സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷാറ വാഷിംഗ്ടണില്‍ ട്രം‌പുമായി കൂടിക്കാഴ്ച നടത്തും; ഉപരോധങ്ങൾ, സിറിയയുടെ പുനർനിർമ്മാണം എന്നിവ ചർച്ച ചെയ്യും: വിദേശകാര്യ മന്ത്രി

മനാമ: ഈ മാസം അവസാനം വാഷിംഗ്ടണിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്ന സിറിയൻ പ്രസിഡന്റ്, ശേഷിക്കുന്ന ഉപരോധങ്ങൾ നീക്കൽ, പുനർനിർമ്മാണം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പുമായി ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. നവംബർ ആദ്യം അഹമ്മദ് അൽ-ഷാറ വാഷിംഗ്ടണില്‍ എത്തുമെന്ന് സിറിയയിലെ ഉന്നത നയതന്ത്രജ്ഞൻ അസദ് അൽ-ഷൈബാനി ബഹ്‌റൈനിൽ നടന്ന മനാമ കോണ്‍ഫറന്‍സില്‍ പറഞ്ഞു. ഈ സന്ദർശനം തീർച്ചയായും ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങൾ പിൻവലിക്കുന്നതു മുതൽ നിരവധി വിഷയങ്ങൾ അദ്ദേഹം വാഷിംഗ്ടണില്‍ ചർച്ച ചെയ്യപ്പെടും. ഇന്ന് നമ്മൾ ഇസ്ലാമിക് സ്റ്റേറ്റുമായി പോരാടുകയാണ്… ഇതുസംബന്ധിച്ച ഏതൊരു ശ്രമത്തിനും അന്താരാഷ്ട്ര പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദശാബ്ദത്തിലേറെ നീണ്ട യുദ്ധത്തിനു ശേഷമുള്ള പുനർനിർമ്മാണത്തെക്കുറിച്ചും ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിറിയൻ പ്രസിഡന്റ് വൈറ്റ് ഹൗസിൽ നടത്തുന്ന…

വെറും വിരലടയാളങ്ങൾ മാത്രമല്ല കുടിയേറ്റക്കാരിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനൊരുങ്ങി ട്രം‌പ് ഭരണകൂടം

ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) കുടിയേറ്റക്കാരിൽ നിന്ന് ബയോമെട്രിക് ഡാറ്റ ശേഖരിക്കാൻ അനുവദിക്കുന്ന പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു. ഇതിൽ വിരലടയാളങ്ങൾ മാത്രമല്ല, ഡിഎൻഎ സാമ്പിളുകളും ഐറിസ് സ്കാനുകളും ഉൾപ്പെടും. വാഷിംഗ്ടണ്‍: ട്രംപ് അധികാരത്തിൽ വന്നതിനുശേഷം നിരവധി ഭരണ മാറ്റങ്ങളാണ് അമേരിക്കയില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഭരണകൂടം മറ്റൊരു ചുവടുവയ്പ്പ് കൂടി മുന്നോട്ട് വയ്ക്കാനൊരുങ്ങുകയാണ്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) കുടിയേറ്റക്കാരിൽ നിന്നുള്ള ബയോമെട്രിക് ഡാറ്റ ശേഖരണത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്ന ഒരു പുതിയ നിയമം നടപ്പിലാക്കുന്നു. ഇതിൽ ഡിഎൻഎ സാമ്പിളുകൾ, ഐറിസ് സ്കാനുകൾ, മുഖം തിരിച്ചറിയൽ, ശബ്ദ ഒപ്പുകൾ എന്നിവ ഉൾപ്പെടും. ഇതുവരെ, ഡിഎച്ച്എസ് മുതിർന്നവരിൽ നിന്ന് വിരലടയാളങ്ങൾ മാത്രമേ ശേഖരിച്ചിരുന്നുള്ളൂ. എന്നാൽ, പുതിയ നിയമം എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ നിന്ന് ഡാറ്റ ശേഖരിക്കാൻ അനുവദിക്കും. ട്രംപ് ഭരണകൂടത്തിന്റെ ഈ നിയമം സ്വകാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.…

1984 ലെ സിഖ് വിരുദ്ധ കലാപം ‘വംശഹത്യ’യായി പ്രഖ്യാപിക്കണമെന്ന് യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍

