വന്ദേമാതരം വിവാദമാക്കിയത് രാഷ്ട്രീയ പ്രേരിതം (ലേഖനം)

2025 നവംബര്‍ ഏഴിനായിരുന്നു വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികം ഇന്ത്യയില്‍ ആഘോഷിച്ചതും അത് ലോക്സഭയില്‍ വിവാദമാക്കിയതും. വന്ദേമാതരത്തിന്റെ ചരിത്രം അറിയാത്തവരായിരുന്നില്ല അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത്. ചരിത്രത്തെ വളച്ചൊടിക്കാനും വേണ്ടിവന്നാല്‍ അവ ഇല്ലാതാക്കാനും ശ്രമിക്കുന്നവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. എല്ലാം അറിയാവുന്നവര്‍ തന്നെ അജ്ഞത നടിക്കുമ്പോള്‍ സ്വാഭാവികമായും അവിടെ എതിര്‍പ്പും ഉണ്ടാകും. വന്ദേമാതരത്തിന്റെ രചയിതാവിനെക്കുറിച്ചും അദ്ദേഹം അത് രചിക്കാനുണ്ടായ കാരണവും പിന്നീട് വന്ദേമാതരത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. 1875 നവംബർ 7-ന് അക്ഷയ നവമി ദിനത്തിൽ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം രചിച്ചത്. ഏഴ് വർഷത്തിന് ശേഷം, അതായത് 1882-ൽ, അദ്ദേഹം അത് തന്റെ ആനന്ദമഠം എന്ന നോവലിൽ ഉൾപ്പെടുത്തി. അദ്ദേഹം മരണപ്പെട്ട് രണ്ട് വർഷത്തിന് ശേഷം, 1896-ൽ, ​​രബീന്ദ്രനാഥ ടാഗോർ തന്നെ കോൺഗ്രസ് സമ്മേളനത്തിൽ ഇത് ആലപിച്ചു. ഇത് രണ്ട്…

റഷ്യ സമാധാനത്തിന് പൂർണ്ണമായും തയ്യാറാണെന്ന് സ്റ്റീവ് വിറ്റ്കോഫ്

ഫ്ലോറിഡ: ഉക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ റഷ്യ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. ഫ്ലോറിഡയിലെ മിയാമിയിൽ റഷ്യൻ പ്രതിനിധി സംഘവുമായി യുഎസ് ചർച്ചകൾ പൂർത്തിയാക്കി. സംഘർഷം പരിഹരിക്കാനുള്ള യുഎസ് ശ്രമങ്ങൾക്ക് റഷ്യ വലിയ പ്രാധാന്യം നൽകുന്നുവെന്ന് X-ലെ ഒരു പ്രസ്താവനയിൽ വിറ്റ്കോഫ് പറഞ്ഞു. “കഴിഞ്ഞ രണ്ട് ദിവസമായി, പ്രസിഡന്റ് ട്രംപിന്റെ ഉക്രെയ്നിനായുള്ള സമാധാന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഫ്ലോറിഡയിൽ യുഎസ് പ്രതിനിധി സംഘവുമായി റഷ്യൻ പ്രത്യേക ദൂതൻ കിറിൽ ദിമിട്രിവ് കൂടിക്കാഴ്ചകൾ നടത്തി” എന്ന് യുഎസ് പ്രതിനിധി പറഞ്ഞു. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, വൈറ്റ് ഹൗസ് സ്റ്റാഫ് അംഗം ജോഷ് ഗ്രുൻബോം എന്നിവരായിരുന്നു യുഎസ് പ്രതിനിധി സംഘം. “ഉക്രെയ്നിൽ സമാധാനം കൊണ്ടുവരാൻ റഷ്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഉക്രേനിയൻ സംഘർഷം പരിഹരിക്കുന്നതിനും ആഗോള സുരക്ഷ പുനർനിർമ്മിക്കുന്നതിനുമുള്ള…

