ഹൂസ്റ്റണിൽ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം

സ്റ്റാഫോർഡ് (ടെക്സസ്): ക്രൈസ്റ്റ് ജീസസ് ഹീലിംഗ് മിനിസ്ട്രി (CJHM) യുഎസ്എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “ഫയർ ഓഫ് ഗ്രേസ്” രോഗശാന്തിയും വിടുതൽ ശുശ്രൂഷയും 2025 നവംബർ 15, 16 തീയതികളിൽ നടക്കും. സ്റ്റാഫോർഡിലെ കേരള ഹൗസാണ് ( 1415 Packer Ln, Stafford, TX 77477) വേദിയാകുന്നത്. രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണി വരെയാണ് ശുശ്രൂഷകൾ. ലോകപ്രശസ്തനായ ലെയ് കാത്തലിക് സുവിശേഷകനും, രോഗശാന്തി-വിടുതൽ ശുശ്രൂഷകനുമായ ബ്രദർ സാബു ആറുതൊട്ടിയൽ ധ്യാനം നയിക്കും. വി. റവ. സഖറിയ, കോർ എപ്പിസ്‌കോപ്പ വചനാനുഗ്രഹം നൽകും. ഷാലോം ടിവിയിലൂടെ ശ്രദ്ധേയനായ ബ്രദർ വി.ഡി. രാജു നയിക്കുന്ന ലൈവ് റിവൈവൽ സ്തുതി ആരാധനയും ഉണ്ടാകും. രോഗശാന്തിയും വിടുതലും (HEALING AND DELIVERANCE) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശുശ്രൂഷകൾ നടക്കുന്നത്. എല്ലാവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക്: ടോബി സെബാസ്റ്റ്യൻ:…

വികല നയങ്ങള്‍ പഠിപ്പിക്കുന്ന പാഠം (എഡിറ്റോറിയല്‍)

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ വംശജനായ സൊഹ്‌റാൻ മംദാനിയുടെ ചരിത്രപരമായ വിജയം അമേരിക്കൻ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ട്രംപ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂ ക്വോമോയേയും, റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി 34 കാരനായ ഡെമോക്രാറ്റ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. സൊഹ്‌റാൻ മംദാനിയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിന് മാത്രമല്ല, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകളുടെ ഉയർച്ചയുടെ പ്രതീകമായും കണക്കാക്കപ്പെടുന്നു. മംദാനിയുടെ വിജയം സഹ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ വിജയത്തെയും അടയാളപ്പെടുത്തി. മിക്കി ഷെറിൽ ന്യൂജേഴ്‌സിയുടെ ഗവർണറായി, അബിഗെയ്ൽ സ്പാൻബെർഗർ വിർജീനിയയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു, ഇന്ത്യൻ വംശജയായ ഗസാല ഹാഷ്മി ഡെപ്യൂട്ടി ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് സിറ്റിയിൽ ഡെമോക്രാറ്റിക് സോഷ്യലിറ്റ് പാർട്ടിക്കാരനായ സൊഹ്‌റാൻ മംദാനിയുടെ ചരിത്ര വിജയത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ട്രംപിന്റെ ചില സാമ്പത്തിക, സാമൂഹിക തീരുമാനങ്ങൾ…

മകന്‍ ന്യൂയോർക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് അമ്മ മീര നയ്യാര്‍ പ്രതികരിക്കുന്നു

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സൊഹ്‌റാൻ മംദാനി മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ അമ്മയും ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര പ്രവർത്തകയുമായ മീര നയ്യാര്‍ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ന്യൂയോര്‍ക്ക്: ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ട് ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് സൊഹ്‌റാൻ മംദാനി ചരിത്രം സൃഷ്ടിച്ചു. ഡൊണാൾഡ് ട്രംപിന്റെ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ വിജയം ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചു. സൊഹ്‌റാൻ മംദാനിയുടെ അമ്മയും ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര പ്രവർത്തകയുമായ മീര നയ്യാരും മകന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു. മീര നയ്യാര്‍ സോയ അക്തറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വീണ്ടും പോസ്റ്റ് ചെയ്തു. “സൊഹ്രാൻ നീ സുന്ദരനാണ്” എന്ന് അക്തർ എഴുതി, തന്റെ കഥയിൽ ഹൃദയസ്പർശിയായ ഇമോജികളും വെടിക്കെട്ട് ഇമോജികളും ചേർത്തു. സൊഹ്രാൻ മംദാനിക്ക് 34 വയസ്സ് മാത്രമേ ഉള്ളൂ, ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായിട്ടാണ് ഇത്രയും…