1984 ലെ സിഖ് വിരുദ്ധ കലാപത്തെ “വംശഹത്യ” എന്ന് പ്രഖ്യാപിക്കുന്ന പ്രമേയം യുഎസ് പ്രതിനിധി സഭയിലെ നാല് നിയമസഭാംഗങ്ങൾ അവതരിപ്പിച്ചു. ഇന്ത്യൻ സർക്കാരും ഉദ്യോഗസ്ഥരും അക്രമത്തിന് നേതൃത്വം നൽകിയതായി പ്രമേയം ആരോപിക്കുന്നു. വാഷിംഗ്ടണ്‍: 1984 ലെ സിഖ് വിരുദ്ധ കലാപത്തെ “വംശഹത്യ” ആയി ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രമേയം യുഎസ് പ്രതിനിധി സഭയിലെ നാല് നിയമസഭാംഗങ്ങൾ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ കോൺഗ്രസുകാരനായ ഡേവിഡ് വലഡാവോ അവതരിപ്പിച്ച പ്രമേയത്തിന് മറ്റ് നിരവധി നിയമസഭാംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ കലാപങ്ങൾ ആസൂത്രിതമായി ലക്ഷ്യമിട്ടതാണെന്നും അതിനാൽ അത് വെറും ഒരു കലാപമല്ല, മറിച്ച് ഒരു വംശഹത്യയായി അംഗീകരിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. “എല്ലാ കുറ്റവാളികളെയും, അവരുടെ സ്ഥാനമോ പദവിയോ പരിഗണിക്കാതെ, ഉത്തരവാദിത്തപ്പെടുത്തണം” എന്ന് പ്രമേയം വ്യക്തമായി പറയുന്നു. 1984 ലെ സംഭവങ്ങൾ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഒരു ഉദാഹരണമായിരുന്നു, ഇതുവരെ നീതി ലഭിക്കാത്ത…

സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619’ ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

ഡാളസ്: പ്രശസ്ത സാഹിത്യകാരന്‍ സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619’ (അടിമക്കണ്ണിന്റെ നാള്‍വഴികള്‍) ഡാളസില്‍ നടന്ന ‘ലാന’യുടെ പതിനാലാം ദ്വൈ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും, വാഗ്മിയുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രയ്ക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ രാജു തോമസ്, ബാബു പാറയ്ക്കല്‍, ഉമാ സജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലോക രാഷ്ട്രങ്ങളില്‍ അടിമ ജീവിതം എങ്ങനെയൊക്കായിരുന്നുവെന്ന അന്വേഷണം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വമായ ഒരു പുസ്തകമാണിത്. ലോകത്തെമ്പാടുമുണ്ടായിരുന്ന, ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രന്ഥം ഉപകാരപ്രദമായിരിക്കും. സാംസി കൊടുമണ്‍ നന്ദി പ്രകാശിപ്പിച്ചു. കൈരളി ബുക്‌സാണ് പുസ്തകം വിതരണം ചെയ്യുന്നത്.

ബിഷപ്പ് ഡോ. മാർ പൗലോസിന് ഡാളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഡാളസ് : ഹ്രസ്വ സന്ദർശനത്തിനായി ഡാളസിലെത്തിയ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസിന് ഡാളസ് ഡിഎഫ്ഡബ്ലു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക സഹ വികാരി റവ. ജസ്വിൻ എസ്. ജോൺ, വൈസ് പ്രസിഡന്റ് പി.ടി മാത്യു, ട്രസ്റ്റി സിസിൽ ചെറിയാൻ സിപിഎ, ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കൽ, ഭദ്രാസന കൗൺസിൽ അംഗം ഷാജി എസ്. രാമപുരം, മാമ്മൻ ജോർജ്, പ്രിയ ചെറിയാൻ, റിജ ക്രിസ്റ്റി, ജോസഫ് ജോർജ്, വിപിൻ ജോൺ തുടങ്ങിയവർ വിമാനത്താവളത്തില്‍ സ്വീകരിക്കുവാൻ എത്തിയിരുന്നു. അഖില ലോക സണ്‍‌ഡേ സ്കൂൾ ദിനത്തോടനുബന്ധിച്ച് ഇന്ന് മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും, അതോടൊപ്പം ആദ്യമായി വിശുദ്ധ കുർബ്ബാന…

ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക നേതാക്കളായ ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ഡാളസ് സന്ദർശിച്ചു

ഡാളസ്: നാഷണൽ ഇന്ത്യൻ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ഓഫ് അമേരിക്ക (NINPAA)യുടെ ചെയർമാൻ ഡോ. ആനി പോൾ, പ്രസിഡന്റ് ശ്രീമതി സാറാ അമ്പാട്ട് ടെക്‌സാസിലെ ഡാളസിൽ സന്ദർശനം നടത്തി. അവരുടെ സന്ദർശനത്തിനിടയിൽ, നഴ്‌സ് പ്രാക്ടീഷണേഴ്‌സിന്റെ (NP) വിദ്യാഭ്യാസം, വ്യക്തിത്വം, നേതൃപാടവം എന്നിവയിലൂടെ പ്രൊഫഷണൽ മികവ്, കരിയർ പുരോഗതി, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കാനുള്ള NINPAAയുടെ ദർശനം പങ്കുവെച്ചു. ഡോ. ആനി പോൾ, ശ്രീമതി സാറാ അമ്പാട്ട് ചേർന്ന്, ശ്രീമതി ജെയ്സി ജോർജിയുടെ നേതൃത്വത്തിൽ പുതിയതായി തുറന്ന ‘കെയറിംഗ് ക്ലിനിക്ക്’ ഉദ്ഘാടനം ചെയ്തു. ഈ ക്ലിനിക്കിന്റെ ലക്ഷ്യം സമൂഹത്തിന് എളുപ്പത്തിൽ ലഭ്യമായ, ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുക എന്നതാണ്. ഇൻഷുറൻസ് ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സേവനങ്ങൾ നൽകുന്നതാണ് ഇതിന്റെ പ്രത്യേകത. ആരോഗ്യ സംരക്ഷണ നയങ്ങളുടെയും രോഗി പരിചരണത്തിന്റെ ഗുണനിലവാരത്തിന്റെയും മെച്ചപ്പെടുത്തലുകളായുള്ള ചർച്ചകൾ നടന്നു. പ്രാദേശിക നഴ്‌സ് പ്രാക്ടീഷണർമാർക്ക്…