ദാസനും വിജയനും (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

അന്തരിച്ച അതുല്യ നടൻ ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു നായകൻ ആയി അഭിനയിച്ച ചിത്രമാണ് ഒരു വടക്കു നോക്കി യന്ത്രം. ഈ സിനിമയിൽ നായക കഥാപാത്രം ആയ തടത്തിൽ ദിനേശനെ അവതരിപ്പിച്ച ശ്രീനി ഒരു നാട്ടുമ്പുറത്തുകാരൻ സുന്ദരി ആയ ഒരു യുവതിയെ വിവാഹം കഴിയ്ക്കുന്നതും തുടർന്നുള്ള കുടുംബ ജീവിതവും ആണ്‌ തന്മയത്തോടെ അഭിനയിച്ചു ഫലിപ്പിച്ചത്. കുടുംബ ജീവിതത്തിൽ ഭാര്യയെ സംശയ ദൃഷ്ടിയോടെ കണ്ട തടത്തിൽ ദിനേശൻ ഒരിക്കൽ ഭാര്യയിൽ നിന്നും ഒരു ഇൻസൾട്ട് ഉണ്ടായപ്പോൾ ജീവിതത്തിൽ ആദ്യമായി ബാറിൽ മദ്യപിക്കാൻ പോയി ഇരുന്നപ്പോൾ ഓർഡർ എടുക്കുവാൻ വന്ന വെയിറ്ററോട് ഒരു ഗ്ലാസ്‌ ബ്രാണ്ടി വേണം എന്ന് പറയുമ്പോൾ ആ സിനിമ കണ്ട ഒരു മലയാളി പോലും എത്ര പരുക്കൻ ആണെങ്കിലും ചിരിച്ചു കാണാതെ ഇരിക്കില്ല. ഈ ചിത്രത്തിൽ തടത്തിൽ ദിനേശന്റെ ഭാര്യയായി അഭിനയിച്ച നടി പാർവതിയും…

ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും പ്രതീക്ഷയുണർത്തുന്ന പുതുവത്സര പിറവിയും!: ഫിലിപ്പ് മാരേട്ട്

ആധുനിക ലോകത്തിലെ ക്രിസ്തുമസ് ദിനാഘോഷങ്ങളും, പുതുവത്സരത്തിൻ്റെ തുടക്കവും ഏറെ പ്രതീക്ഷകളോടുകൂടിയാണ് നമ്മൾ നോക്കി കാണുന്നത്. പുതുവത്സരം, നമ്മുടെയെല്ലാം ഭാവിയെക്കുറിച്ചുള്ള ചിന്തകൾ, പ്രതിജ്ഞകൾ, പുതുക്കിയ പ്രത്യാശ, എന്നിവയെല്ലാം കൊണ്ടുവരുന്നതോടൊപ്പംതന്നെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ഒരു സാർവത്രിക പരിവർത്തനത്തെകൂടി അടയാളപ്പെടുത്തുന്നു. എന്നാൽ ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ആചരിക്കുന്ന സാംസ്കാരികവും, മതപരവുമായ, ഒരു വാർഷിക ഉത്സവമാണ് ക്രിസ്തുമസ്. ഇത് പ്രത്യാശ, വെളിച്ചം, ഇവയെ സമന്വയിപ്പിക്കുകയും, സന്തോഷത്തിൻ്റെയും ഒരുമയുടെയും ഒരു സാംസ്കാരിക പ്രതിഭാസമായി മാറുകയും ചെയ്യുന്നു. അതുപോലെതന്നെ ആധുനിക ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളെല്ലാം വലിയ തോതിലുള്ള പൊതു കാഴ്ചകളെയും, വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളെയും, സംയോജിപ്പിക്കുന്നു. ഈ ആഘോഷങ്ങളിൽ എല്ലാംതന്നെ സമാധാനം, സ്നേഹം, മരങ്ങൾ അലങ്കരിക്കൽ, കുടുംബ ഒത്തുചേരലുകൾ, അതുല്യമായ പ്രാദേശിക ആചാരങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമ്മാനങ്ങൾ നൽകൽ, പുതിയ പുതിയ തുടക്കങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ആധുനിക ലോകത്ത്, ക്രിസ്തുമസും, പുതുവത്സരവും, പരമ്പരാഗതവും…

നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ “സഭാ ദിനാചരണം 2025” ആചരിച്ചു

