വിപിഎം ഫൈസി വില്യാപ്പള്ളി മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും 2026 ഫെബ്രുവരി 5 ന് നടത്താൻ മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 517 സഖാഫി പണ്ഡിതർക്കും 31 കാമിൽ സഖാഫികൾക്കുമുള്ള സനദ്ദാനവും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും. മർകസ് സീനിയർ മുദരിസും എസ് ജെ എം സംസ്ഥാന ട്രഷററുമായ വിപിഎം ഫൈസി വില്യാപ്പള്ളിയെ മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റായി യോഗം തിരഞ്ഞെടുത്തു. കെകെ അഹ്മദ് കുട്ടി മുസ്ലിയാരുടെ വിയോഗത്തെ തുടർന്നുവന്ന ഒഴിവിലാണ് ചുമതല നൽകിയത്. മർകസ് ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചാബിൽ നിർമിച്ച ഇമാം റബ്ബാനി ക്യാമ്പസിന്റെ…
Year: 2025
ഗാന്ധിയെ വെട്ടി മാറ്റി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ സംഘ്പരിവാർ ശ്രമം: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ തൊഴിലുറപ്പ് ഭേദഗതി ബില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. പേരു വെട്ടി മാറ്റിയും പദ്ധതികളെ ഭേദഗതി ചെയ്തും രാജ്യത്തിൻ്റെ ചരിത്രത്തെ മായിച്ചു കളയാനാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിയുടെ പേര് നീക്കം ചെയ്ത തീരുമാനം ഇതിൻ്റെ ഭാഗമാണ്. രാജ്യത്തെ കോടിക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയെ തന്നെ അട്ടിമറിച്ച് വൻകിട മാഫിയ സംഘങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പദ്ധതിയെ വഴിതിരിച്ചു വിടാനാണ് കേന്ദ്രസർക്കാർ ബിൽ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്. കാർഷിക മേഖലയുമായി തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ആവശ്യം ഉയരുന്നതിനിടയിലാണ് കാർഷിക സീസണിലെ തൊഴിലുറപ്പ് പദ്ധതി നിർത്തിവയ്ക്കാൻ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. പ്രാദേശിക വൈവിധ്യങ്ങൾ ഇല്ലാതാക്കിക്കൊണ്ട് തൊഴിൽ തീരുമാനിക്കാനുള്ള അധികാരം കേന്ദ്രം…
മൂല്യങ്ങൾ വിളംബരം ചെയ്യുന്നതാവണം കലാമേളകൾ: കാന്തപുരം
ജാമിഅ മർകസ് ആർട്സ് ഫെസ്റ്റിവൽ ‘ഖാഫ്’ പ്രൗഢമായി കോഴിക്കോട്: കേവലമായ ആസ്വാദനകൾക്കും വിനോദത്തിനുമപ്പുറം മൂല്യങ്ങളും വിജ്ഞാനങ്ങളും വിളംബരം ചെയ്യുന്നതാവണം കലാമേളകൾ എന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഖാഫ്’ ഒക്ടോ എഡിഷൻ ആർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ സർഗപരമായ ആവിഷ്കാരങ്ങൾ ഒച്ചപ്പാടുകളും കോലാഹലങ്ങളുമായി മാറുന്ന സാഹചര്യം ഇപ്പോഴുണ്ട്. മനോഹരമായ രാഷ്ട്രീയ പ്രഖ്യാപനമായി മാറേണ്ട തിരഞ്ഞെടുപ്പ് വിജയറാലികൾ പോലും കേവല ഒച്ചപ്പാടുകളായി മാറുന്നത് പരിതാപകരമാണ്-അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ‘മൂല്യങ്ങൾ പുനർനിർവചിക്കുന്നു’ എന്ന പ്രമേയത്തിൽ 150ൽ പരം ഇനങ്ങളിലായി ആയിരത്തോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സ്വദേശി സയ്യിദ് ഷഹീറുൽ അഹ്ദൽ കലാപ്രതിഭയായും, ഹാഫിള് ബിശ്ർ സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. കൺവെൻഷൻ…
വോട്ടർ പട്ടികയിൽ നിന്നും കാൽ ലക്ഷം പേർ പുറത്താവുന്നത് ഗൗരവതരം: കെ. ആനന്ദകുമാർ.
