വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയിൽ സമാധാനം സ്ഥാപിച്ചതിന്റെ ബഹുമതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും സ്വയം അവകാശപ്പെട്ടു. രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഒരു ആണവയുദ്ധമായി മാറാൻ സാധ്യതയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 36-ാമത്തെ പൊതു പ്രസ്താവനയാണിത്, ഒരു ആണവ പ്രതിസന്ധി ഒഴിവാക്കിയ നേതാവായി അദ്ദേഹം തന്നെ സ്വയം വിശേഷിപ്പിക്കുന്നു. ട്രംപിന്റെ അവകാശവാദം ഇന്ത്യ തുടര്‍ച്ചയായി നിഷേധിക്കുന്നുണ്ടെങ്കിലും അദ്ദേഹം എല്ലാ വേദികളിലും അതേ പല്ലവി തന്നെ ആവര്‍ത്തിക്കുകയാണ്. അർമേനിയയും അസർബൈജാനും തമ്മിലുള്ള പുതിയ സമാധാന കരാറിന്റെ വേളയിൽ തന്റെ നേട്ടങ്ങളെ പരാമർശിച്ചുകൊണ്ടാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സാധ്യമായ യുദ്ധം തടഞ്ഞതുപോലെ, മറ്റ് നിരവധി അന്താരാഷ്ട്ര തർക്കങ്ങളിലെ പിരിമുറുക്കങ്ങൾ കുറയ്ക്കാന്‍ തന്റെ നയതന്ത്ര ശ്രമങ്ങൾക്ക് കഴിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. ഇന്ത്യയും അമേരിക്കയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന…
Year: 2025
“എല്ലാ നാളും”- ബ്രയാൻ തോമസ് രചിച്ച, പുതിയ ഭക്തിഗാനം ജനശ്രദ്ധ നേടുന്നു
ഡാളസ് : യുവ സംഗീത പ്രതിഭകളുടെ കൂട്ടായ്മയിൽ പിറന്ന മറ്റൊരു പുതിയ ഭക്തിഗാനം, “എല്ലാ നാളും”, സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നു. പ്രത്യാശയും വിശ്വാസവും നിറയുന്ന വരികളും ഹൃദയത്തിൽ തൊടുന്ന ഈണവുമാണ് ഈ ഗാനത്തെ വേറിട്ടുനിർത്തുന്നത്. ബ്രയാൻ തോമസ് രചിച്ച് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മെർലിൻ സ്റ്റീവാണ്. ‘ഈ ലോകമെന്നെ തഴഞ്ഞീടിലും തഴയുകയില്ല നിൻ കൈകൾ’ എന്ന വരികൾ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പകരുന്നു. കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം, മലയാള ഭക്തിഗാനങ്ങളുടെ രചനാ ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ശ്രദ്ധേയനാവുകയാണ് യുവകവി ബ്രയാൻ തോമസ്. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ഒരു പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ബ്രയാൻ, തൻ്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഭക്തിഗാന രചനയ്ക്കായി സമയം കണ്ടെത്തുന്നു. ബ്രയാൻ തോമസിൻ്റെ രചനകൾ ഇതിനോടകം തന്നെ…
മൊണ്ടാന ബാർ വെടിവെപ്പ്: നാല് പേരെ കൊലപ്പെടുത്തിയ പ്രതി ഒരാഴ്ചക്ക് ശേഷം പിടിയിൽ
മൊണ്ടാന: മൊണ്ടാനയിലെ ഒരു ബാറിൽ നാല് പേരുടെ മരണത്തിന് കാരണമായ വെടിവെപ്പിലെ പ്രതി ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായി. മുൻ യുഎസ് ആർമി സൈനികനായ മൈക്കിൾ പോൾ ബ്രൗൺ (45) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് ഒന്നിനാണ് തെക്കുപടിഞ്ഞാറൻ മൊണ്ടാനയിലെ അനാക്കോണ്ടയിലുള്ള ദി ഓൾ ബാറിൽ വെടിവെപ്പുണ്ടായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കുവേണ്ടി പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തിവരികയായിരുന്നു. നിരവധി പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികൾ അന്വേഷണത്തിൽ പങ്കെടുത്തു.
