അമേരിക്കൻ പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് ദേശീയ പുരസ്കാരം

റാലി, നോർത്ത് കരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക (FBLA) ദേശീയതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിയായ എഡ്ന എലിസ സാബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിഫോർണിയയിലെ അനാഹൈമിൽ വെച്ച് ജൂൺ 29 മുതൽ ജൂലൈ 2 വരെ നടന്ന നാഷണൽ ലീഡർഷിപ്പ് കോൺഫറൻസിലാണ് എഡ്ന ഈ ഉന്നത വിജയം നേടിയത്. എഫ്.ജെ. കാർനേജ് മിഡിൽ സ്കൂൾ വിദ്യാർത്ഥിനിയായ എഡ്ന, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയാണ്ദേശീയതലത്തിൽ മത്സരിച്ചത്. “സാമൂഹ്യ സേവനത്തിലൂടെ ആർജ്ജിക്കുന്ന കഴിവുകളും അവയുടെ പ്രാധാന്യവും” എന്ന വിഷയത്തെക്കുറിച്ചാണ് എഡ്ന സംസാരിച്ചത്. റാലിയിൽ താമസിക്കുന്ന സബിൻ തോമസിന്റെയും എലിസബത്ത് സബിന്റെയും മകളാണ് എഡ്ന.  

ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഡാളസ് ഐ.പി.സി. എബനേസര്‍ ഹാളില്‍ അനുമോദന മീറ്റിംഗും ദിവ്യവാര്‍ത്ത ഫലകവും കാഷ് അവാര്‍ഡും വിതരണവും സംഘടിപ്പിച്ചു. മീറ്റിംഗില്‍ ദിവ്യധാര മിനിസ്ട്രീസ് പ്രസിഡന്റ് ജോസ് പ്രകാശ് കരിമ്പിനേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ എസ്.പി. ജയിംസ് സ്വാഗത പ്രസംഗം നടത്തി. ഐ.പി.സി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. പാസ്റ്റര്‍ ബേബി വറുഗീസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എന്‍.ആര്‍.ഐ. കമ്മീഷന്‍ മെമ്പറും, ഐ.പി.സി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമായ ബ്രദര്‍ പീറ്റര്‍ മാത്യുവിനെ മീറ്റിംഗില്‍ ഫലകം നല്‍കി ആദരിച്ചു. മറുപടി പ്രസംഗത്തില്‍ മലയാളി പ്രവാസികളുടെ വസ്തുവകകളെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അനുബന്ധ നടപടികാര്യങ്ങളില്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു. ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലദല്‍ഫിയ തുടങ്ങിയ പട്ടണങ്ങളിലെ സ്വീകരണ മീറ്റിംഗുകളില്‍ പങ്കെടുത്തശേഷം കേരളത്തിലേക്ക് മടങ്ങുമെന്ന് അദ്ദേഹം…

തെരുവിൻറെ മക്കൾ

സാറേ, വീടിന്റെ മുൻപിലുള്ള റോഡിൽ, ഹോട്ടൽ വേസ്റ്റ് കൂട്ടിയിടരുതെന്നും, അതിന് മറ്റു മാർഗ്ഗങ്ങൾ കണ്ടുപിടിക്കണമെന്നും   അടുത്തുള്ള കടക്കാരോടും മെമ്പറോടും ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്.   എന്റെ കുഞ്ഞിനെയാണ് സാറേ ഈ പട്ടികൾ കടിച്ചു കീറി കൊന്നത്. ഒരു അമ്മയുടെ രോദനമാണ്. ആരു കേൾക്കാൻ ആര് കാണാൻ! ഇനിയെത്ര പേർക്ക് കൂടി പേപ്പട്ടി കടി കിട്ടണം അധികാരവർഗ്ഗം ഒരു തീരുമാനത്തിലെത്താൻ? സാമൂഹിക പ്രവർത്തകൻ ജോസ് മാവേലി, നിയമ പണ്ഡിതന്മാരായ കമാൽ പാഷ, ദേവൻ രാമചന്ദ്രൻ ഇവരൊക്കെ ഇടപെട്ടിട്ടും ഇതിനൊരു അറുതിവരുത്തുവാൻ സാധിക്കാത്തതെന്തെന്ന് ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ? ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ പ്രതിനിധികൾ.. സുരക്ഷാ കവചത്തിനുള്ളിൽ സുഖമായി യാത്ര ചെയ്യുമ്പോൾ… എന്തേ ഇത് കാണാതെ പോകുന്നു? ഇതെല്ലാം നടക്കുന്നത് ജനസംഖ്യ വർദ്ധനവ് കൂടുമെന്ന് ഉത്കണ്ഠപ്പെട്ട് നാം രണ്ട് നമുക്ക് രണ്ട് എന്നു പറഞ്ഞ് ജനസംഖ്യയെ നിയന്ത്രിച്ച നാട്ടിൽ…

