അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ളവർ പൗരന്മാരാണോ?!: പന്തളം ബിജു തോമസ്

ലാസ് വേഗസ്: പ്രസിഡൻറ് ട്രംപിന്റെ പുതുക്കിയ കുടിയേറ്റ നിയമം മൂലമുണ്ടായ സന്ദേഹങ്ങൾ അടങ്ങുന്നില്ല . പൗരത്വ നിയമ ഭേദഗതികളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഇവിടെ പ്രതിബാധിക്കുകയാണ്. അമേരിക്കൻ പാസ്സ്‌പോർട്ട് കൈവശമുണ്ടെങ്കിൽ അതുകൊണ്ടു മാത്രം പൗരത്വം തെളിയിക്കാനാവില്ല. താഴെ പറയുന്ന ഗണങ്ങളിൽ പെട്ടവർ പാസ്പോർട്ട് ഇല്ലങ്കിലും അമേരിക്കൻ പൗരന്മാരായി പരിഗണിക്കപ്പെടും . 1. അമേരിക്കൻ പൗരത്വം ഉള്ള മാതാപിതാക്കളുടെ മക്കൾ ലോകത്ത് എവിടെ ജനിച്ചാലും അവർ അമേരിക്കക്കാരാണ്. 2. അമേരിക്കൻ പൗരത്വം ഉള്ള ഒരു മാതാവിന്റേയോ പിതാവിന്റെയോ മക്കൾ ലോകത്ത് എവിടെ ജനിച്ചാലും അവർ അമേരിക്കക്കാരാണ്. 3. അമേരിക്കയിൽ നിയമപരമായി ജനിക്കുന്നവർ ഏതുരാജ്യക്കാരാണെങ്കിലും (ഇതുവരെ) അമേരിക്കനാണ്. മുകളിൽ പറഞ്ഞവർക്ക് പാസ്പോർട്ട് ലഭിക്കാൻ അമേരിക്കൻ സർക്കാരിന്റെ ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും . 4. ഗ്രീൻകാർഡിൽ അമേരിക്കയിൽ വന്നവർ നല്ലനടപ്പനുസരിച്ച് കൃത്യം അഞ്ച് വർഷങ്ങൾ കഴിയുമ്പോൾ അമേരിക്കൻ പൗരത്വത്തിന്…

‘ബ്രിക്‌സിൽ തുടർന്നാൽ 10% നികുതി നൽകേണ്ടിവരും’: താരിഫ് സംബന്ധിച്ച് ഇന്ത്യയ്ക്ക് ട്രം‌പിന്റെ മുന്നറിയിപ്പ്

ബ്രിക്‌സ് രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഡോളറിനെ വെല്ലുവിളിക്കുന്നവർ കനത്ത വില നൽകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുൾപ്പെടെ എല്ലാ ബ്രിക്‌സ് രാജ്യങ്ങളും ഈ ഗ്രൂപ്പിന്റെ ഭാഗമായി തുടർന്നാൽ യുഎസിൽ 10% വരെ താരിഫ് നൽകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: യുഎസ് ഡോളറിന്റെ മേധാവിത്വത്തെക്കുറിച്ച് ഡൊണാൾഡ് ട്രംപ് വീണ്ടും ആക്രമണാത്മക നിലപാട് സ്വീകരിച്ചു. ഈ സംഘടന യുഎസിന് എതിരായി രൂപീകരിച്ചതാണെന്നും ഡോളറിനെ ദുർബലപ്പെടുത്തുക എന്നതാണ് അതിന്റെ ലക്ഷ്യമെന്നും ബ്രിക്സ് രാജ്യങ്ങളെ നേരിട്ട് ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ, ട്രംപ് ഇന്ത്യയെയും പരാമർശിക്കുകയും ശക്തമായ വാക്കുകളിൽ തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അമേരിക്കയെ ദ്രോഹിക്കാനും ഡോളറിനെ ദുർബലപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് ബ്രിക്‌സ് രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് അവകാശപ്പെട്ടു. “ഡോളറാണ് രാജാവ്, ഞങ്ങൾ അത് അങ്ങനെ തന്നെ നിലനിർത്തും” എന്ന് അദ്ദേഹം…