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്റിനു ഇന്ന് തുടക്കം
മെസ്‌ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻഡോർ സോക്കർ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ ഓഗസ്റ്റ് 9-ന് ആരംഭിക്കും .മെസ്‌ക്വിറ്റിലെ ഇൻഡോർ സോക്കർ വേൾഡിൽ വെചു നടക്കുന്ന ഈ കായിക മാമാങ്കം. രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 7 മണി വരെ നീണ്ടുനിൽക്കും.ടൂർണമെന്റിൽ ആകെ ഏഴ് ടീമുകളാണ് പങ്കെടുകുന്നത് മികച്ച ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ആവേശം ഒട്ടും ചോരാതെ ഓരോ മത്സരങ്ങളും പൂർത്തിയാക്കും കാണികളുടെ ആർപ്പുവിളികളും ആരവങ്ങളും കളിക്കാർക്ക് ആവേശം പകരുമെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം കളിക്കാരെ പ്രോത്സാഹിപ്പിക്കാനെത്തിചേരുമെന്നാണ് പ്രതീക്ഷി ക്കുന്നതെന്നും സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
“കരിസ്മാറ്റിക് ബോർഡ്‌റൂം” ഗ്ലോബൽ വെബിനാർ ,ഓഗസ്റ്റ് 9ന് സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകൻ
ന്യൂയോർക്ക് : ഫുൾ ഗോസ്‌പെൽ ബിസിനസ്സ് മെൻസ് ഫെല്ലോഷിപ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ വെബിനാറിൽ മലയാളിയും അമേരിക്കൻ പൊളിറ്റിക്കൽ, ബിസിനസ് സ്റ്റാറ്റർജിസ്റ്റുമായ സ്റ്റാൻലി ജോർജ് മുഖ്യ പ്രഭാഷകനാകും. ‘കരിസ്മാറ്റിക് ബോർഡ്‌റൂം ‘ എന്ന വിഷയത്തിൽ ഓഗസ്റ്റ് 9ന് ഇന്ത്യൻ സമയം 12 മണിക്കാണ് വെബിനാർ. മിഷനറിയും, മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻലി ജോർജ്, യു. എസ്. പ്രസിഡന്റ് ഡോനാൾഡ് ട്രമ്പിന്റെ കാമ്പെയിൻ സ്റ്റാറ്റർജി സംഘത്തിലും, റിപ്പബ്ലിക്കൻ പാർട്ടി തെരഞ്ഞെടുപ്പ് ഉപദേശക സമതിയിലും അംഗമായ ഏക ഇന്ത്യൻ വംശജനുമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബിസിനസ് ലീഡേഴ്‌സ്, സംരംഭകർ, പ്രൊഫഷനലുകൾ എന്നിവർ ഇതിൽ പങ്കെടുക്കും. 1952-ൽ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി സ്ഥാപിതമായ രാജ്യാന്തര സം ഘടനയായ ഫുൾ ഗോസ്‌പെൽ ബിസിനസ്സ് മെൻസ് ഫെല്ലോഷിപ് ഇന്റർനാഷണലിനു തൊണ്ണൂറ് രാജ്യങ്ങളിലാ യി നാലായിരത്തോളo ചാപ്റ്ററുകളുണ്ട്.
