ദുബായിൽ സ്വർണ്ണ വില അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി; 24 കാരറ്റ് ശുദ്ധമായ സ്വർണ്ണം വാങ്ങാൻ ആവശ്യക്കാര്‍ കൂട്ടത്തോടെ എത്തുന്നു

ദുബായ്: ദുബായിൽ സ്വർണ്ണ വിലയിലുണ്ടായ ഇടിവിനെ തുടർന്ന് വിപണികൾ വീണ്ടും ഊര്‍ജ്ജിതമായി. ഒക്ടോബറിൽ 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 525 ദിർഹമിലെത്തിയപ്പോൾ ഡിമാൻഡ് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. എന്നാൽ, ഇപ്പോൾ വില ഗ്രാമിന് 482 ദിർഹമായി കുറഞ്ഞതോടെ ആളുകൾ വീണ്ടും വാങ്ങലിലേക്ക് മടങ്ങി. നഗരത്തിലെ പ്രമുഖ ജ്വല്ലറികൾ പറയുന്നത്, ഈ ഇടിവ് സാധാരണ ഉപഭോക്താക്കൾക്ക് ഒരു സുവർണ്ണാവസരമാണെന്ന് തെളിയിക്കപ്പെടുന്നുവെന്നും, സമീപ മാസങ്ങളിൽ വാങ്ങലുകൾ ഒഴിവാക്കിയിരുന്നവർ ഇപ്പോൾ വിപണികളിലേക്ക് മടങ്ങിയെത്തിയെന്നും ആണ്. വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ പ്രകാരം, 2025 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, യുഎഇയിൽ ആഭരണങ്ങൾക്കുള്ള ആവശ്യം 10 ​​ശതമാനം കുറഞ്ഞ് 6.3 ടണ്ണായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.1 ടൺ ആയിരുന്നു. മുൻ പാദത്തിൽ ഡിമാൻഡ് 18 ശതമാനം കുറഞ്ഞു, 2020 ന് ശേഷമുള്ള ഏറ്റവും ദുർബലമായ…

ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വനിതാ ഡോക്ടർ അറസ്റ്റിൽ; കാറിൽ നിന്ന് എകെ 47 കണ്ടെടുത്തു

ലഖ്‌നൗ: ലഖ്‌നൗവിൽ ജമ്മു കശ്മീർ പോലീസ് നടത്തിയ തിരച്ചിലില്‍ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു. ഷഹീൻ ഷാഹിദ് എന്ന ഡോക്ടറുടെ കാറിൽ നിന്ന് ഒരു എകെ-47 റൈഫിളും വെടിയുണ്ടകളും കണ്ടെത്തി. ഇവര്‍ ലഖ്‌നൗവിലെ ലാൽബാഗ് പ്രദേശത്തെ താമസക്കാരിയാണ്, തീവ്രവാദ ശൃംഖലയിൽ പങ്കാളിയാണെന്ന് കരുതപ്പെടുന്നു. ഡോ. ഷഹീൻ ഷാഹിദ്, ഹരിയാനയിൽ കുറച്ചു കാലം മുമ്പ് അറസ്റ്റിലായ ഡോ. മുസമ്മിൽ എന്ന വ്യക്തിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സ്രോതസ്സുകൾ പറയുന്നു. ഡോ. മുസമ്മിൽ ഇവരുടെ കാർ ഉപയോഗിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശ് പോലീസ്, ഹരിയാന പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് ജമ്മു കശ്മീർ പോലീസ് ഈ ഓപ്പറേഷൻ നടത്തിയത്. അടുത്തിടെ, ഹരിയാനയിലെ ഫരീദാബാദിൽ ഒരു വലിയ ഭീകരാക്രമണ പദ്ധതി ഏജൻസികൾ കണ്ടെത്തിയിരുന്നു. ഈ ഓപ്പറേഷനിൽ, ഫരീദാബാദിലെ ഫത്തേപൂർ ടാഗ റോഡിലെ ഒരു…

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: കണ്ണൂരില്‍ പി പി ദിവ്യയെ ഒഴിവാക്കി കെ. അനുശ്രീയെ സ്ഥാനാർത്ഥിയാക്കാൻ സിപിഐഎം തീരുമാനിച്ചു

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പാർട്ടി നടപടിയെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പിണറായി ഡിവിഷനിൽ നിന്നുള്ള മുൻ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെ സ്ഥാനാർത്ഥിയാക്കാൻ സിപിഐഎം തീരുമാനിച്ചു. ഇടതുമുന്നണി കൗൺസിൽ നിലനിർത്തുകയാണെങ്കിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാകാൻ സാധ്യതയുള്ള വ്യക്തിയാണ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ ശ്രീമതി അനുശ്രീ. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പിടിമുറുക്കാൻ പാർട്ടി പുതുമുഖങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടികെ രത്നകുമാരി മത്സരത്തിൽ നിന്ന് വിട്ടുനിന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും മുൻ ഇറിറ്റി ഏരിയ സെക്രട്ടറിയുമായ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകാൻ ജനവിധി തേടും. ശ്രീ…