കാശുകുടുക്ക (നർമം): ജോയ്‌സ് വര്‍ഗീസ്, കാനഡ

ഒരു പത്തുവയസ്സുകാരിയാണ് ഇതിലെ അബദ്ധങ്ങളുടെ റാണി, റാണി ആകാനുള്ള പ്രായമായില്ല, രാജകുമാരി ആയിരുന്നു അന്ന്. അതേ, ഈ ഞാൻ തന്നെ. ബന്ധുക്കൾ എല്ലാവരും തന്നെ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു. അമ്മയുടെ ഇളയസഹോദരി ഒഴികെ, എല്ലാവരും ഒന്നോടിപ്പോയി കാണാൻ അത്ര അടുത്ത്. അതുകൊണ്ട് വല്ലപ്പോഴും എത്തുന്ന ഇളയമ്മയുടെ എഴുത്ത് ഒഴികെ വീട്ടിൽ വരുന്നത് ചിട്ടി ഓഫീസിൽ നിന്നും, ഇപ്രാവശ്യത്തെ കുറി വേറെ ഭാഗ്യവാൻ അടിച്ചുകൊണ്ടുപോയി എന്ന നിർഭാഗ്യ അറിയിപ്പായിരിക്കും. എനിക്ക് യാതൊരു താല്പര്യവും ഇല്ലാത്ത എഴുത്തുകൾ. ഒരു വൈകുന്നേരം, പോസ്റ്റുമാന്റെ സൈക്കിൾ ബെൽ കിണി, കിണി ശബ്‍ദം കേട്ടപ്പോൾ ഒരു ഉത്സാഹവുമില്ലാതെ മുറ്റവും നീണ്ട നടപ്പാതയും കടന്നുചെന്നു. റോഡരികത്തു അക്ഷമനായി കാത്തുനിൽക്കുന്ന പോസ്റ്റുമാൻ കാർഡിലെ അഡ്രസ് കാണിച്ചു ചോദിച്ചു, ” ഇത്‌ കുട്ടിയല്ലേ?” “ങേ…,ഞാൻ ഞെട്ടി, വീണ്ടും വീണ്ടും നോക്കി. “അതെ”, വിക്കി വിക്കി പറഞ്ഞു. ജീവിതത്തിൽ ആദ്യമായി…

ഫാമിലി & യൂത്ത് കോൺഫറൻസ് സുവനീർ പ്രകാശനത്തിന് തയ്യാറായി

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ സുവനീർ പ്രകാശനത്തിന് തയ്യാറായി. ജൂലൈ 9 മുതൽ 12 വരെ സ്റ്റാംഫോർഡ് കണക്റ്റികട്ടിൽ കോൺഫറൻസ് നടക്കും.ഫാമിലി & യൂത്ത് കോൺഫറൻസിന്റെ സുവനീർ കമ്മിറ്റിയുടെയും ഫിനാൻസ് കമ്മിറ്റിയുടെയും ആറുമാസത്തെ സമർപ്പിത പ്രവർത്തനങ്ങളെയാണ് സുവനീർ പ്രതിനിധീകരിക്കുന്നത് എന്ന് ചീഫ് എഡിറ്റർ ജെയ്‌സി ജോൺ പറഞ്ഞു. ദീപ്തി മാത്യു, സൂസൻ വർഗീസ്, ചെറിയാൻ പെരുമാൾ, മത്തായി ചാക്കോ, ബിഷേൽ ബേബി, വർഗീസ് ബേബി, ഐറിൻ ജോർജ്, ബിസ്മി എം. വർഗീസ് എന്നിവരടങ്ങുന്ന എഡിറ്റോറിയൽ ബോർഡിൻറെ സഹകരണപരമായ ശ്രമങ്ങൾക്ക് ജെയ്‌സി കടപ്പാട് അറിയിച്ചു. ഉള്ളടക്കം സമന്വയിപ്പിക്കുന്നതിലും സൃഷ്ടിക്കുന്നതിലും എഡിറ്റോറിയൽ ബോർഡ് ഒരു പ്രധാന പങ്ക് വഹിച്ചു. അച്ചടിച്ച സുവനീറിന് പുറമേ, കോൺഫറൻസ് വെബ്‌സൈറ്റായ fycnead.org-ൽ പൂർണ്ണ ലേഖനങ്ങളും ഡിജിറ്റൽ ഉള്ളടക്കവും ലഭ്യമാകും, ഇത് കോൺഫറൻസിന്റെ…

ഫൊക്കാനാ കേരളാ കണ്‍വെൻഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണ വേദികൂടി ആകും