ഡിട്രോയിറ്റിൽ 4 വയസ്സുകാരനും കൗമാരക്കാരനും കൊല്ലപ്പെട്ട സംഭവം,രണ്ട് കൗമാരക്കാർ അറസ്റ്റിൽ

ഡിട്രോയിറ്റ് :ഡിട്രോയിറ്റിലെ സ്‌കിന്നർ പ്ലേഫീൽഡിൽ ജൂൺ 27-ന് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് ജൂലൈ 2 ബുധനാഴ്ച രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. .ഈ സംഭവത്തിൽ നാല് വയസ്സുകാരനായ സമീർ ജോഷിയ ഗ്രബ്സ്, 18 വയസ്സുകാരനായ ഡേവിയോൺ ഷെൽമോൺസൺ-ബേ എന്നിവർ കൊല്ലപ്പെടുകയും, 17 വയസ്സുകാരനായ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു നിലവിൽ കസ്റ്റഡിയിലുള്ളവർ “സംശയിക്കപ്പെടുന്നവർ” ആണെന്നും, ശരിയായ വ്യക്തികളെയാണ് അറസ്റ്റ് ചെയ്തതെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും  ഡെട്രോയിറ്റ് പോലീസ് മേധാവി ടോഡ് ബെറ്റിസൺ ബുധനാഴ്ച കമ്മ്യൂണിറ്റിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. “ഇതിൽ ദുഃഖകരമായ കാര്യം, ഞങ്ങൾ അവരെ പിടികൂടിയെങ്കിലും, എനിക്ക് ആരെയും തിരികെ കൊണ്ടുവരാൻ കഴിയില്ല,” കൊല്ലപ്പെട്ടവരെ ക്കുറിച്ച് അദ്ദേഹം പറഞ്ഞു. വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടർ കിം വർത്തി ഇതുവരെ പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പ്രഖ്യാപിച്ചിട്ടില്ല. വർത്തി കുറ്റപത്രം സമർപ്പിക്കുന്നതുവരെ അറസ്റ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് ബെറ്റിസൺ വ്യക്തമാക്കി

മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന്

മാന്നാർ: ഓണക്കാല ജലമേളകളിൽ പ്രശസ്തമായ 59-ാമത് മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ 1 ന് ഉച്ചക്ക് 2 മണി മുതൽ മാന്നാർ കൂര്യത്ത് കടവിലുള്ള മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടത്തുവാൻ തീരുമാനിച്ചതായി ജലോത്സവ സമിതി ഭാരവാഹികളായ ജനറൽ കൺവീനർ അഡ്വ. എൻ ഷൈലാജും, ജനറൽ സെക്രട്ടറി ടി കെ ഷാജഹാനും അറിയിച്ചു. നെഹ്റു ട്രോഫി ജലമേളകളിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന 12 ചുണ്ടൻ വള്ളങ്ങളും, 6 ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും മറ്റ് ചെറുവള്ളങ്ങളും ഉൾപ്പെടെ നാൽപതിൽ പരം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ചലച്ചിത്ര താരങ്ങളും വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടെ പതിനായിര കണക്കിന് കാണികളായി ഇത്തവണയും ജലമേള കാണാൻ എത്തിച്ചേരും. ജലമേളയുടെ വിജയകരമായ നടത്തിപ്പിന് ആന്റോ ആന്റണി എം പി, കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രി സജി ചെറിയാൻ, അഡ്വ. മാത്യു ടി…