രഷ്മ രഞ്ജൻ ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡാലസ്: നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്രീകൃത സാംസ്കാരിക സംഘടനയായ ഫോമയുടെ 2026ൽ ഹൂസ്റ്റണിൽ അരങ്ങേറുന്ന ദേശീയ കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പിൽ അറിയപ്പെടുന്ന സാംസ്ക്‌കാരിക പ്രവർത്തകയും വിദ്യാഭ്യാസവിചക്ഷകയും പ്രഭാഷകയുമായ രഷ്മ രഞ്ജൻ മത്സരിക്കുന്നു. ഫോമ ദേശീയ ജോയിന്റ് ട്രഷറർ പദവിയിലേക്ക് മത്സരിക്കുന്ന രഷ്‌മ കഴിഞ്ഞ ആറു വർഷമായി ഫോമയുടെ വിവിധോന്മുഖ പദ്ധതികളുമായി ബന്ധപ്പെട്ട് സ്തുത്യാർഹമായ സേവനങ്ങൾ കാഴ്‌ച വച്ചിട്ടുണ്ട്. ഫോമ നാഷനൽ കമ്മിറ്റിയംഗം, ഫോമ വിമൻസ് ഫോറം സെക്രട്ടറി, ഹെർ സ്വാസ്ത്യ ക്യാൻസർ പ്രോജക്റ്റ് പ്രോഗ്രാം, വിദ്യാവാഹിനി സ്ക്‌കോളർഷിപ്പ് പ്രോഗ്രാം തുടങ്ങി അനേകം ജീവകാരണ്യപദ്ധതികളുടെ മുൻനിരയിൽ നിന്നു നേതൃത്വമേകിയ രഷ്‌മ രഞ്ജനാണ് 2025ൽ ഫോ കേരളത്തിൽ നടത്തിയ സമ്മർ ടു കേരള പദ്ധതിക്കു നേതൃത്വമേകിയത്. ഡാലസ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകയും വിമൻസ് ഫോറം ചെയർപേഴ്സണുമായ രഷ്മ അസോസിയേഷൻ്റെ സാംസ്കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു നടപ്പിൽ വരുത്തുന്നതിൽ ക്രിയാത്മകമായ പങ്കു…
ഗ്രീൻ കാർഡ് തേടുന്ന കുടിയേറ്റക്കാർക്ക് ഭീഷണി; നാടുകടത്തൽ നടപടികൾ നേരിട്ടേക്കാമെന്ന് ഇമിഗ്രേഷൻ സർവീസസ്
വാഷിംഗ്ടൺ: ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന ചില കുടിയേറ്റക്കാർക്ക് നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരുമെന്ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അറിയിച്ചു. നിയമപരമായ രേഖകളില്ലാത്തവരും പങ്കാളികൾ വഴിയോ മറ്റ് കുടുംബാംഗങ്ങൾ വഴിയോ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരുമായ ആളുകളെയാണ് ഈ പുതിയ നയം പ്രധാനമായും ബാധിക്കുക. ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തൽ അജണ്ടയ്ക്ക് അനുസൃതമായാണ് നയമാറ്റമെന്ന് മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ യുഎസ് ഇമിഗ്രേഷൻ പോളിസി പ്രോഗ്രാമിന്റെ അസോസിയേറ്റ് ഡയറക്ടർ ജൂലിയ ഗെലാറ്റ് പറഞ്ഞു. പുതിയ നയമനുസരിച്ച്, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നത് കുടിയേറ്റ പദവി നൽകുന്നില്ലെന്നും, അത് നാടുകടത്തൽ തടസ്സപ്പെടുത്തുന്നില്ലെന്നും USCIS വ്യക്തമാക്കി. ഈ നയം ഉടനടി പ്രാബല്യത്തിൽ വന്നു. ഇത് ഗ്രീൻ കാർഡ് അപേക്ഷിക്കുന്നതിനുള്ള ഒരു പ്രധാന വഴിയായ കുടുംബപരമായ ബന്ധങ്ങളെ ലക്ഷ്യമിടുന്നതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർ ഈ മാറ്റം കുടിയേറ്റ സമൂഹത്തിൽ ഭയം സൃഷ്ടിക്കുമെന്ന്…
രാഹുൽ ഗാന്ധിയുടെ 40 അംഗ സംഘം, 4 മാസത്തെ കഠിനാധ്വാനം… ‘വോട്ട് മോഷണ’ ഗൂഢാലോചന പുറത്തു കൊണ്ടുവന്നു