2025 ആഗസ്റ്റ് 1 മുതല്‍ 3 വരെ കോട്ടയത്തെ കുമരകം ഗോകുലം ഫൈവ് സ്റ്റാർ റിസോർട്ടിൽ വെച്ച് നടത്തുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഗോകുലം ഫൈവ് സ്റ്റാർ റിസോർട്ട് ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിലേക്കും ഏറ്റവും വലിയ മലയാളീ പ്രവാസി സംഘമായിരിക്കും ഫൊക്കാന കേരളാ കൺവെൻഷൻ എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു . മൂന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മഹാസമേളനത്തിന്റെ ആദ്യ ദിവസം ലഹരിക്കെതിരെ ഉള്ള ഒരു വിളംബരത്തോട് കൂടി തുടങ്ങി മുന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിക്കും. രണ്ടാം ദിനം ഫൊക്കാനയും കേരളാ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷക്ക് ഒരു ഡോളർ, സാഹിത്യ സമ്മേളനം, സാഹിത്യ അവാർഡുകൾ , സാസംസ്കരിക അവാർഡുകൾ , ബിസിനസ്സ് സെമിനാറുകൾ, ബിസിനസ്സ്…

സമാധാന അംബാസഡർ എന്ന് സ്വയം വിശേഷിപ്പിച്ച് ട്രം‌പ്; ട്രം‌പിനെ വാനോളം പുകഴ്ത്തി ബെഞ്ചമിന്‍ നെതന്യാഹു

ഇന്ത്യ, പാക്കിസ്താന്‍, സെർബിയ, കൊസോവോ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളുമായി ഞാന്‍ സന്ധിസംഭാഷണം നടത്തിയെന്നും, ഇതെല്ലാം കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിലാണ് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു. ഞാന്‍ നിരവധി സംഘർഷങ്ങൾ അവസാനിപ്പിച്ചതായും അവകാശപ്പെട്ടു. വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്താനും ഉള്‍പ്പടെ നിരവധി രാജ്യങ്ങൾ തമ്മിലുള്ള സമാധാന കരാറുകളിൽ മധ്യസ്ഥത വഹിച്ചതിൽ താൻ നിർണായക പങ്ക് വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച ആവർത്തിച്ചു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തെ വാനോളം പുകഴ്ത്തി സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. ഇന്ത്യയും പാക്കിസ്താനും, സെർബിയയും കൊസോവോയും, റുവാണ്ടയും കോംഗോയും ഉൾപ്പടെ ഉണ്ടായ “നിരവധി പോരാട്ടങ്ങൾ” തന്റെ ഭരണകൂടം തടഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയുമായും പാക്കിസ്താനുമായും സെർബിയ, കൊസോവോ, റുവാണ്ട, കോംഗോ എന്നീ രാജ്യങ്ങളുമായും സന്ധിസംഭാഷണം നടത്തിയതായും, അതെല്ലാം മൂന്ന് ആഴ്ചയ്ക്കുള്ളിലാണ് സംഭവിച്ചതെന്നും…

ട്രംപിന്റെ താരിഫ് ഭീഷണിക്ക് ചൈനയുടെ തിരിച്ചടി; ബ്രിക്‌സിന്റെ ലക്ഷ്യം ഏറ്റുമുട്ടലല്ല, ആഗോള സന്തുലിതാവസ്ഥയാണെന്ന്

ബ്രിക്സ് ഏറ്റുമുട്ടലിന് വേണ്ടിയുള്ളതല്ലെന്നും മറ്റൊരു രാജ്യത്തെയും ലക്ഷ്യമിടുന്നില്ലെന്നും ചൈന പറഞ്ഞു. നേരത്തെ, അമേരിക്കൻ വിരുദ്ധ നയങ്ങൾ കാരണം ബ്രിക്സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ചൈന ഇതിന് ജാഗ്രതയോടെയാണ് മറുപടി നൽകിയത്. വളർന്നുവരുന്ന വിപണികൾക്കും വികസ്വര രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണത്തിനുള്ള ഒരു പ്രധാന വേദിയാണ് ബ്രിക്സ് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എല്ലാവരുടെയും പ്രയോജനത്തിനായി ബ്രിക്സ് തുറന്ന മനസ്സ്, ഉൾപ്പെടുത്തൽ, സഹകരണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു എന്ന് മാവോ പറഞ്ഞു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ചേർന്നാണ് ബ്രിക്സ് സ്ഥാപിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഗ്രൂപ്പ് വികസിക്കുകയും ഇന്തോനേഷ്യ, ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഉൾപ്പെടുത്തുകയും ചെയ്തു. പുതിയ അംഗരാജ്യങ്ങൾക്ക്…