ഉഗാണ്ടയിൽ നിന്ന് ന്യൂയോർക്ക് സിറ്റി മേയറിലേക്കുള്ള ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനിയുടെ സംഭവബഹുലമായ യാത്ര

ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നായരുടെയും പ്രശസ്ത പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയിൽ ജനിച്ച് ന്യൂയോർക്കിൽ വളർന്ന മംദാനി പൊതു വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രചാരണത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രാധാന്യം നേടിയത്. വിമർശനങ്ങൾക്കിടയിലും, അദ്ദേഹത്തിന്റെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ ഒരു പുതിയ ദിശാബോധം സൃഷ്ടിച്ചു. 1991 ഒക്ടോബർ 18 ന് ഉഗാണ്ടയിലെ കമ്പാലയിലാണ് സൊഹ്‌റാൻ മംദാനി ജനിച്ചത്. പ്രശസ്ത പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീര നയ്യാരുടെയും മകനാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കയിലെ ഉഗാണ്ടയിലും പിന്നീട് ന്യൂയോർക്കിലും അദ്ദേഹം ബാല്യകാലം ചെലവഴിച്ചു. ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിലും ബ്രോങ്ക്സ് ഹൈസ്കൂൾ ഓഫ് സയൻസിലുമാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് 2014-ൽ ബൗഡിൻ കോളേജിൽ നിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടിയ അദ്ദേഹം, അവിടെ വച്ച് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ…

വർണ്ണച്ചിറകുകൾ: റെയ്ച്ചൽ ജോർജ്, ടെക്സസ്

രണ്ടായിരത്തില് ലോകം അവസാനിക്കുമെന്ന് നമ്മൾ പറഞ്ഞു… ഇന്ന് 2025 ആയി… സമയം പോകുന്നതറിയുന്നില്ല… പുറകോട്ടു നോക്കുമ്പോൾ.. മേരിക്കുട്ടി, ലീലാമ്മ കൊച്ചമ്മ, അച്ചൻ കുഞ്ഞിച്ചായൻ, ജോയിച്ചായൻ, ബേബിച്ചായൻ, തങ്കച്ചായൻ, അന്നമ്മ… അങ്ങനെ ജീവിതത്തിന്റെ ഓരോ പേജുകൾ മാറി മറയുന്നു.. അവിടെ വിട്ടുപോയ ഒരു കണ്ണി ഉണ്ടായിരുന്നു…. മേരിക്കുട്ടിയുടെ മകൾ മിനു… എവിടെയാണ് എന്തെന്നറിയാത്ത … ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് ഓർത്ത നിമിഷങ്ങൾ…. രാജസ്ഥാൻ ഉണ്ടായിരുന്ന മറിയാമ്മയാണ് കോൺടാക്ട് അഡ്രസ്സ് തന്നത്. ഞാനും എന്റെ കുടുംബവും മാത്രമേ അന്ന് നാട്ടിലുള്ളു ബാക്കിയെല്ലാവരും അമേരിക്കയിലേക്ക് ചേക്കേറിയുന്നു. ലീലാമ്മ കൊച്ചമ്മയുടെ ഇളയ മകൻ സണ്ണിക്ക് ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്. ഏതാണ്ട് നാലുവർഷത്തെ ഞങ്ങളുടെ അന്വേഷണത്തിനുശേഷം , മീനുവിനെയും യാഷിനെയും രണ്ടു പെൺമക്കളും ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. വർഷങ്ങൾക്കുശേഷം നേരിൽ കാണുമ്പോൾ… ഉണ്ടാകുന്ന പ്രതികരണം എന്തെന്ന് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല…