രാഹുൽ ഗാന്ധിയുടെ 40 അംഗ സംഘം വോട്ടർ പട്ടികയിൽ വലിയ തോതിലുള്ള ക്രമക്കേടുകളും ‘വോട്ട് മോഷണവും’ ആരോപിച്ച്, 4 മാസത്തെ അന്വേഷണത്തിൽ മഹാദേവപുരയിൽ ഒരു ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടുകൾ കണ്ടെത്തിയതായി അവകാശപ്പെട്ടു. ഈ വിഷയത്തിൽ തെരുവുകളിൽ നിന്ന് പാർലമെന്റിലേക്ക് ഒരു പ്രകടനം നടത്താൻ ‘ഇന്ത്യ’ സഖ്യം ഇപ്പോൾ ഒരുങ്ങുകയാണ്. കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ 40 അംഗ സോഷ്യൽ മീഡിയ ടീം രാജ്യത്തുടനീളമുള്ള വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ‘വോട്ട് മോഷണം’ നടത്തിയതായി ആരോപിച്ചു. ബെംഗളൂരുവിലെ ഓഫീസിൽ 4 മാസത്തോളം നീണ്ടുനിന്ന ഈ തീവ്രമായ അന്വേഷണത്തിന് ശേഷം, സംഘം ഞെട്ടിക്കുന്ന കണക്കുകളും തെളിവുകളും ഹാജരാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് ഇനി ഇത്തരം ക്രമക്കേടുകൾ അവഗണിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നു. മധ്യപ്രദേശിലെ പരാജയം, തെലങ്കാന, കർണാടക, ബീഹാർ എന്നിവിടങ്ങളിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ സീറ്റുകൾ, ഹരിയാനയിലെ…
മർകസ് ജാസ്മിൻ വാലി മെഗാ അലുംനി മീറ്റ് നാളെ (ശനി)
കോഴിക്കോട്: മർകസ് സെൻട്രൽ ക്യാമ്പസിലെ റെസിഡൻഷ്യൽ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിൻ വാലിയിലെ 30 വർഷത്തെ പൂർവ വിദ്യാർഥികൾ ഒന്നിക്കുന്ന മെഗാ അലുംനി മീറ്റ് നാളെ(ശനി) നടക്കും. രാവിലെ 11 ന് ആരംഭിക്കുന്ന സംഗമത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പേർ സംബന്ധിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സെൻട്രൽ അലുംനി കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിക്കും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ അഹ്‌ദൽ മുത്തനൂർ പ്രാർഥനക്ക് നേതൃത്വം നൽകും. അലുംനി പാർലിമെന്റ്, ഹോണറിങ്, നൊസ്റ്റാൾജിയ, ബാച്ച് സംഗമങ്ങൾ, ഫാമിലി വെൽനെസ്, മർകസ് അനുഭവങ്ങൾ തുടങ്ങിയ വിവിധ സെഷനുകളിലായാണ് മീറ്റ് നടക്കുക. പുതിയ സംഘടനാ വർഷത്തേക്കുള്ള ജാസ്മിൻ വാലി അലുംനി കമ്മിറ്റിയെയും ചടങ്ങിൽ…
സ്വകാര്യ ബസ്സുകള്‍ നിയമം ലംഘിച്ചാല്‍ കനത്ത പിഴയീടാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: നഗരത്തിൽ സമയക്രമം പാലിക്കാൻ മരണപ്പാച്ചില്‍ നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്നും ആവർത്തിച്ചാൽ പിഴ തുക വർധിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിയമലംഘനം ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കണം. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ബസുകളുടെ സമയം മാറ്റണമെന്ന് കോടതി പറഞ്ഞു. ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും സ്വകാര്യ ബസുകൾ തന്നെയും വേട്ടയാടിയിട്ടുണ്ടെന്ന് ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. നഗരപ്രദേശങ്ങളിൽ ബസുകൾക്കിടയിൽ അഞ്ച് മിനിറ്റും ഗ്രാമപ്രദേശങ്ങളിൽ 10 മിനിറ്റും ഇടവേള വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രണ്ടു ജീവനുകൾ പൊലിഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു വിഷയം കോടതി പരിഗണിച്ചത്. കൊച്ചി നഗരത്തിൽ ഗോവിന്ദ് എസ്.ഷേണായി എന്ന പതിനെട്ടുകാരനും കളമശേരിയിൽ മുഹമ്മദ് സലിം എന്ന മുപ്പത്തെട്ടുകാരനുമാണ് അടുത്തിടെ ബസുകളുടെ മരണപ്പാച്ചിലിനിടെ കൊല്ലപ്പെട്ടത്.…