കെ.എച്ച്.എൻ.എ. ട്രസ്റ്റി ബോർഡ് നേതൃനിരയിലേക്ക് വനജ നായരും ഡോ. സുധീർ പ്രയാഗയും മത്സരിക്കുന്നു

ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജേഴ്‌സി അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഭാഗമായ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ട്രസ്‌റ്റി ബോർഡ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ന്യൂയോർക്കിൽ നിന്നുള്ള വനജ നായരും സെക്രട്ടറി സ്ഥാനത്തേക്ക് മിസോറി സെന്റ് ലൂയിസ്‌ നിവാസിയായ ഡോ: സുധീർ പ്രയാഗയും നാമനിർദ്ദേശ പത്രികൾ സമർപ്പിച്ചു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ പ്രസിഡന്റും ഡയറക്ടർ ബോർഡും നിർവഹിക്കുമ്പോൾ ധനകാര്യ നിർവഹണത്തിലെ മേൽനോട്ടവും ഓഡിറ്റിംഗും ഉറപ്പുവരുത്തുക പുതിയ ഭരണസമിതിയെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഇലക്‌ഷൻ കമ്മീഷനിലൂടെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന ചുമതലകൾ നിർവഹിക്കാനുള്ള സംഘടനയുടെ ഭരണഘടന ഘടകമാണ് ട്രസ്‌റ്റി ബോർഡ്. രണ്ടു പതിറ്റാണ്ടുമുമ്പ് ചിക്കാഗോയിൽ നടന്ന കൺവൻഷൻ മുതൽ കെ.എച്ച്.എൻ.എ.യുടെ സജീവ സഹയാത്രികയായിട്ടുള്ള വനജ നായർ രണ്ടു തവണ ഡയറക്ടർ ബോർഡ് അംഗമായും റീജിയണൽ വൈസ് പ്രസിഡന്റായും വിവിധ കണ്‍വന്ഷനുകളിൽ ഉപസമിതികളുടെ…

ടെക്സസിലെ വേനല്‍ക്കാല ക്യാമ്പിലുണ്ടായ വെള്ളപ്പൊക്കം നാശം വിതച്ചു; 28 കുട്ടികളടക്കം 104 പേർ മരിച്ചു

ടെക്സസിലെ വേനല്‍ക്കാല ക്യാമ്പിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം വൻ നാശനഷ്ടങ്ങൾ വിതച്ചു. ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 104 പേർ മരിച്ചു. ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെ നിരവധി വേനൽക്കാല ക്യാമ്പുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ടെക്സസ്: ടെക്സസിലെ മലയോര മേഖലയിൽ വെള്ളപ്പൊക്കം നാശം വിതച്ചു. കനത്ത മഴയും പെട്ടെന്ന് വെള്ളം കയറിയതും 104 പേരുടെ മരണത്തിനിടയാക്കി, ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കാണാതായിട്ടുണ്ട്. ക്യാമ്പ് മിസ്റ്റിക്കിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന നിരവധി പെൺകുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. ഗ്വാഡലൂപ്പ് നദിക്കരയിലുള്ള നൂറുകണക്കിന് വീടുകളും വേനൽക്കാല ക്യാമ്പുകളും പൂർണ്ണമായും നശിച്ചു. സാന്‍ ആന്റോണിയോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, അവിടെ 28 കുട്ടികളുൾപ്പെടെ 84 മൃതദേഹങ്ങൾ കണ്ടെടുത്തു. ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുമ്പോൾ, അധികൃതരുടെ തയ്യാറെടുപ്പുകളെയും ജാഗ്രതാ…

കോട്ടയം ദുരന്തം: ഐ ഒ സി (യു കെ) സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സർക്കാർ അനാസ്ഥക്ക് ശക്തമായ താക്കീതായി

പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങളുട അനാസ്ഥയിലും തെരച്ചിൽ വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജിന്റെ നടപടിയിലും പ്രതിഷേധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ താക്കീതായി. ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബസഹായാർത്ഥം സ്വരൂപിക്കുന്ന ‘സഹായ നിധി’യുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ശ്രീമതി. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോർഡിനേറ്ററും യൂണിറ്റ്…