ന്യൂയോർക് :മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച ‘സഭാ ദിനമായി’ ആചരിച്ചു. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയ 170-ാം നമ്പർ സർക്കുലർ പ്രകാരമാണ് നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിലെ ഇടവകകളിൽ  ക്രമീകരണങ്ങൾ നടത്തിയത്. ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായെ സ്മരിക്കുന്നതിനും സഭയുടെ വിവിധ ശുശ്രൂഷകൾക്കായി പ്രാർത്ഥിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്. “സഭ: ക്രിസ്തുവിന്റെ മാർഗ്ഗം”  എന്നതായിരുന്നു ഈ വർഷത്തെ സഭാ ദിന പ്രമേയം. എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. അയൽ ഇടവകകളുമായി ചേർന്ന് സംയുക്ത ആരാധനകളും ധ്യാനയോഗങ്ങളും ഈ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ടു. സഭാ ദിനത്തിലെ ആരാധനയിൽ ലഭിച്ച സ്തോത്രകാഴ്ചകൾ സഭയുടെ ‘സെന്റ് തോമസ് എപ്പിസ്കോപ്പൽ ഫണ്ടിലേക്ക്’  മാറ്റിവെച്ചു. ക്രിസ്തുവിന്റെയും ക്രൂശിന്റെയും വഴിയിൽ സഞ്ചരിക്കുന്ന ഉന്മേഷദായകമായ ഒരു സഭയായി വളരാൻ ഈ ദിനാചരണം…

സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ

പെയർലാൻഡ് / ഹൂസ്റ്റൺ : സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവെൻഷന്റെ കിക്കോഫ് ടെക്സാസിലെ പെയർലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ ആവേശപൂർവ്വം നടന്നു. ഇടവകയിൽ നടന്ന ചടങ്ങുകൾക്ക് ഫാ. മെൽവിൻ പോൾ നേതൃത്വം നൽകി. കൺവെൻഷന്റെ വിശദാംശങ്ങൾ പങ്കുവെക്കാനും പ്രചാരണത്തിനുമായി എത്തിയ കൺവെൻഷൻ ടീമിനെ ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. അപ്പച്ചൻ തൊട്ടാട്ടുശ്ശേരിൽ, സിബി മുണ്ടനാട്ട്, ബെന്നിച്ചൻ ചാക്കോ, ജോർജ് ഫിലിപ്പ് എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ആഘോഷിക്കുന്ന കൺവെൻഷന്റെ പ്രത്യേകതകൾ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. കൺവെൻഷൻ ഫസിലിറ്റി ചെയർമാൻ ജോണി വടുക്കുംചേരി, ബിസിനസ് മാർക്കറ്റിംഗ് കോർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ എന്നിവർ പരിപാടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും ഏവരെയും ചിക്കാഗോയിലേക്ക്…

ഫ്ലോറിഡയിൽ ഒരേ ദിവസം രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51-കാരി അറസ്റ്റിൽ

ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന കേസിൽ 51-കാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ടാമ്പയിലുള്ള രണ്ടാമത്തെ മുൻഭർത്താവിനെ വെടിവെച്ചുകൊന്ന ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേന എത്തിയ സൂസൻ, ആദ്യ ഭർത്താവായ 54-കാരനെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണത്തിന് മുൻപ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്. സ്വന്തം വീട്ടിൽ വെച്ച് കാർ ബ്ലീച്ച് ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. മുൻഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് “ഏത് ഭർത്താവ്?” എന്ന് ഇവർ തിരിച്ചു ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്. ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ്…

44-മത് ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും 4-മത് കരോൾ ഗാന മത്സരവും ഡിസംബർ 28 ന്

ഹൂസ്റ്റൺ : ഇന്ത്യൻ  ക്രിസ്ത്യൻ  എക്യൂമിനിക്കൽ  കമ്മ്യൂണിറ്റി  ഓഫ്‌ ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ   എല്ലാ വർഷവും നടത്തി  വരുന്ന ക്രിസ്മസ്  കരോളും  കരോൾ  ഗാന  മത്സരവും  2025 ഡിസംബർ  28 നു  വൈകിട്ടു  5 മണിക്ക്  ഹുസ്റ്റൻ  സെന്റ്‌ . ജോസഫ്  സീറോ മലബാർ  ചർച്ച് ഹാളിൽ  വെച്ചു നടത്തപെടുന്നു.  ഹുസ്റ്റനിലെ  ഇരുപതു  പള്ളികൾ  ചേർന്നുള്ള ഈ  പരിപാടി  വിപുലമായ  കമ്മറ്റിയുടെ  നേതൃത്വത്തിൽ  നടത്തുന്നു. ഈ  വർഷത്തെ  ക്രിസ്മസ്  കരോളിൽ  മാർത്തോമാ സഭ വികാരി ജനറൽ വെരി. റവ  .ഡോ. ചെറിയാൻ  തോമസ്‌  ക്രിസ്തുമസ്  ദുത്  നൽകും.   ക്രിസ്തുമസ് കരോൾ  മൽസരത്തിൽ  വിജയിക്കുന്ന വർക്കും  ട്രോഫികളും  ക്യാഷ്  അവാർഡും  നൽകും.  ഐ സിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ  ഷട്ടിൽ ബാഡ്മിന്റൺ   ടൂർണമെന്റിലെ  വിജജയികൾക്കും ട്രോഫികൾ  നൽകുന്നതായിരിക്കും     .   ഐസിഇസിഎച്  പ്രസിഡന്റ്‌…

