രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഒന്നിക്കേണ്ടതുണ്ട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, സാഹോദര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും ജാഗ്രതയോടെ കാണണമെന്നും ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ സ്വാതന്ത്ര്യദിന അസംബ്ലിയിൽ ദേശീയ പതാക ഉയർത്തിസംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയിലൂടെ ഇന്ത്യൻ ജനതയിൽ വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. പ്രതിസന്ധികളിൽ കൂടുതൽ കരുത്തോടെ ഒന്നിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം. അയൽരാജ്യങ്ങളിൽ നിന്നുള്ള കടന്നുകയറ്റ ശ്രമങ്ങളും ഉയരുന്ന യുദ്ധഭീതിയും ഗൗരവത്തോടെ കാണണം. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ് – അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ബശീർ സഖാഫി കൈപ്പുറം, ഹനീഫ് സഖാഫി…

നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

നോളജ് സിറ്റി: രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പതാക ഉയര്‍ത്തി സന്ദേശ പ്രഭാഷണം നടത്തി. അസമത്വം നിറഞ്ഞ വികസനം അനീതിയാണ് സൃഷ്ടിക്കുന്നതെന്നും നന്മകള്‍ ഒരുവിഭാഗത്തിന് മാത്രം ലഭിക്കുമ്പോള്‍ ‘വികസിത് ഭാരത്’ എന്നതിന് പകരം ‘ഡിവൈഡെഡ് ഭാരത്’ ആണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ പൂര്‍ണമായി സ്പര്‍ശിച്ചുകൊണ്ടുള്ള വികസനമാണ് മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്നതെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരേഡ്, മധുര വിതരണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഫ്രീഡം ടോക്ക്, ദേശഭക്തി ഗാനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സി എഫ് പി എം ഒ ഡോ. നിസാം റഹ്‌മാന്‍, ശബീറലി ഇല്ലിക്കല്‍, അബ്ദുല്‍ ഗഫൂര്‍ എ കെ, ഡോ. മുജീബ്…

മഹത്തായ അംഗീകാരം: കൊല്ലം പ്രവാസി അസോസിയേഷന് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്‌സ് – റോയൽ മെഡിക്കൽ സർവീസസിൻ്റെ (RMS) ആദരം

ബഹ്റൈന്‍: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്‌സ് – റോയൽ മെഡിക്കൽ സർവീസസിൻ്റെ (RMS) ബഹുമതി ലഭിച്ചു. ‘സ്‌നേഹസ്പർശം’ എന്ന പേരിൽ ഇരുപതോളം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളടക്കം നിരവധി ജീവൻ രക്ഷാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന അസോസിയേഷനെ ആദരിച്ച ആർ.എം.എസ് ബ്ലഡ് ഡോണർ റെക്കഗ്നിഷൻ ഡേ എന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി. ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസ് കമാൻഡറായ ബ്രിഗേഡിയർ ജനറൽ ഡോക്ടർ ഷെയ്ഖ് ഫഗത് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയിൽ നിന്ന് അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ ആദരവ് ഏറ്റുവാങ്ങി. സാമൂഹ്യ പ്രതിബദ്ധതയുടെയും സേവനത്തിന്റെയും പ്രതീകമായി ലഭിച്ച ഈ അംഗീകാരം, അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് KPA പ്രസിഡൻ്റ് അനോജ് മാസ്റ്റർ, KPA…

ഹുമയൂണിന്റെ ശവകുടീരത്തിൽ മുറിയുടെ മേൽക്കൂര തകർന്നു; 5 പേർ മരിച്ചു

ന്യൂഡല്‍ഹി: ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്തുള്ള ഹുമയൂണിന്റെ ശവകുടീരത്തിന്റെ പരിസരത്തുള്ള ഒരു മുറിയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നു. സംഭവസ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. “ഞാൻ ഹുമയൂണിന്റെ ശവകുടീരത്തിലാണ് ജോലി ചെയ്യുന്നത്. ശബ്ദം കേട്ടപ്പോൾ എന്റെ സൂപ്പർവൈസർ ഓടിവന്നു. ഞങ്ങൾ ആളുകളെയും ഉദ്യോഗസ്ഥരെയും വിളിച്ചു, പിന്നീട് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകളെ പതുക്കെ പുറത്തെടുത്തു,” അപകടത്തിന് ദൃക്‌സാക്ഷിയായ വിശാൽ കുമാർ പറഞ്ഞു. വിവരം ലഭിച്ചയുടൻ ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകുന്നേരം 4:30 ഓടെയാണ് അപകടത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതെന്നും ഉടൻ തന്നെ 5 ഫയർ എഞ്ചിനുകൾ സ്ഥലത്തേക്ക് അയച്ചതായും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഡൽഹി…

