സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം (യുകെ), മെക്സിക്കോ, ചൈന, ജർമ്മനി, കുവൈറ്റ്, മറ്റ് നിരവധി രാജ്യങ്ങൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവ ഉൾപ്പെടുന്ന 2025 സീസണിലേക്ക് കാനഡ ഒരു പുതിയ യാത്രാ ഉപദേശം പുറപ്പെടുവിച്ചു. തീവ്രവാദ ഭീഷണികളും സുരക്ഷാ ആശങ്കകളും വർദ്ധിച്ചുവരുന്നതിനാൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ മുമ്പെന്നത്തേക്കാളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു. തിരക്കേറിയ പ്രദേശങ്ങളിലെ അപകടസാധ്യത മാനേജ്മെന്റ്, പൊതുസമ്മേളനങ്ങളിൽ ജാഗ്രത, കുറ്റകൃത്യങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം, സാധ്യതയുള്ള ഭീഷണികളെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നിവയാണ് നിര്‍ദ്ദേശത്തിലുള്ളത്. ആഗോളതലത്തിൽ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, 2025 സീസണിൽ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചിരിക്കുന്നത്. തീവ്രവാദ ഭീഷണി, ആഭ്യന്തര കലാപം, മറ്റ് സുരക്ഷാ അപകടസാധ്യതകൾ എന്നിവ കാരണം നിരവധി രാജ്യങ്ങളെ ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ…
Year: 2025
ഇന്ത്യക്കെതിരെ അധിക താരിഫ് ചുമത്തിയ ട്രംപിന്റെ അവകാശ വാദം പൊളിച്ചടുക്കി ജിടിആര്‍ഐ റിപ്പോര്‍ട്ട്
ഇന്ത്യയ്ക്ക് മേൽ 50% തീരുവ ചുമത്തിയ ട്രംപിന്റെ ആരോപണങ്ങൾക്കിടയിലും, ഇന്ത്യയിൽ നിന്ന് അമേരിക്ക പ്രതിവർഷം 3.5 ലക്ഷം കോടി രൂപയിലധികം ലാഭം നേടുന്നുണ്ടെന്ന് ജിടിആർഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുന്നതിന്റെ കാരണത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം പൂർണ്ണമായും ഏകപക്ഷീയമാണെന്നാണ്. അതില്‍ നിന്ന് ഇന്ത്യയ്ക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കയ്ക്ക് തുച്ഛമായ നേട്ടമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ (ജിടിആർഐ) ഏറ്റവും പുതിയ റിപ്പോർട്ട് ഈ അവകാശവാദത്തെ പൂർണ്ണമായും നിരാകരിക്കുകയും അമേരിക്ക ഇന്ത്യയിൽ നിന്ന് പ്രതിവർഷം 3.5 ലക്ഷം കോടി രൂപയിലധികം ലാഭം നേടുന്നുണ്ടെന്ന സത്യം പുറത്തുകൊണ്ടുവരികയും ചെയ്തു. ജിടിആർഐ റിപ്പോർട്ട് അനുസരിച്ച്, ട്രംപിന്റെ ആരോപണങ്ങളും യഥാർത്ഥ കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ട്. മൊത്തം വ്യാപാര വരുമാനത്തിന്റെ വീക്ഷണകോണിൽ വ്യാപാര…
ട്രംപിന്റെ ധാർഷ്ട്യം ഇന്ത്യ-യുഎസ് ബന്ധത്തെ തകർക്കുന്നു: റോ ഖന്ന
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിന് അപകടകരമാണെന്ന് യുഎസ് കോൺഗ്രസ് അംഗം റോ ഖന്ന, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ, ജോൺ ബോൾട്ടൺ എന്നിവർ വിശേഷിപ്പിച്ചു. ട്രംപിന്റെ ധാർഷ്ട്യം, ഉയർന്ന തീരുവകൾ, പാക്കിസ്താനുമായുള്ള വ്യക്തിപരമായ ബിസിനസ്സ് ബന്ധങ്ങൾ എന്നിവ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത തന്ത്രപരമായ പങ്കാളിത്തത്തെ ദുർബലപ്പെടുത്തിയെന്നും ഇന്ത്യയെ ചൈനയുമായും റഷ്യയുമായും അടുപ്പിച്ചെന്നും അവർ പറഞ്ഞു. 30 വർഷത്തെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത ബന്ധമാണ് ട്രംപ് തകർക്കുന്നതെന്ന് ഇന്ത്യൻ വംശജനായ റോ ഖന്ന പറഞ്ഞു. ട്രംപ് ഇന്ത്യയ്ക്ക് മേൽ 50% വരെ തീരുവ ചുമത്തിയെന്നും, ഇത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കുകയാണെന്നും ഇന്ത്യ ചൈനയിലേക്കും റഷ്യയിലേക്കും ചായുകയാണെന്നും ഖന്ന പറയുന്നു. ട്രംപിനെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി…
റഷ്യൻ, ഉത്തര കൊറിയൻ നേതാക്കളുമായി ചേർന്ന് ഷി ജിൻപിംഗ് അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ്