കോട്ടയം ക്ലബ് ഹൂസ്റ്റൺ ഫാമിലി നൈറ്റ് വർണ്ണാഭമായി

ഹൂസ്റ്റൺ : ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബ് ഹൂസ്റ്റൺ നടത്തിയ ഫാമിലി നൈറ്റ് ജന പങ്കാളിത്തത്തോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി നടത്തപ്പെട്ടു. ഒക്ടോബർ 18 ശനിയാഴ്ച്ച വൈകിട്ട് ആറുമണിക്ക് സ്റ്റാഫോർഡിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ് ) ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഫാമിലി നൈറ്റിൽ നിരവധി കലാകാരൻമാരുടെയും കലാകാരികളുടെയും കലാ പരിപാടികൾ നടത്തപ്പെട്ടു. വേണുനാഥ്‌ ഗോപിയുടെ ഈശ്വരപ്രാത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഷിബു കെ മാണി സ്വാഗതം പറഞ്ഞു. കോട്ടയം ക്ലബ്ബിന്റെ ആരംഭം മുതൽ ഇതുവരെയും പ്രവർത്തിച്ചവരെ അനുസ്മരിച്ചുകൊണ്ടും ഭാവി പരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചുകൊണ്ടുള്ളതായിരുന്നു സ്വാഗത പ്രസംഗം. സ്വാഗത പ്രസംഗത്തിനുശേഷം വിശിഷ്‌ഠാതിഥി ആയിരുന്ന സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു പ്രമുഖ മാധ്യമ പ്രവർത്തകനും കോളമിനിസ്റ്റുമായ ബ്ലെസ്സൺ ഹൂസ്റ്റൺ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അതിനുശേഷം കോട്ടയം ജില്ലയുടെ പൈതൃകത്തേയും പൗരാണികത്തെയും പ്രതിപാതിച്ചുകൊണ്ടും തൃഷ…

അറ്റ്ലാന്റായിലെ സെൻ്റ്. അൽഫോൻസാ ഫൊറോന പള്ളിയിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് വിജയകരം

രജത ജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കൺവെൻഷന്റെ കിക്കോഫ് അറ്റ്ലാന്റായിലെ സെൻ്റ്. അൽഫോൻസാ ഫൊറോന പള്ളിയിൽ നടന്നു. കൺവെൻഷൻ കൺവീനർ ഫാദർ തോമസ് കടുകപ്പിള്ളിൽ, ആൻഡ്രൂസ് തോമസ്, സജി വർഗീസ് എന്നിവരെ ഇടവകാംഗങ്ങൾ ഹാർദ്ദവമായി സ്വീകരിച്ചു. സെൻ്റ്. അൽഫോൻസാ പള്ളി വികാരിഫാ: റൂബൻ താന്നിക്കൽ ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളായ അബ്രഹാം ആഗസ്തി (ട്രസ്റ്റി), ജൂലി സോജൻ, റെജിമോൻ മാത്യു, സിസ്റ്റർ അഞ്ജലി എന്നിവർ കൺവെൻഷൻ കിക്കോഫിന് നേതൃത്വം നൽകി. ആൻഡ്രൂസ് തോമസും സജി വർഗീസും കൺവെൻഷൻ രജിസ്ട്രേഷൻ നടപടികൾ വിശദമായി അവതരിപ്പിച്ചു. ട്രസ്റ്റിമാരായ സോജൻ തോമസ്, തോമസ് ജോബ്, ഡെറിൻ സാജ് എന്നിവർ കൺവെൻഷൻ ടീമിനോട് ചേർന്ന് സഹകരിച്ചു. ഇടവകയിലെ ആവേശകരമായ പ്രതികരണം ടീം അംഗങ്ങൾക്ക് വളരെ സന്തോഷം പകർന്നു. സ്പോൺസർഷിപ്പ് ഉൾപ്പെടെ രജിസ്ട്രേഷനിൽ പങ്കുചേർന്ന ഇടവകയിലെ യുവജനങ്ങളുടെ…

അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്തു

ഡാളസ്: മലയാളത്തിലും ഇoഗ്‌ളീഷിലും എഴുതുന്ന അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന നോവൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 14th ദ്വൈവാർഷികത്തിൽ വച്ചു സംഘാടകനും വാഗ്മിയും എഴുത്തുകാരനുമായ ജെ. മാത്യൂസ്, സംഘാടകനും കവിയുമായ ജോസഫ് നമ്പിമഠത്തിനു പുസ്തകത്തിന്റെ ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. തദവസരത്തിൽ നിർമ്മല ജോസഫ്, ഷിബു പിള്ള, സജി എബ്രഹാം, ഷാജു ജോൺ, ശങ്കർ മന, സാമുവൽ യോഹന്നാൻ എന്നിവർ സന്നിഹിതരായിരുന്നു. ഈ നോവൽ ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും, കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന ശീർഷകം അർത്ഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്. സാഹിത്യകാരൻ സാംസി കൊടുമൺ പുസ്തകo പരിചയപ്പെടുത്തി. അബ്ദുൾ പുന്നയൂർക്കുളo നന്ദിയും പറഞ്ഞു. എച്‌&സി പബ്ലിക്കേഷൻ ആണ് ഈ പുസ്തകം…

MAGH തിരഞ്ഞെടുപ്പിന് ആവേശത്തിരയിളക്കം; അംഗത്വത്തിൽ റെക്കോർഡ് വർദ്ധനവും സാമ്പത്തിക നേട്ടവും

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റന്റെ (MAGH) ഡിസംബർ പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്, ഹൂസ്റ്റൺ മലയാളി കമ്മ്യൂണിറ്റിയിൽ ആവേശത്തിരയിളക്കത്തിന് തുടക്കമിട്ടിരിക്കുന്നു. രണ്ട് ശക്തമായ പാനലുകൾ തമ്മിലുള്ള വാശിയേറിയ മത്സരം സംഘടനയിൽ പുതിയ ഉണർവ് നൽകുകയും, ചരിത്രപരമായ അംഗത്വ വർദ്ധനവിനും ഗണ്യമായ സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കുകയും ചെയ്തു. ഒക്ടോബർ 11 നു ന്യൂജേർസിയിൽ വച്ച് നടന്ന അന്താരാഷ്ട്ര മീഡിയ കോൺഫെററെൻസിനോടനുബന്ധിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) അമേരിക്കയിലെ ഏറ്റവും മികച്ച സംഘടനക്കുള്ള അവാർഡ് ഏറ്റുവാങ്ങി അഭിമാനത്തോടെ നിൽക്കുമ്പോഴാണ് ഒരു തിരഞ്ഞെടുപ്പ് സമാഗതമാകുന്നത്. റോയി മാത്യുവിൻ്റെയും (ടീം യുണൈറ്റഡ്) ചാക്കോ തോമസിന്റെയും (ടീം ഹാർമണി) നേതൃത്വത്തിലുള്ള പാനലുകൾ തമ്മിലുള്ള തീവ്രമായ മത്സരം, ഈ സമയത്ത് സംഘടനാ ശാക്തീകരണത്തിനുള്ള ശക്തമായ ഉത്തേജകമാക്കി മാറ്റിയിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുമായും…

ഡാളസ് എ.ജി. ഫെലോഷിപ്പ് ഏകദിന സമ്മേളനം നവംബർ 8ന്

ഡാളസ്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ ഒരു ഏകദിന സ്പെഷ്യൽ മീറ്റിംഗ് നവംബർ 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ കരോൾട്ടണിൽ ഉള്ള ട്രൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് (2405 E. Beltline Road, Carrollton, TX 75006) സഭാ മന്ദിരത്തിൽ വെച്ച് നടക്കുന്നതാണ്. പാസ്റ്റർ ജെസ്റ്റിൻ സാബു, ഡോ. കോശി വൈദ്യൻ എന്നിവർ തിരുവചന പ്രഭാഷണം നടത്തും. ഈ ആത്മിക കൂടി വരവിലേക്ക് ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോയി തോമസ് (972-983-4698) ഷാജു ഏബ്രഹാം (469-441-0042)