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ

നിരണം: ക്രിസ്തു ശിഷ്യൻ വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ നിരണം ദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ ആചരിച്ചു. ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി. സമാപന സമ്മേളനത്തില്‍ ട്രസ്റ്റി അജോയി കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അവിശ്വാസത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും പ്രതീകമായിരുന്ന ക്രിസ്തുമ ശിഷ്യനായ തോമസ് യേശുക്രിസ്തുവിന്റെ സമാധാനവും ചൈതന്യവും അനുഭവിച്ചറിഞ്ഞപ്പോൾ സുവിശേഷവാഹകനായി ദൗത്യം ഏറ്റെടുക്കുകയും രക്തസാക്ഷിയായി തീരുകയും ചെയ്തത് ഭാരത ക്രൈസ്തവ സഭയ്ക്ക് അടിത്തറ പാകുവാൻ ഇടയായിതീർന്നത് എന്നും ചരിത്രമായി നിലകൊള്ളുമെന്ന് ഫാ. മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, റെന്നി തോമസ് തേവേരിൽ, സെൽവരാജ് വിൽസൺ എന്നിവർ പ്രസംഗിച്ചു.  

ഒരു വിസ കൊണ്ട് ആറ് രാജ്യങ്ങൾ സന്ദര്‍ശിക്കാം; പുതിയ ടൂറിസ്റ്റ് വിസാ പദ്ധതിയുമായി ജിസിസി

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ആറ് അംഗരാജ്യങ്ങളിലൂടെ ഒറ്റ പെർമിറ്റ് ഉപയോഗിച്ച് തടസ്സമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുടെ പാസ്‌പോർട്ട് വകുപ്പുകൾ സംയുക്ത സാങ്കേതിക യോഗങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സമീപഭാവിയിൽ പദ്ധതിക്ക് ജീവൻ പകരാൻ വിലപ്പെട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി സ്ഥിരീകരിച്ചു. ജൂലൈ 2 ബുധനാഴ്ച റിയാദിലെ ജിസിസി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന പാസ്‌പോർട്ട് ഡയറക്ടർ ജനറലിന്റെ 39-ാമത് യോഗത്തിലാണ് ഈ തീരുമാനം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സംഘങ്ങളുടെ യോഗങ്ങളിൽ കരട് അജണ്ടയും ഏറ്റവും പുതിയ സംഭവവികാസങ്ങളും അൽ ബുദൈവി അവലോകനം ചെയ്തു. അംഗരാജ്യങ്ങൾക്കിടയിലുള്ള സഹകരണ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു, പങ്കിട്ട വിസ പ്രാദേശിക സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഗൾഫ് നേതാക്കളുടെ വിശാലമായ കാഴ്ചപ്പാടുമായി യോജിക്കുന്നുവെന്ന്…

ശാസ്ത്രം എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധമാണെന്ന് മുഖ്യമന്ത്രി; സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കുറവിലങ്ങാട് കോഴയിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോട്ടയം സയൻസ് സിറ്റി സമയബന്ധിതമായി പൂർണ്ണമായും സജ്ജീകരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. ഇരുട്ടിന്റെ വിവിധ രൂപങ്ങൾ പടരുന്ന പുതിയ കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ പ്രസക്തി വീണ്ടും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജാതീയത മുതൽ മന്ത്രവാദം വരെയുള്ള എല്ലാ ജീര്‍ണ്ണതകളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. എല്ലാത്തരം അന്ധകാരങ്ങളെയും അകറ്റാനുള്ള ആയുധമാണ് ശാസ്ത്രം. നവോത്ഥാനകാലത്ത് ശാസ്ത്രത്തെ പുകഴ്ത്തി ശാസ്ത്ര ദശകം എഴുതിയ ചരിത്രമാണ് കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ശാസ്ത്രം പ്രസക്തമാകുന്നത്. ഇതോടൊപ്പം, ആശയവിനിമയം മുതൽ പ്രതിരോധശേഷി വരെയുള്ള കാര്യങ്ങളിലും ശാസ്ത്രം മനുഷ്യരെ സഹായിക്കുന്നു. ശാസ്ത്രബോധമുള്ള…