ഫിലാഡൽഫിയ മാർത്തോമാ സമൂഹത്തിന്റെ (ദേവാലയത്തിന്റെ) സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം

ഫിലാഡൽഫിയ: നഷ്ടപ്പെടുന്ന (നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ) തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറക്ക് കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമാ സഭയുടെ അഭിവന്ദ്യ ഡോ : എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. ഗ്രേറ്റർ ഫിലാഡൽഫിയയിലെ ആദ്യ മാർത്തോമാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഈ സുവർണജൂബിലി ഉത്ഘാടനം ചെയ്യുന്നതായി നാം പ്രഖ്യാപിക്കുന്നു ‘ എന്ന് തിരുമേനി പറഞ്ഞപ്പോൾ , വിശ്വാസികളാൽ തിങ്ങി നിറഞ്ഞ ദേവാലയത്തിൽ നിന്നും ഉയർന്ന കരഘോഷങ്ങൾ , അത് തങ്ങളുടെ ഹൃദയത്തിൽ നിന്നും ഉയർന്ന സന്തോഷത്തിന്റെയും ഇന്നയോളം നടത്തിയ ദൈവത്തിനുള്ള നന്ദികരേറ്റലിന്റെയും അടയാളമായിരുന്നു. വിശുദ്ധ കുർബ്ബാനയെ തുടർന്ന്…

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത് വലിയ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ, കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും പ്രകടിപ്പിക്കുന്ന ഒരു മഹായാത്രയായിരുന്ന്. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാർലാൻഡ് ബോർഡ് മെമ്പർ പി.സി. മാത്യു, ഷിജു എബ്രഹാം എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ, ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി എന്നിവ വേദിയെ മനോഹരമാക്കി. താലന്തുള്ള ഗായകർ അവതരിപ്പിച്ച ഗ്രൂപ്പ്…

ദോഹ മദ്റസ ഉന്നത വിജയികളെ ആദരിച്ചു

ദോഹ: 2024 – 2025 അധ്യയന വർഷം ദോഹ അൽ മദ്റസ അൽ ഇസ്‌ലാമിയയിൽ നിന്ന് അർധ വാർഷിക – വാർഷിക പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി പ്രിൻസിപ്പൽ ഹോണേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളെ മദ്റസ മാനേജ്മെൻ്റും അധ്യാപകരും ആദരിച്ചു. പ്രിൻസിപ്പൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകരായ മുഹമ്മദ് സലീം, ഖമറുന്നിസ അബ്ദുല്ല, മുന അബുല്ലൈസ്, സഫീറ ഖാസിം, കെ.ഇബ്റാഹീം, സി.വി അബ്ദുസ്സലാം, അസ്മ, സാജിദ ഫാറൂഖ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹെഡ് ബോയ് ഹംദാൻ സ്വാഗതവും ഹെഡ് ഗേൾ സഫ്ന സുമയ്യ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരും വിവിധ വകുപ്പ് തലവന്മാരായ സി. കെ അബ്ദുൽ കരീം, മുഹമ്മദലി ശാന്തപുരം, അസ്ലം ഈരാറ്റുപേട്ട എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

എസ്.ഐ.ആർ: ഭീതി അകറ്റണമെന്ന് കാന്തപുരം

കോഴിക്കോട്: വോട്ടര്‍പട്ടിക തീവ്രപരിശോധന ജനങ്ങള്‍ക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. നിലവിൽ എസ്.ഐ.ആർ പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായതും നമ്മുടെ മുന്നിലുണ്ട്. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും ദരിദ്രസാഹചര്യത്തിൽ ഉള്ളവരുമാണ്. സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പട്ടികയിൽ നിന്ന് പുറത്ത്‌പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിന്റെ മറവിൽ പൗരത്വപരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നു. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻവേണ്ട പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത്തരം നടപടികൾ സുതാര്യവും നീതിയുക്തവുമാവണം. തീവ്രപരിശോധനയ്ക്ക് സമർപ്പികേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളിൽപെട്ട മനഷ്യർക്കും പുറം രാജ്യങ്ങളിൽ ജോലിയെടുത്ത് ജീവിക്കുന്നവർക്കും പല തരത്തിലുള്ള സങ്കീർണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണതകളിൽതട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും…