഷമതയും ഒരു സ്ഥലമെന്ന നിലയിലുള്ള പദവിയും കണക്കിലെടുത്ത്, ഇന്ത്യാ സർക്കാരിന് കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ല” എന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതി ബെഞ്ചിനോട് പറഞ്ഞു. 1999 മുതൽ യെമന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ…
നക്ഷത്ര ഫലം (15-07-2025 ചൊവ്വ)
ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാകാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുകാര്യങ്ങളില്‍ ഇടപെടുമ്പോൾ സൂക്ഷിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, എന്നിവരെക്കാള്‍ നിങ്ങള്‍ക്ക് മികച്ച് നിൽക്കാനാകും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകും. രോഗ ശാന്തിക്കും സാധ്യത. തുലാം: ഇന്ന് നിങ്ങള്‍ക്ക് മാനസികോന്മേഷമുണ്ടാകും. നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടേയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട ദിവസമാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കും.…
‘റൊട്ടി പപ്പടം പോലെ, പരിപ്പ് വെള്ളം പോലെ…’: തേജസ് എക്സ്പ്രസിലെ ഭക്ഷണത്തെക്കുറിച്ച് ആം ആദ്മി നേതാവിന്റെ ഭാര്യയുടെ പരാതി; മറ്റാരും പരാതി പറഞ്ഞിട്ടില്ലെന്ന് IRCTC
മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവ് സഞ്ജയ് സിംഗിന്റെ ഭാര്യ അനിത സിംഗ് അടുത്തിടെ ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം ട്രെയിൻ തേജസ് എക്സ്പ്രസിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിൽ അവർ ഒരു ചിത്രം പങ്കുവെക്കുകയും ഭക്ഷണം “വൃത്തികെട്ടതാണ്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. റൊട്ടി വളരെ കടുപ്പമുള്ളതാണെന്നും അത് പപ്പടം പോലെയാണെന്നും പനീർ പഴകിയതാണെന്നും പരിപ്പ് രുചികരമല്ല, മറിച്ച് വെറും വെള്ളമാണെന്നും അനിത പറഞ്ഞു. തേജസ് എക്‌സ്പ്രസിന്റെ “ലോകോത്തര” സേവനത്തിന്റെ അവകാശവാദങ്ങളിൽ അവരുടെ പോസ്റ്റ് ഒരു ചോദ്യചിഹ്നം ഉയർത്തി. “തേജസ് എക്സ്പ്രസിൽ വിളമ്പുന്ന ഭക്ഷണം വളരെ മോശമായിരുന്നു. റൊട്ടി പപ്പടം പോലെ കടുപ്പമുള്ളതായിരുന്നു, പനീർ പഴകിയിരുന്നു, പരിപ്പിന് പകരം വെള്ളം മാത്രമേ നൽകിയിരുന്നുള്ളൂ. ഇതാണോ റെയിൽവേയുടെ ‘ലോകോത്തര’ സേവനം? യാത്രക്കാരുടെ ആരോഗ്യം വെച്ചു കളിക്കുന്നത് നിർത്തൂ” എന്ന് അവര്‍…
മലങ്കര യാക്കോബായ സഭ അതിഭദ്രാസന ഫാമിലി കോൺഫറൻസും അവാർഡ് ചടങ്ങും വേറിട്ടതാകും: ആർച്ച് ബിഷപ്പ് എൽദോ മോർ തീത്തോസ്
കാനഡയിൽ ഭദ്രാസനത്തിനും സാധ്യത ന്യൂജെഴ്സി: കാനഡയിൽ പുതിയ രൂപതക്ക് സാധ്യതയുണ്ടെന്നും, ജൂലൈ 16-ാം തീയതി ബുധനാഴ്ച ആരംഭിക്കുന്ന യൂത്ത് & ഫാമിലി കോൺഫറൻസും ഏഷ്യാനെറ്റുമായി സഹകരിച്ചുള്ള സഹകരിച്ചുള്ള അവാർഡ് ചടങ്ങും പുതിയൊരനുഭവമായിരിക്കുമെന്നും മലങ്കര ആർച്ച് ഡയോസിസ് ഓഫ് ദി സിറിയക്ക് ഓർത്തഡോക്സ് ചർച്ച് ഇൻ നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ്. ഓൾഡ് ടാപ്പനിലെ പ്രൗഢഗംഭീരമായ ഭദ്രാസന ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അംഗങ്ങളുമായി നടത്തിയ പത്രസമ്മേളനത്തിൽ സഭയുടെ വളർച്ചയും നേട്ടങ്ങളും പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു. ബുധൻ (ജൂലൈ 16) മുതല്‍ 19 ശനി വരെയുള്ള ദിവസങ്ങളില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഹില്‍ട്ടണ്‍ വാഷിംഗ്ടണ്‍ ഡല്ലസ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വെച്ച്, വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളോടെ നടത്തുന്ന കോൺഫറൻസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തിരുമേനി അറിയിച്ചു ഭദ്രാസന സെക്രട്ടറി ഫാ. ജെറി ജേക്കബ് കോൺഫറൻസ്…
50 ദിവസത്തിനുള്ളിൽ റഷ്യ ഉക്രെയ്നുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ കനത്ത തീരുവ ചുമത്തും; പുടിന് ട്രംപിന്റെ ഭീഷണി
വാഷിംഗ്ടണ്‍: അടുത്ത 50 ദിവസത്തിനുള്ളിൽ ഉക്രെയ്ൻ യുദ്ധം പരിഹരിക്കാൻ റഷ്യ തീരുമാനിച്ചില്ലെങ്കിൽ, റഷ്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് മേൽ യുഎസ് 100% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ, നേറ്റോയുടെ പുതിയ സഖ്യ ക്രമീകരണത്തിന് കീഴിൽ ഉക്രെയ്‌നിന് വലിയ അളവിൽ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നൽകുമെന്ന് നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, റഷ്യയ്ക്കും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുമെതിരെ അമേരിക്ക ‘ദ്വിതീയ താരിഫ്’ ചുമത്തുമെന്ന് ട്രംപ് വ്യക്തമായി പറഞ്ഞു. 50 ദിവസത്തിനുള്ളിൽ റഷ്യ ചർച്ചകൾ നടത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉക്രെയ്‌നിന് മില്യണ്‍ കണക്കിന് ഡോളർ വിലമതിക്കുന്ന ആയുധങ്ങളും പാട്രിയറ്റ് സംവിധാനങ്ങളും നൽകുന്നതിനെക്കുറിച്ച് അമേരിക്ക സംസാരിച്ചപ്പോഴാണ് നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ ഈ പ്രഖ്യാപനം നടത്തിയത്. “ഞങ്ങൾ വളരെ അസന്തുഷ്ടരാണ്. 50 ദിവസത്തിനുള്ളിൽ ഒരു…