വാഹന ഗതാഗതയോഗ്യമായ റോഡുകൾ ഭരണഘടനാപരമായ അവകാശം: ഹൈക്കോടതി

കൊച്ചി: വാഹന ഗതാഗതയോഗ്യമായ റോഡുകൾ ഭരണഘടനാപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഒരു മാസത്തിനുള്ളിൽ റോഡ് സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കേരളത്തിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾ, റോഡുകളുടെ മോശം അറ്റകുറ്റപ്പണികൾ, ഗതാഗത നിയമങ്ങളുടെ വ്യാപകമായ ലംഘനം എന്നിവ സംബന്ധിച്ച കേസ് കൈകാര്യം ചെയ്തപ്പോഴാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. യാത്ര ചെയ്യാനുള്ള അവകാശം മൗലികാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വാമൊഴിയായി കൂട്ടിച്ചേർത്തു. തൃശൂരിൽ ഒരു കുഴിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഇരുചക്ര വാഹന യാത്രികൻ അമ്മയുടെ മുന്നിൽ മറ്റൊരു വാഹനമിടിച്ച് മരിക്കാനിടയായത് പോലുള്ള സംഭവങ്ങൾ റോഡുകളുടെ ശോച്യാവസ്ഥയിലേക്ക് വെളിച്ചം വീശുന്നതിനായി കോടതി ഉദ്ധരിച്ചു. ഇവ വെറും അപകടങ്ങളല്ല, കണ്ണു തുറപ്പിക്കുന്ന കാര്യങ്ങളാകേണ്ടതായിരുന്നു. എന്നിട്ടും കോടതിക്ക് ഇപ്പോഴും കൃത്യമായ നടപടികൾ കാണാൻ കഴിയുന്നില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. കോടതിയുടെ നിരവധി ഉത്തരവുകൾ…

‘AMMA’ യെ ഇനി അമ്മ നയിക്കും: അമ്മയെ നയിക്കുന്ന ആദ്യ വനിതകളായി ശ്വേത മേനോനും കുക്കു പരമേശ്വരനും ചരിത്രം സൃഷ്ടിച്ചു

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയെ നയിക്കുന്ന ആദ്യ വനിതകളായി ശ്വേത മേനോനും കുക്കു പരമേശ്വരനും ചരിത്രം സൃഷ്ടിച്ചു. വെള്ളിയാഴ്ച (ഓഗസ്റ്റ് 15, 2025) കൊച്ചിയിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ, നടന്മാരായ ദേവനെയും രവീന്ദ്രനെയും പരാജയപ്പെടുത്തിയാണ് നടിമാരായ ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 504 അംഗങ്ങളിൽ 290-ലധികം പേർ അടുത്ത മൂന്ന് വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്തു. നടൻ ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറർ. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നിലനിൽപ്പിന് ശേഷം അഭിനേതാക്കളുടെ സംഘടനയിൽ ഒരിക്കലും ഒരു സ്ത്രീ പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ആയിരുന്നില്ല, എന്നിരുന്നാലും വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലേക്ക് നേരത്തെ സ്ത്രീകളെ തിരഞ്ഞെടുത്തിരുന്നു. 31 വർഷത്തെ…

താരസംഘടനയായ അമ്മയിൽ ഇന്ന് തിരഞ്ഞെടുപ്പ്; ഫലം പ്രഖ്യാപിക്കുന്നത് വൈകുന്നേരം 4 മണിക്ക്

കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നു. ചരിത്രത്തിൽ ആദ്യമായി അംഗങ്ങൾ ചേരിതിരിഞ്ഞ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരത്തിലെ ഒരു ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വോട്ടെടുപ്പ് നടക്കും. വൈകുന്നേരം 4 മണിക്ക് ഫലം പ്രഖ്യാപിക്കും. സംഘടനയിലെ 506 അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. വ്യക്തിപരമായ തര്‍ക്കങ്ങളും കേസുമൊക്കെയായി കലുഷിതമായ പ്രചാരണമാണ് നടന്നത്. സംഘടനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആരോപണ പ്രത്യോരോപണങ്ങള്‍ ഉയര്‍ന്ന തെരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം, സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും ഏറ്റുമുട്ടുന്നു. സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അമ്മയുടെ നേതൃത്വത്തില്‍ അത് ആദ്യമാകും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മൽസരിക്കുന്നത്. പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറൽ സീറ്റിലേക്ക് എട്ട്…

രാശിഫലം (15-08-2025 വെള്ളി)