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി

തിരുവനന്തപുരം, 2025 ജൂലായ് 03: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഏകദേശം 12 ലക്ഷം രൂപയുടെ ഉപകരണങ്ങൾ സംഭാവന ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ അഭ്യർത്ഥനയെത്തുടർന്ന്, യൂറോളജി ശസ്ത്രക്രിയകൾക്ക് അത്യാവശ്യമായ ഹോപ്കിൻസ് ടെലിസ്കോപ്പ് 0°, 4 എംഎം, 30 സെ.മീ, ഹോപ്കിൻസ് ടെലിസ്കോപ്പ് 30°, 4 എംഎം, 30 സെ.മീ എന്നിവ യുഎസ് ടി കൈമാറി. സിസ്റ്റോസ്കോപ്പുകൾ എന്നറിയപ്പെടുന്ന ഈ ടെലിസ്കോപ്പുകൾ സിസ്റ്റോസ്കോപ്പി, ടിയുആർപി നടപടിക്രമങ്ങൾക്കായി ഉപയോഗിക്കുന്നവയാണ്. ഒരു വശത്ത് ലെൻസോ ക്യാമറയോ ഉള്ള നേർത്ത ഒപ്റ്റിക്കൽ ഉപകരണങ്ങളായ ഇവ ഉപയോഗിച്ച് യൂറോളജിസ്റ്റുകൾക്ക് ആന്തരാവയവങ്ങൾ പരിശോധിക്കാനും ചികിത്സാക്രമങ്ങൾ നടപ്പിലാക്കാനും സാധിക്കുന്നു. ഡോ. ഹാരിസിന്റെ അഭ്യർത്ഥന മാനിച്ച് മാർച്ചിൽ യുഎസ് ടി ഈ ഉപകരണങ്ങൾ കൈമാറുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നു.…

കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ സസ്‌പെൻഷൻ വിവാദവും നിയമങ്ങളും: അഡ്വ. സലിൽകുമാർ പി

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്‌പെൻഷൻ ശരിയായിരുന്നോ എന്ന ചർച്ച ഇപ്പോൾ നിയമപരവും ഭരണപരവുമായ ഗൗരവമുള്ള ചോദ്യങ്ങൾ ഉണർത്തിയിരിക്കുന്നു. കേരള സർവ്വകലാശാല ആക്ട്, 1974 പ്രകാരം വൈസ് ചാൻസലറിന്റെ അധികാരപരിധികളും സർവകലാശാല ഭരണം സംബന്ധിച്ച ഭരണഘടനാപരമായ ദിശാബോധങ്ങളും വലിയ നിരീക്ഷണത്തിലായിരിക്കുകയാണ്. ജൂൺ 25-നു സെനറ്റ് നടത്തിയ സർവ്വകലാശാലാ പരിപാടിയിൽ ഗവർണറും പങ്കെടുത്തിരുന്നു. പരിപാടിയിൽ ‘ഭാരതംബ’യുടെ ചിത്രം ആദ്യമായി അനുവദിച്ചുവെങ്കിലും പിന്നീട് എസ്‌എഫ്‌ഐയും കെ.എസ്.യു.യും ഉൾപ്പെടുന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ സമ്മർദത്തെ തുടര്‍ന്ന് പിൻവലിക്കണമെന്ന ആവശ്യം ഉയർന്നു. ഗവർണർ അതിൽ അസന്തോഷം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് വിഷയം ഭരണപരമായ അസാധാരണ നടപടിയിലേക്ക് നീങ്ങിയതായാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നത്. രജിസ്ട്രാർ “പ്രോട്ടോക്കോൾ” ലംഘിച്ചെന്നും ചാൻസലറുടെ ഓഫീസിനെ അപമാനിച്ചതായും” ആരോപിച്ച് രജിസ്ട്രാറിന് ഷോ കോസ് നോട്ടീസ് നൽകി പിന്നീട് സസ്‌പെൻഡ് ചെയ്തു. എന്നാല്‍, രജിസ്ട്രാർ ഈ നടപടി നിയമപരമായി…