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാർക്ക് ചെയ്തിരുന്ന ഒരു കാറിലാണ് സ്ഫോടനം ഉണ്ടായത്. ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. സ്ഫോടനത്തെ തുടർന്ന് വാഹനത്തിന് തീപിടിക്കുകയും മറ്റ് മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തു. മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിലാണ് സ്ഫോടനം ഉണ്ടായത്. പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് മൂന്ന് വാഹനങ്ങളും കത്തി നശിച്ചു. പരിക്കേറ്റ രണ്ടോ മൂന്നോ പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം എങ്ങനെ സംഭവിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചയുടനെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് പ്രദേശം വളഞ്ഞിട്ടുണ്ട്, ഫോറൻസിക് സംഘം സംഭവസ്ഥലത്തുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.…

ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് നാളെ

താമരശ്ശേരി: വിദ്യാർഥികൾ ഭാവിയുടെ വിദ്യാഭ്യാസം ചർച്ച ചെയ്യുന്ന ഫ്യൂച്ചർ എജുക്കേഷൻ കോൺക്ലേവ് നാളെ (ചൊവ്വ) മർകസ് നോളജ് സിറ്റിയിൽ നടക്കും. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂളിന്റെ (എം.ജി.എസ്) ആഭിമുഖ്യത്തിൽ നടക്കുന്ന പ്രോഗ്രാമിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർഥി നേതാക്കൾ ഭാവിയുടെ വിദ്യാഭ്യാസം പ്രമേയമായി പ്രസന്റേഷനുകൾ അവതരിപ്പിക്കും. ദേശീയ വിദ്യാഭ്യാസ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിഭ സംഗമത്തിൽ കാലികമായ ചർച്ചകൾക്കൊപ്പം മൗലാന അബുൽ കലാം ആസാദിന്റെ ജീവിതവും സേവനങ്ങളും ചർച്ച ചെയ്യപ്പെടും. എം.ജി.എസ് സ്കൂളുകളിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് അംഗങ്ങളും മറ്റു വിദ്യാർഥി ഭാരവാഹികളുമാണ് പ്രോഗ്രാമിലെ ക്ഷണിതാക്കൾ. മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, മർകസ് ഡയറക്ടർ സി.പി. ഉബൈദുള്ള സഖാഫി, മർകസ് ഗ്രൂപ്പ്…

തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ കരുത്താർജിക്കണം: റസാഖ് പാലേരി

പാലക്കാട് : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ആശയമാണ് ഗ്രാമ സ്വരാജ്. ഗ്രാമങ്ങൾക്ക് സ്വന്തം നിലക്ക് വികസിക്കാനും ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്താനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കേണ്ടത്. അതിനാൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ കരുത്താർജിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി അഭിപ്രായപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടാനും അടിത്തട്ടിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താനുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികൾ ശ്രമിക്കേണ്ടത്. വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികൾ കഴിഞ്ഞ അഞ്ചുവർഷം ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ജനങ്ങളുടെ എല്ലാ അവകാശങ്ങളും അവരിലേക്ക് എത്തിക്കുകയും വികസന ക്ഷേമ പ്രവർത്തനങ്ങൾ സജീവമായി നടത്തുകയും ചെയ്തു. കൂടുതൽ വാർഡുകളിൽ വിജയിച്ച് ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാലക്കാട് മുൻസിപ്പാലിറ്റിയിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് മുൻസിപ്പാലിറ്റി ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുക എന്നതായിരിക്കണം മതേതര രാഷ്ട്രീയ…

2025 മൂന്നാംപാദത്തിൽ 1.7 ബില്യൺ ദിർഹം വരുമാനം നേടി യൂണിയൻ കോപ്

റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഉണ്ടായതെന്ന് യൂണിയൻ കോപ് വാർത്താക്കുറിപ്പിൽ അറിയിച്ചു. യൂണിയൻ കോപ് 2025 സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിലെ ഫലം പ്രഖ്യാപിച്ചു. മൊത്തം വരുമാനം 1.7 ബില്യൺ ദിർഹമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം വളർച്ച രേഖപ്പെടുത്തി. റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഉണ്ടായതെന്ന് യൂണിയൻ കോപ് വാർത്താക്കുറിപ്പിൽ അറിയിച്ചു. റീട്ടെയിൽ വിൽപ്പനന 1.384 ബില്യൺ ദിർഹമാണ്. 6.72% ആണ് വളർച്ച. റിയൽ എസ്റ്റേറ്റ് 12.61% വളർന്നു. വരുമാനം 134 മില്യൺ ദിർഹത്തിൽ എത്തി. മറ്റു വരുമാനം 59 മില്യൺ ദിർഹമാണ്. നികുതിക്ക് മുൻപുള്ള ലാഭം 251 മില്യൺ ദിർഹം (6% വളർച്ച), നികുതിക്ക് ശേഷം 227 മില്യൺ ദിർഹം (7% വളർച്ച). ഉപയോക്താക്കൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവർത്തനം തുടരുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ്…

ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ. പ്രവാസ ലോകത്തെ മുതിര്‍ന്ന  മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു . പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയത്രിയുമായ ജാസ്മിന്‍ സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം. മലയാളം, ഇംഗ്ളീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ പ്രവാസിയെന്ന അപൂര്‍വ ബഹുമതിയും ഇതോടെ അമാനുല്ലക്ക് സ്വന്തമായി . 44 വര്‍ഷത്തെ ഷാര്‍ജ പുസ്തകമേളയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ഗ്രന്ഥകാരന്റെ നൂറാമത് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഖത്തറിലെ പ്രമുഖ കലാ സാംസ്‌കാരിക ജീവകാരുണ്യ  പ്രവര്‍ത്തകനായിരുന്ന യശരീരനായ കെ.മുഹമ്മദ് ഈസയെക്കയെ കുറിച്ച് ഡോ. അമാനുല്ല എഡിറ്റ് ചെയ്ത…

ആനവണ്ടി പ്രേമികളുടെ കൂട്ടായ്മ എടത്വയിൽ തുടക്കമായി

എടത്വാ : കേരളത്തിലെ പൊതുഗതാഗതത്തിൻ്റെ മുഖമാണ് കെഎസ്ആർടിസി. ദശകങ്ങളായി ലക്ഷക്കണക്കിന് യാത്രക്കാരുടെ വിശ്വാസവും ആശ്രയവുമായി നിലകൊള്ളുകയാണ്.പൊതുഗതാഗതത്തിന്റെ പ്രാധാന്യം വ്യക്തമായി പ്രതിഫലിക്കുന്ന തരത്തിൽ യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകി നൂതന ആശയങ്ങൾ നടപ്പിലാക്കി കെഎസ്ആർടിസിക്ക് മുന്നേറാനാകുന്നു എന്നതിൽ അഭിമാനമുണ്ട്. യാത്രക്കാരാണ് കെഎസ്ആർടിസിയുടെ യഥാർത്ഥ ശക്തി. പൊതുഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന സുദിനത്തിൽ ആനവണ്ടി പ്രേമികളുടെ കൂട്ടായ്മ എടത്വയിലും തുടക്കമായി. 1998 ഒക്ടോബർ 18ന് ആരംഭിച്ച എടത്വാ ഡിപ്പോ കുട്ടനാട്ടിലെ ഏക കെഎസ്ആർടിസി ഡിപ്പോയാണ്.ഡിപ്പോ തുടങ്ങിയ കാലഘട്ടത്തിൽ സ്വതന്ത്ര ഡിപ്പോ ആയിരുന്നു. എന്നാൽ പിന്നീട് അത് സബ് ഡിപ്പോ ആയി തരംതാഴ്ത്തി. പിന്നീട് വെറുമൊരു ഓപ്പറേറ്റിംഗ് സെന്റർ ആയിട്ടും അതിനുശേഷം ഡിപ്പോ നിർത്തലാക്കുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു.കെഎസ്ആർടി എടത്വ ഡിപ്പോയിൽ ജനങ്ങൾക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ഓഫീസ് കെട്ടിടം ആയിട്ട് പണിതിരിക്കുന്ന കെട്ടിടത്തിൽ യാത്രക്കാർക്ക് ഇരിക്കാനോ…

പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല പ്രവർത്തക സംഗമം ‘ഒരുക്കം 2025’ സംഘടിപ്പിച്ചു.

ദോഹ: വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനങ്ങള്‍ മുഖ്യ അജണ്ടയാക്കി മത്സര രംഗത്തിറങ്ങുന്ന  ജനപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന്   പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ‘ഒരുക്കം 2025’ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധികള്‍ വിജയിച്ച വാര്‍ഡുകളില്‍ സാമൂഹിക ക്ഷേമ, വികസന പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കി മാതൃകാ വാര്‍ഡുകളാക്കി മാറ്റാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.   അധികാരം ജനങ്ങളിലേക്കെത്തുന്ന അത്തരം വാര്‍ഡുകള്‍ സൃഷ്ടിക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍  വോട്ടവകാശം വിനിയോഗിക്കണമെന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീര്‍ ഷാ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട്  മജീദ് അലി എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു.  സംസ്ഥാന സെക്രട്ടറി റബീഅ്‌ സമാന്‍ തെരഞ്ഞെടുപ്പ് കാലത്തെ പ്രവര്‍ത്തനങ്ങളും ജില്ലാക്കമ്മറ്റിയംഗം…