തിരുവനന്തപുരം: വെള്ളവും വള്ളവും വള്ളംകളിയും ഒരു ജനതയുടെ ജീവിത താളമായി മാറിയിരിക്കുന്നതായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു.കേരള സംസ്കാരത്തിന്റെ ഭാഗമായ വള്ളംകളികളെ ദേശീയ വേദികളിൽ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള 67-ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ കായിക, സാംസ്കാരിക, പാരമ്പര്യമാർഗ്ഗങ്ങളിലേക്ക് യുവതലമുറ ആകർഷിക്കാൻ ഇത്തരം ജലമേളകൾ വലിയൊരു വാതായനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് വിക്ടർ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ യുടെ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ടി.ജി ഗോപാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി രുന്നു.വൈസ് ചെയർമാൻ തോമസ് ഫിലിപ്പ് ഡെൽറ്റ, ചീഫ് കോർഡിനേറ്റർ ഡോ. സജി പോത്തൻ തോമസ്,സെക്രട്ടറി പുന്നൂസ് ജോസഫ് എന്നിവർ സംബന്ധിച്ചു. ജലമേളയുടെ പതാക ഉയർത്തൽ…
Day: August 5, 2025
എഫ് ഐ ടി യു മലപ്പുറം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
മലപ്പുറം: അംശാദായ വർദ്ധനവിനനുസരിച്ച് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, ക്ഷേമനിധി ബോർഡുകളിൽ സ്‌ഥിര നിയമനം നടത്തുക, ആനുകൂല്യങ്ങൾ പൂർണ്ണമായും ഒറ്റത്തവണയായും സമയബന്ധിതമായും നൽകുക, 2023 മെയ് 31ന് ശേഷം തൊഴിലാളികൾക്ക് നൽകാനുള്ള പ്രസവാനുകൂല്യം പതിമൂന്നായിരം രൂപ എത്രയും പെട്ടെന്ന് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (എഫ് ഐ ടി യു ) മലപ്പുറം ജില്ലാ കമ്മിറ്റി തയ്യൽ തൊഴിലാളി മലപ്പുറം ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നിരവധി പേർ പങ്കെടുത്ത മാർച്ച് ധർണയും ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.. നിരവധി പേർ പങ്കെടുത്ത മാർച്ച് ധർണയും ക്ഷേമനിധി ഓഫീസിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു.. തൊഴിലാളി ക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്ന നയങ്ങളിൽ…
അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സിനിമ ചെയ്യുന്നവര്‍ക്ക് ആ മാധ്യമത്തെപ്പറ്റി മിനിമം ബോധ്യമെങ്കിലും വേണമെന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ അഭിപ്രയം സ്വാഗതാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ പറഞ്ഞ വസ്തുതകള്‍, തെറ്റായി ധരിച്ചവരാണ് വിമര്‍ശ്ശനം ഉന്നയിക്കുന്നത്. മലയാള സിനിമയെ ലോകശ്രദ്ധയില്‍ കൊണ്ടു വന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അടൂര്‍. എങ്കിലും അടൂരിന്‍റെ പല കാഴ്ച്ചപ്പാടുകളോടും നിലപാടുകളോടും ഒട്ടും യോജിപ്പില്ല. മുന്‍ കാലങ്ങളില്‍ അദ്ദേഹം പറഞ്ഞ പല അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പും ഉണ്ട്. തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും ചലച്ചിത്രം നിര്‍മ്മിക്കുന്നതിന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒന്നര കോടി രൂപ ധനസഹായം നല്‍കുന്നുണ്ട്. ആ ധനസഹായം ലഭിക്കുന്ന, ആദ്യമായി സിനിമ ചെയ്യുന്ന കലാകാരന്മാര്‍ക്ക്, മൂന്ന് മാസമെങ്കിലും പരിശീലനം നല്‍കണം എന്ന് പറഞ്ഞതില്‍ എന്താണ് പിശക്. പരിശീലനം…
മേഘവിസ്ഫോടനങ്ങള്‍ക്കു പിന്നിലെ ശാസ്ത്രവും ഒഴിവാക്കാനുള്ള പ്രതിവിധിയും
ഈയടുത്ത നാളുകളില്‍ രാജ്യമെമ്പാടും കാലവർഷം നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. മലയോര സംസ്ഥാനങ്ങളുടെ സ്ഥിതിയാണ് ഏറ്റവും മോശം. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ അടുത്തിടെയുണ്ടായ മേഘവിസ്ഫോടനം സാധാരണ ജീവിതത്തെ പിടിച്ചുലച്ചു. ഇന്ന് വീണ്ടും, ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി പ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനം വൻ നാശത്തിന് കാരണമായി. പെട്ടെന്നുള്ള വെള്ളപ്പൊക്കം ധരാലി മാർക്കറ്റിനെ മുഴുവൻ വിഴുങ്ങി, കടകൾക്കും വാഹനങ്ങൾക്കും പ്രാദേശിക ഘടനകൾക്കും സാരമായ നാശനഷ്ടങ്ങൾ വരുത്തി. മേഘവിസ്ഫോടനം എന്താണെന്നും, എപ്പോൾ, എങ്ങനെ സംഭവിക്കുന്നു, അത് എങ്ങനെ ഒഴിവാക്കാം എന്നുമുള്ള വഴികളെക്കുറിച്ച് ചിന്തിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നു. കാലാവസ്ഥാ വകുപ്പിന്റെ അഭിപ്രായത്തിൽ, മേഘവിസ്ഫോടനം ഒരു സീസണൽ പ്രതിഭാസമാണ്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരിടത്ത് അമിതമായി മഴ പെയ്യുന്നു. ഇതിനെ ഏറ്റവും തീവ്രമായ പേമാരി എന്നും വിളിക്കാം. ഈ സമയത്ത്, മഴയുടെ തീവ്രത മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതലാകാം. ഇത് മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വലിയ…
ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: എല്ലാ വെല്ലുവിളികളും നേരിടാൻ സൈന്യവും എസ്ഡിആർഎഫും എൻഡിആർഎഫും രംഗത്ത്
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിന് ശേഷം ധരാലി പ്രദേശത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായി. ഈ പ്രകൃതിദുരന്തത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും 50 മുതൽ 60 വരെ ആളുകളെ കാണാതായതായും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കരസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം എന്നിവരുടെ സംഘങ്ങൾ സ്ഥലത്തുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ‘സൈന്യം, എസ്ഡിആർഎഫ്, എൻഡിആർഎഫ്, ജില്ലാ ഭരണകൂടം, മറ്റ് അനുബന്ധ ടീമുകൾ എന്നിവ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഞങ്ങൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും ഉദ്യോഗസ്ഥരിൽ നിന്ന് അപ്‌ഡേറ്റുകൾ സ്വീകരിക്കുകയും ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മേഘവിസ്ഫോടനത്തിന് ശേഷം ധരാലിയിൽ വൻതോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായതായും അതുമൂലം പ്രദേശം…
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം മൂലം വൻ നാശനഷ്ടം; പർവതങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണു നിരവധി വീടുകൾ തകർന്നു; 10 പേർ മരിച്ചു, 50 പേരെ കാണാതായി
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി പ്രദേശത്തുണ്ടായ വൻ മേഘവിസ്ഫോടനത്തിൽ കുറഞ്ഞത് 10 പേർ മരിക്കുകയും നിരവധി പേരെ ഇപ്പോഴും കാണാതാവുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം നിരവധി ഗ്രാമങ്ങളെ തകർത്തു. പോലീസ്, സൈന്യം, എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നീ സംഘങ്ങൾ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ കർശനമാക്കാനും വെള്ളക്കെട്ട് നേരിടാനും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ഹർഷിലിനടുത്തുള്ള ധരാലി പ്രദേശത്ത് ചൊവ്വാഴ്ചയാണ് വലിയ മേഘവിസ്ഫോടനം ഉണ്ടായത്. തന്മൂലം നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. അപകടത്തിൽ കുറഞ്ഞത് 10 പേരെങ്കിലും മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. അന്‍പതോളം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്ന് ഉത്തര കാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ സ്ഥിരീകരിച്ചു. ഈ ദുരന്തം പ്രദേശത്ത് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പോലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തുതന്നെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. മേഘവിസ്ഫോടനം കാരണം,…
പ്രൊഫ:എം.കെ സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: കഴിഞ്ഞദിവസം അന്തരിച്ച മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ, അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ, സാഹിത്യ വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പ്രൊഫ. എം.കെ. സാനു മാസ്റ്ററെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പി.ടി. എം കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അറിവിന്റെ ആകാശവും,അക്ഷരങ്ങളുടെപ്രകാശവും, ഉൾച്ചേർന്ന സാനു മാഷിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും അദ്ദേഹത്തിന്റെ വിയോഗാനന്തരവും സാംസ്കാരിക കേരളത്തിന് വൈകാട്ടിയായി നിലകൊള്ളുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു. അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് നിസ്മ ബദർ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് വി. ടി. എസ് ഉമർ തങ്ങൾ, ജില്ലാ സെക്രട്ടറി ഹംന സി.എച്ച്, അൻഷിദ് രണ്ടത്താണി, റാഷിദ് കോട്ടപ്പടി എന്നിവർ പങ്കെടുത്തു.
പ്രേം നസീറിൻ്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം: നടൻ പ്രേം നസീറിൻ്റെയും ഹബീബ ബീവിയുടെയും മകനും നടനുമായ ഷാനവാസ് തിങ്കളാഴ്ച സംസ്ഥാന തലസ്ഥാനത്ത് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഷാനവാസ് (70) മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ 7 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് പാളയം മുസ്‌ലീം ജമാ അത്ത് ഖബര്‍സ്ഥാനില്‍ ആണ് ഖബറടക്കം. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്‌ഫോർട്ട് സ്‌കൂള്‍, യേർക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെന്നൈ ന്യൂ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം. വിദ്യാഭ്യാസത്തിനുശേഷം 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലും അദ്ദേഹം നിരവധി വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്. ഏകദേശം നൂറിലധികം ചിത്രങ്ങളില്‍…
പാശ്ചാത്യ മത പരിവർത്തനം കണ്ടുപഠിക്കണം (ലേഖനം): കാരൂർ സോമൻ, (ചാരുംമൂടൻ)
പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായി മത പരിവർത്തനം നടക്കുന്നത് ഭാരതത്തിൽ എന്താണ് വാർത്തയാകാത്തത്? അതിന്റെ പ്രധാന കാരണം ഇവിടെ കാണുന്നത് സഹോ ദര്യമാണ് മറിച്ചു് സങ്കുചിത ഇടുങ്ങിയ അന്ധ മത ചിന്തയല്ല. രാജഭരണമൊഴിച്ചാൽ മതങ്ങൾ അരങ്ങുവാഴുന്ന രാജ്യങ്ങളിലാണ് അന്ധവിശ്വാസങ്ങളും അരാജകത്വവും അസ്വാതന്ത്ര്യവും അസംതൃപ്തിയും അഴിമതികളും നടമാടുന്നത്. ഇതിന്റെ വികൃത മുഖം ഇന്ത്യൻ തെരെഞ്ഞ ടുപ്പുകളിൽ കാണാറുണ്ട്. മത വർഗ്ഗീയ വാദികൾ ജാതി നോക്കിയാണ് തെരെഞ്ഞെ ടുപ്പിൽ പോലും മത്സരിക്കുന്നത്. അതിലൂടെ നേട്ടങ്ങൾ കൈവരിക്കുന്ന ജാതി നേതാക്കൾപോലും ജാതി പറയും, മതേതരത്വം പ്രസംഗിക്കും. മണ്ണിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും പ്രായപൂർ ത്തിയായി കഴിഞ്ഞാൽ അവനൊരു സ്വതന്ത്ര മനുഷ്യനാണ്. അവരുടെ മേൽ ജാതി മതങ്ങളെ കെട്ടിവെക്കുകയെന്നാൽ വ്യക്തിസ്വാതന്ത്ര്യം തട്ടിയെടുക്കലാണ്. പാടങ്ങൾ ഉഴുതുമറിക്കുന്ന കാളകളും, ഭാരം ചുമക്കുന്ന കഴുതകളുമല്ല ഇന്നത്തെ പുരോഗമനവാദികൾ. ഇവിടെക്കാണ് മനുഷ്യ സ്‌നേഹത്തിന്റെ മഹാ പ്രകാശവുമായി കന്യാസ്ത്രീകളടക്കമുള്ള ഇതര സഭകളിലെ…
മസ്കിന്റെ വിവാദ പദ്ധതിക്ക് തിരശ്ശീലയിട്ട് ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ/ ഡാളസ്: ഫെഡറൽ ജീവനക്കാർക്കായി എലോൺ മസ്ക് കൊണ്ടുവന്ന വിവാദപരമായ ‘അഞ്ച് കാര്യങ്ങൾ’ എന്ന പ്രതിവാര ഇമെയിൽ സംവിധാനം ട്രംപ് ഭരണകൂടം അവസാനിപ്പിച്ചു. സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ തലവനായിരിക്കെ, ഓരോ ജീവനക്കാരനും തങ്ങളുടെ ആഴ്ചയിലെ ജോലിയെക്കുറിച്ചും അഞ്ച് പ്രധാന നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ച് ഇമെയിൽ അയക്കണമെന്ന് മസ്ക് നിർദ്ദേശിച്ചിരുന്നു. ഓഗസ്റ്റ് 5-ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്‌മെൻ്റ് (OPM) ഈ വിവാദപരമായ സംവിധാനം നിർത്തലാക്കുകയാണെന്ന് അറിയിച്ചു. “അഞ്ച് കാര്യങ്ങൾ” എന്ന പ്രക്രിയ ഇനി OPM കൈകാര്യം ചെയ്യില്ലെന്നും ആഭ്യന്തരമായി ഇത് ഉപയോഗിക്കില്ലെന്നും ഏജൻസിയുടെ എച്ച്ആർ വിഭാഗം മേധാവികളെ അറിയിച്ചതായി OPM ഡയറക്ടർ സ്കോട്ട് കൂപ്പർ പറഞ്ഞു. “ജീവനക്കാർ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ മാനേജർമാർക്ക് നിലവിൽ മറ്റ് നിരവധി മാർഗങ്ങളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഇമെയിലിന് മറുപടി നൽകാത്ത ജീവനക്കാരെ രാജിവെച്ചതായി കണക്കാക്കുമെന്ന് മസ്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.…