ബെയ്ജിംഗിൽ നടന്ന സൈനിക പരേഡിനിടെ, റഷ്യൻ, ഉത്തരകൊറിയൻ നേതാക്കളുമായി ചേർന്ന് ഷി ജിൻപിംഗ് അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. താരിഫ്, സാങ്കേതികവിദ്യ, മറ്റ് വിഷയങ്ങൾ എന്നിവയിൽ ഇരുപക്ഷവും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നും വിശ്വസിക്കപ്പെടുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ഈ വിഷയത്തിൽ തന്റെ പ്രതികരണം നൽകിയിട്ടുണ്ട്. . ട്രംപിന്റെ താരിഫ് തർക്കം ലോകമെമ്പാടും ചർച്ചാ വിഷയമായി തുടരുന്നതിനിടെ, താരിഫ്, സാങ്കേതികവിദ്യ, മറ്റ് വിഷയങ്ങൾ എന്നിവയിൽ ഇരുപക്ഷവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പരേഡ് സംഘടിപ്പിച്ചത്. വിയറ്റ്നാം, മലേഷ്യ, പാക്കിസ്താന്‍, ബെലാറസ്, ഇറാൻ, സെർബിയ, സ്ലൊവാക്യ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് രാജ്യങ്ങളിലെ നേതാക്കൾ ഇതിൽ പങ്കെടുത്തു. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ…
കരീബിയൻ കടലിൽ വെനിസ്വേലൻ മയക്കുമരുന്ന് സംഘത്തിനെതിരെ യുഎസ് സൈന്യത്തിന്റെ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു
വെനിസ്വേലയുടെ തീരത്തിനടുത്തുള്ള ഒരു ബോട്ടിൽ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബോട്ടിലുണ്ടായിരുന്നവർ മയക്കുമരുന്നും അക്രമവുമായി ബന്ധപ്പെട്ട ട്രെൻ ഡി അരഗ്വ എന്ന അപകടകാരിയായ ക്രിമിനൽ സംഘത്തിലെ അംഗങ്ങളാണെന്ന് ട്രംപ് പറഞ്ഞു. ഈ ആക്രമണത്തിൽ സംഘത്തിലെ 11 പേർ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര ജലപാതയിലൂടെ നിയമവിരുദ്ധ മയക്കുമരുന്ന് കടത്തി അമേരിക്കയിലേക്ക് നീങ്ങുകയായിരുന്നു സംഘാംഗങ്ങളെന്ന് ട്രംപ് പറഞ്ഞു. വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയുടെ കീഴിലാണ് സംഘം പ്രവർത്തിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. മഡുറോയാണ് ഇവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതെന്ന് ട്രംപ് ആരോപിച്ചു. വെനിസ്വേലയിൽ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന ട്രെൻ ഡി അരാഗ്വ ബോട്ട് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ച് സൈനിക ആക്രമണത്തിലൂടെ പിടിച്ചെടുത്തു. ടിഡിഎയെ വിദേശ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച ട്രംപ്, മയക്കുമരുന്ന് കടത്ത്, ലൈംഗിക കടത്ത്, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അവർ…
ആന്റപ്പൻ അമ്പിയായം 51-ാം ജന്മദിനം ഇന്ന് ; ജല തരംഗം രണ്ടാം ഘട്ടം മഴമിത്രത്തിൽ നിന്ന് തുടക്കമാകും
എടത്വ :പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായം 51-ാം ജന്മദിനമായ ഇന്ന് ജലതരംഗം രണ്ടാം ഘട്ടം വൈകിട്ട് 5ന് മഴമിത്രത്തിൽ നിന്ന് തുടക്കമാകും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴിൽ അണിനിരത്താനുള്ള ശ്രമത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞ ആന്റപ്പൻ അമ്പിയായത്തിന്റെ (39) ഹരിത ചിന്തകൾക്ക് സ്മരണ പുതുക്കി സുഹൃത്തുക്കൾ മഴ മിത്രത്തിൽ ഒത്തുചേരും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെയും നേതൃത്വത്തിലാണ് സംഗമം. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും. ലയൺസ് ക്ളബ് റീജിയൺ ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുമെന്ന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ചെയർമാൻ ഡോ ജോൺസൺ വി ഇടിക്കുള എന്നിവർ അറിയിച്ചു. ലയൺസ്…
അമേരിക്കയിലെ 200,000-ത്തോളം വെനിസ്വേലക്കാരുടെ സംരക്ഷണം നീക്കി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി
വാഷിങ്ടൺ:വെനിസ്വേലക്കാരുടെ “താൽക്കാലിക സംരക്ഷണ പദവി” അവസാനിപ്പിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു.ഇതോടെ 200,000-ത്തിലധികം വെനിസ്വേലക്കാർക്ക് അമേരിക്കയിൽ താമസിക്കാനുള്ള നിയമപരമായ അവകാശം നഷ്ടമാകും. വെനിസ്വേലയിൽ നിലനിൽക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി കണക്കിലെടുത്ത് ബൈഡൻ ഭരണകൂടം 2021-ലും 2023-ലും ഈ പദവി നൽകിയിരുന്നു. എന്നാൽ, ഈ പദവി തെക്കൻ അതിർത്തിയിലെ കുടിയേറ്റ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ഡിഎച്ച്എസ് പ്രസ്താവനയിൽ അറിയിച്ചു. പൊതു സുരക്ഷ, ദേശീയ സുരക്ഷ, കുടിയേറ്റ നയം, വിദേശനയം തുടങ്ങിയവ പരിഗണിച്ച് വെനിസ്വേലൻ പൗരന്മാരെ താൽക്കാലികമായി തുടരാൻ അനുവദിക്കുന്നത് അമേരിക്കയുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ഡിഎച്ച്എസ് കൂട്ടിച്ചേർത്തു. വെനിസ്വേലക്കെതിരെ യുഎസ് സൈനിക നടപടികൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തീരുമാനം. മയക്കുമരുന്ന് കടത്ത് തടയുന്നതിനും വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തെ അട്ടിമറിക്കുന്നതിനും വേണ്ടിയാണ് സൈനിക നടപടികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 10-ന് താൽക്കാലിക സംരക്ഷിത പദവിക്ക് കാലാവധി അവസാനിക്കും.…
കേരളാ സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓണാഘോഷം സെപ്തംബര്‍ 6 ശനിയാഴ്ച; മാണി സി. കാപ്പൻ എംഎല്‍എ മുഖ്യാതിഥി
ന്യൂയോർക്ക്: ന്യൂയോർക്ക് ലോംഗ് ഐലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ 53-ാമത് ഓണാഘോഷം എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ (1500 DePaul Street, Elmont, NY 11003) സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ 10:30 മുതൽ ആരംഭിക്കും. പാലാ എം.എൽ.എ. മാണി സി. കാപ്പനാണ് ഈ വർഷത്തെ മുഖ്യാതിഥി. വേദ പണ്ഡിതനായ രാജീവ് ഭാസ്കർ ഓണസന്ദേശം നൽകും. താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. നിറപറയും, നിലവിളക്കും, ഓണപ്പൂക്കളവും, തിരുവാതിര, സംഘ നൃത്തം, മോഹിനിയാട്ടം, സംഗീത പരിപാടികൾ എന്നിവയും, ഫോട്ടോബൂത്ത്, കാഞ്ചീപുരം, ബനാറസ്, കേരളാ സെറ്റ് സാരികൾ, ബ്രൈഡൽ കളക്ഷൻസ്, ആഭരണ സെറ്റുകൾ തുടങ്ങിയവയുടെ വില്പന ബൂത്ത് എന്നിങ്ങനെ വിവിധ ക്രമീകരണങ്ങളാണ് ഓണാഘോഷം കൊഴുപ്പിക്കുവാനായി സംഘാടകർ ക്രമീകരിക്കുന്നത്..…
സാറാമ്മ അലക്സാണ്ടറുടെ സംസ്കാരം നാളെ
ഡാലസ്: ചെങ്ങന്നൂർ അങ്ങാടിക്കൽ പടവുപുരക്കൽ പരേതനായ പി.സി.അലക്സാണ്ടറിൻ്റെ ഭാര്യ സാറാമ്മ അലക്സാണ്ടറിന്റെ (94) സംസ്കാര ശുശ്രൂഷ നാളെ (വ്യാഴം) വൈകിട്ട് 3 മണിക്ക് ചെങ്ങന്നൂർ തിട്ടമ്മേൽ മാർത്തോമ്മാ ദേവാലയത്തിൽ. പരേത തുമ്പമൺ വടക്കേടത്ത് മാമ്പിലാലിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെറിയാൻ അലക്സാണ്ടർ, വർഗ്ഗീസ് അലക്സാണ്ടർ (ഇരുവരും ഡാലസ്), ഡോ.തോമസ് അലക്സാണ്ടർ (അയർലൻ്റ് ) എന്നിവരാണ് മക്കൾ. മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ.സാലി തോമസ്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി , കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.
“മാധ്യമ പ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ”: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് സംഘടിപ്പിക്കുന്ന മാധ്യമ സംവാദം സെപ്റ്റംബർ 14നു
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (IPCNT) സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലൻഡിലെ കേരള അസോസിയേഷൻ ഹാളിൽ വെച്ച് ഒരു മാധ്യമ സംവാദം സംഘടിപ്പിക്കുന്നു.പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ‘മാധ്യമപ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ’ എന്നതാണ് സംവാദ വിഷയം. പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് നമ്പിമഠം പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. തത്വമസി അവാർഡ് ജേതാവായ അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കും. കേരള അസോസിയേഷൻ ഓഫ് ഡാലസ് ലൈബ്രേറിയൻ, കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, ലാന പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള നമ്പിമഠം അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്. പ്രമുഖ സാംസ്കാരിക സംഘടന നേതാക്കൾ സംവാദത്തിൽ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: അനശ്വർ…