ചിങ്ങം: നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഖിതനുമായിരിക്കും. കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. ഇത്‌ മനസിൽ വച്ചുവേണം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ ആശയവിനിമയം നടത്താൻ. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം നല്ലതാണ്. കന്നി: നിങ്ങളെ അലട്ടുന്ന ഓർമകളിലെ വ്യക്തിയെക്കുറിച്ചുള്ള ഭയം നിങ്ങളുടെ മനസിൽ പതുങ്ങിയിരിക്കുന്നുണ്ട്. ആ നിഴൽ അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ മനസിനെ കൂടുതൽ ഭയത്തിലേക്ക് തള്ളിവിടും. ഇന്ന് നിങ്ങളുടെ വിദേശ സുഹൃത്തിനോടൊപ്പം അധിക സമയം നിങ്ങൾ ചെലവഴിക്കുന്നതാണ്. നിങ്ങൾ അമിതമായി കാര്യങ്ങള്‍ പങ്കുവയ്‌ക്കുന്നത് സൂക്ഷിക്കണം. തുലാം: നിങ്ങളുടെ സൗന്ദര്യത്തെയും ആകാരഭംഗിയേയും കുറിച്ച്‌ ഇന്ന് നിങ്ങൾ വളരെ ബോധവാനാകും. ബ്യൂട്ടി പാർലറിൽ പോവുകയോ വിലയേറിയ സൗന്ദര്യസംവർധക വസ്‌തുക്കൾ വാങ്ങുകയോ ചെയ്യും. നിങ്ങളുടെ ആകാരഭംഗിയും വ്യക്തിത്വവും വർധിപ്പിക്കുന്നതിനായി നിങ്ങൾ വസ്ത്രങ്ങൾ വാങ്ങിക്കും. അമിത ചെലവുകള്‍ സൂക്ഷിക്കുക. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് വൃശ്ചികരാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. ഇന്ന് ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ…

കനേഡിയൻ നെഹ്റു ട്രോഫി 15-ാമത് വള്ളം കളി ആഗസ്റ്റ് 16ന്

എടത്വ: കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ മലയാളി സമൂഹം ഏറ്റെടുത്തു നടത്തുന്ന കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി വിജയകരമായ ഒന്നര പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പതിനഞ്ചാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 16ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രൊഫസേർസ് ലേക്കിൽ നടക്കും. കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പായിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കേരളത്തിന് വെളിയിൽ നടക്കുന്ന ഏക വള്ളം കളിയാണ് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി. അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ ടീമുകൾ മത്സരിക്കുന്ന ഈ വള്ളംകളിയെ കാനഡയിലെ ബ്രാംപ്ടൻ‍ നഗരം അതിന്റെ സ്വന്തം ഉത്സവമാക്കി ഏറ്റെടുത്തിരിക്കുന്നു. സിറ്റി മേയറുടെയും പോലീസിന്റെയും ഫയർ ഫോർസിന്റെയും ഉൾപ്പെടെ എം പി മാർ, എംപിപി മാരുടെയും മന്ത്രിമാരുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമൂഹങ്ങളുടെയും ടീംമുകൾ മത്സരത്തിന്‌ മാറ്റുരക്കുന്ന ഈ വള്ളംകളി ഏതൊരു മലയാളിക്കും അഭിമാനകരമാണ്. ലോകത്തിന്റെ ഏതു കോണിലിരുന്നും…

MACF 2025 ഓണാഘോഷം – മാമാങ്കത്തിനുള്ള അരങ്ങൊരുങ്ങി

ടാമ്പാ : മുപ്പത്തി അഞ്ചു വർഷമായി പ്രവർത്തിക്കുന്ന ടാമ്പായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ ഈ വർഷത്തെ ഓണാഘോഷo ‘മാമാങ്കം’ അതിഗംഭീരമായി സംഘടിപ്പിക്കുന്നു. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായ MACF 2025 ഓണാഘോഷം, കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലാരൂപങ്ങളും പ്രതിഫലിപ്പിക്കുന്ന വിപുലമായ പരിപാടികളിലൂടെ, ടാമ്പയിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി മാറും. ഓഗസ്റ്റ് 23-ന് ടാമ്പാ യിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ( 2620 Washington Rd, Valrico, FL 33594) വച്ചു നടത്തുന്ന ഓണാഘോഷത്തിന് പൂക്കളം, അതിവിപുലമായ കേരള സദ്യ, ഫോട്ടോബൂത്ത് , ചെണ്ടമേളം, മാവേലി, ഓണം ഘോഷയാത്ര, കലാപാരിപാടികൾ , 200ഇൽ പരം പേർ ചേർന്ന് നടത്തുന്ന ‘മാമാങ്കം’ എന്നിവ ആണ് ഒരുങ്ങുന്നത് പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രെഷറർ സാജൻ കോരതിന്റെയും…