ട്രംപിനെ പുകഴ്ത്തി നക്കി മിനാജ്; അരിസോണയിലെ വേദിയിൽ അപ്രതീക്ഷിത സാന്നിധ്യം

അരിസോണ: പ്രശസ്ത അമേരിക്കൻ റാപ്പർ നക്കി മിനാജ് അരിസോണയിൽ നടന്ന കൺസർവേറ്റീവ് പ്രവർത്തകരുടെ സമ്മേളനത്തിൽ  അപ്രതീക്ഷിതമായി പങ്കെടുത്ത് ഡൊണാൾഡ് ട്രംപിനും ജെ.ഡി വാൻസിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചു.2025 ഡിസംബർ 21 ഞായറാഴ്ച ഫീനിക്സിൽ ടേണിംഗ് പോയിന്റ് യുഎസ്എയുടെ അമേരിക്കഫെസ്റ്റ് 2025-ൽ നിക്കി മിനാജ് സംസാരിക്കുകയായിരുന്നു .നിക്കി മിനാജ് മുൻകാലങ്ങളിൽ ട്രംപിനെ വിമർശിച്ചിരുന്ന നക്കി മിനാജ്, ഇപ്പോൾ അദ്ദേഹത്തെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും യുവാക്കൾക്ക് മാതൃകയാക്കാവുന്ന വ്യക്തികളാണെന്ന് വിശേഷിപ്പിച്ചു. “ഈ ഭരണകൂടം ഹൃദയവും ആത്മാവുമുള്ള ആളുകളാൽ നിറഞ്ഞതാണ്” എന്ന് അവർ പറഞ്ഞു. ജെ.ഡി വാൻസിനെ പ്രശംസിക്കുന്നതിനിടയിൽ അബദ്ധത്തിൽ അദ്ദേഹത്തെ “അസ്സാസിൻ”  എന്ന് വിശേഷിപ്പിച്ചത് സദസ്സിൽ ചെറിയ അമ്പരപ്പുണ്ടാക്കി. ഉടൻ തന്നെ തന്റെ വാക്കിന്റെ പിഴവ് തിരിച്ചറിഞ്ഞ താരം വായ പൊത്തി കുറച്ചുനേരം നിശബ്ദയായി നിന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനെ ട്രംപ് വിളിക്കാറുള്ള “ന്യൂ-സ്കം”  എന്ന പരിഹാസപ്പേര്…

ചിക്കാഗോയിൽ ബസിനുള്ളിൽ വയോധികനെ മർദിച്ച മൂന്ന് കൗമാരക്കാർക്കായി തിരച്ചിൽ

ചിക്കാഗോ: ഡിസംബർ 16-ന് ചിക്കാഗോയിലെ സി.ടി.എ (CTA) ബസിനുള്ളിൽ 62 വയസ്സുകാരനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച മൂന്ന് കൗമാരക്കാർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സൗത്ത് സിസറോ അവന്യൂവിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലായിരുന്നു ആക്രമണം നടന്നത്. നീല ജാക്കറ്റ് ധരിച്ച കൗമാരക്കാരൻ, ഫർ ഹൂഡുള്ള ചുവന്ന ജാക്കറ്റ് ധരിച്ചവൻ, വെള്ള ഹൂഡുള്ള ഗ്രേ ജാക്കറ്റ് ധരിച്ചവൻ എന്നിങ്ങനെയാണ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഡിസംബർ 16 വൈകുന്നേരം 5:40-ഓടെയാണ് സംഭവം. അക്രമത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏരിയ 4 ഡിറ്റക്ടീവുകളെയോ (312-746-8251) അല്ലെങ്കിൽ CPDTIP.com വഴിയോ വിവരമറിയിക്കണമെന്ന് ചിക്കാഗോ പോലീസ് അറിയിച്ചു. : ഈ വാർത്തയുടെ വിശദാംശങ്ങൾ ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റാണ് നൽകിയത്.