തീവ്ര വോട്ടർ പട്ടിക പുതുക്കലിൽ കാൽ ലക്ഷത്തോളം ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാദ്ധ്യത, പൊതുപ്രവർത്തകരും സമൂഹവും അതീവ ഗൗരവപൂർവം കാണണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. മരണപ്പെട്ടവർ, കണ്ടെത്താൻ സാധിക്കാത്തവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിൽ കൂടുതൽ തവണ പട്ടികയിൽ ഉൾപ്പെട്ടവർ, മറ്റുള്ളവർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 25,01,012 പേരുകൾ ഒഴിവാക്കപ്പെടാനുള്ള സാദ്ധ്യതയാണ്, ഡിസംബർ 15 ന് ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ചു ചേർത്ത അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന തല യോഗം വ്യക്തമാക്കുന്നത്. ഭരണഘടന ഉറപ്പ് നൽകിയ പൗരാവകാശങ്ങളെപ്പോലും നിഷേധിക്കുന്ന തരത്തിലുള്ള ഈ നീക്കം അത്യന്തം അപകടകരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ്. യോഗത്തിൽ നൽകിയ കണക്കുകളിൽപ്പോലും ഒട്ടേറെ ഗൗരവതരമായ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മരണപ്പെട്ടവർ, കണ്ടെത്താൻ സാധിക്കാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരുടെ യാഥാർഥ്യം കണ്ടെത്തി, വിവരശേഖരണത്തിന്റെ അവസാന ദിവസമായ ഡിസംബർ 18 നകം എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനും അവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനും പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരും തീവ്രയത്നം നടത്തണം. ഇക്കാര്യങ്ങളിലുള്ള ആശങ്കകളും അതുണ്ടാക്കുന്ന അപകടകരമായ സാഹചര്യങ്ങളും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ ശക്തമായി ഉന്നയിച്ചെങ്കിലും അവയ്ക്കൊന്നിനും യുക്തിസഹമായ മറുപടി നൽകാനോ പരിഹാരം നിർദേശിക്കാനോ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ബീഹാർ ആവർത്തിക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. പ്രവാസി വോട്ടർമാരുടെ കാര്യത്തിലും പ്രായോഗികമല്ലാത്ത…
ഐപിഎൽ ലേലത്തിന് മുമ്പ് തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച SMAT 2025 ലെ വെങ്കിടേഷ് അയ്യരുടെ തകർപ്പൻ ഇന്നിംഗ്സ്
ഐപിഎൽ 2026 ലേലം അബുദാബിയിൽ നടക്കാനിരിക്കുന്ന ദിവസം, വെങ്കിടേഷ് അയ്യരെ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇന്ത്യയിൽ തന്റെ ബാറ്റ് ഉപയോഗിച്ച് ഒരു തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഐപിഎൽ ലേലത്തിന്റെ ദിവസമായ ഡിസംബർ 16 ന്, പഞ്ചാബിനെതിരെ 2025 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെങ്കിടേഷ് അയ്യർ തന്റെ ഏറ്റവും ഉയർന്ന സ്കോർ നേടി. ഇടം കൈയ്യൻ ഓൾറൗണ്ടർ തന്റെ ടീമായ മധ്യപ്രദേശിനായി ഇന്നിംഗ്സ് തുറക്കുന്നതിനിടെയാണ് ഈ സ്ഫോടനാത്മക പ്രകടനം നടത്തിയത്. കഴിഞ്ഞ സീസണിൽ വെങ്കിടേഷ് അയ്യർ കെകെആറിന്റെ ഭാഗമായിരുന്നു. എന്നാല്‍, ഐപിഎൽ 2026 ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി അദ്ദേഹത്തെ റിലീസ് ചെയ്തു. നിലവിൽ ഐപിഎൽ 2026 ലേലത്തിലുള്ള വെങ്കിടേഷ് അയ്യർ തന്റെ അടിസ്ഥാന വില ₹2 കോടിയായി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 16 ന് പഞ്ചാബിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ വെങ്കിടേഷ് അയ്യർ 162…
ഇന്ത്യ vs സൗത്ത് ആഫ്രിക്ക: അക്സർ പട്ടേലിനെ ടീമിൽ നിന്ന് ഒഴിവാക്കി, പുതിയ യുവതാരം സ്ഥാനം പിടിച്ചു
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര നടക്കുകയാണ്. മൂന്നാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലാണ്. പരമ്പരയിലെ അടുത്ത മത്സരം ഇനി ലഖ്നൗവിൽ നടക്കും. എന്നാല്‍, ഈ മത്സരത്തിന് മുമ്പ് ഇന്ത്യൻ ടീമിന് വലിയ തിരിച്ചടി നേരിട്ടു. പരിചയസമ്പന്നനായ സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലിനെ പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. തന്റെ മിതമായ ബൗളിംഗിനു പുറമേ, ക്രമത്തിൽ ആക്രമണാത്മക ബാറ്റിംഗും അക്സറിനെ ടീമിന്റെ പ്രധാന സ്തംഭമായി കണക്കാക്കുന്നു. ധർമ്മശാലയിൽ നടന്ന മൂന്നാം ടി20യിൽ അക്സർ പട്ടേലിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് അസുഖം ബാധിച്ചതിനാൽ പരമ്പരയിൽ നിന്ന് പുറത്തായി എന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, അക്സർ ഇപ്പോഴും ലഖ്നൗവിൽ ടീമിനൊപ്പം ഉണ്ട്. അദ്ദേഹത്തിന് പകരം, ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ ശ്രദ്ധേയനായ യുവ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപകാലത്ത്…
ഓസ്ട്രേലിയ vs ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിൽ പുതുമുഖങ്ങൾ, ചില കളിക്കാർ പുറത്ത്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ചു. ഉസ്മാൻ ഖവാജയും ഈ ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്തായി. മൂന്നാം ടെസ്റ്റിൽ നിന്നും ഓസ്ട്രേലിയൻ ടീം മാനേജ്മെന്റ് ഖവാജയെ ഒഴിവാക്കി. 39 കാരനായ ബാറ്റ്സ്മാന്റെ കരിയർ അവസാനിച്ചിട്ടില്ലെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഖവാജയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും. ഓസ്ട്രേലിയൻ ടീമിന്റെ ഓപ്പണർ എന്ന നിലയിലായിരുന്നു ഉസ്മാൻ ഖവാജയുടെ പങ്ക്. നിലവിലെ ആഷസ് പരമ്പരയിൽ, ആദ്യ ടെസ്റ്റിൽ മാത്രമേ ഖവാജ ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായിരുന്നുള്ളൂ. അതിനുശേഷം, രണ്ടാം ടെസ്റ്റിൽ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഇപ്പോൾ, മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുന്നു. വ്യക്തമായും, അദ്ദേഹത്തിന്റെ മോശം ഫോമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിച്ച ഖവാജ, ഒരു ഇന്നിംഗ്സിൽ വെറും 2 റൺസ് മാത്രമേ നേടിയുള്ളൂ.…
ഗോവയിലെ നിശാക്ലബ്ബിലെ തീപിടുത്തം: തായ്ലൻഡിലേക്ക് പലായനം ചെയ്ത ലുത്ര സഹോദരന്മാരെ ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിക്കും
പനാജി (ഗോവ): ഗോവയിലെ അർപോറയിൽ ” ബിർച്ച് ബൈ റോമിയോ ലെയ്ൻ ” നിശാക്ലബ്ബിലുണ്ടായ തീപിടുത്ത സംഭവത്തിൽ കുറ്റാരോപിതരായ ലുത്ര സഹോദരന്മാരെ (ഗൗരവ്, സൗരഭ്) ചൊവ്വാഴ്ച തായ്ലൻഡിൽ നിന്ന് നാടുകടത്തുമെന്ന് ഗോവ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവർ എത്തിയാലുടൻ, കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ അവരെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോകും. ഗോവ പോലീസ് അവരെ ട്രാൻസിറ്റ് റിമാൻഡിൽ വിടും. ഡിസംബർ 17 ബുധനാഴ്ച രണ്ടു പേരെയും മാപുസ കോടതിയിൽ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബിൽ തീപിടുത്തമുണ്ടായ ഉടൻ തന്നെ രണ്ട് സഹോദരന്മാരും തായ്ലൻഡിലെ ഫുക്കറ്റിലേക്ക് രക്ഷപ്പെട്ടു. കേസ് കൂടുതൽ ശക്തമാകുന്നതുകണ്ട്, ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) സഹോദരന്മാർക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. അതേസമയം, കേസ് അന്വേഷിക്കാൻ ഗോവ സർക്കാർ ഒരു പ്രത്യേക നിയമസംഘത്തെ രൂപീകരിച്ചു. 10 വർഷം വരെ…
രാശിഫലം (16-12-2025 ചൊവ്വ) (
ചിങ്ങം: ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കും. നേട്ടങ്ങൾ വന്നു ചേരും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കും. അവരോടൊപ്പം വളരെ കാലം മുൻപ് തീരുമാനിച്ച യാത്ര പോകാനിടയാകും. നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കും. കന്നി: നിങ്ങൾക്ക് ഇന്ന് പല ആലശ്യത്തിന് ആളുകളുമായി ഇടപെടേണ്ടിവരും. കുടുംബത്തോടൊപ്പം അധിക സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കുന്നത് അവരുമായി കൂടിയാലോചിക്കും. തുലാം: ഇന്നത്തെ ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും മെച്ചപ്പെടുന്ന ദിവസമായിരിക്കും ഇന്ന്. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. പൊതുവെ മെച്ചപ്പെട്ട ദിനമായിരിക്കും. വൃശ്ചികം: ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല ആരോഗ്യ കാര്യങ്ങൾ വളരെ ശ്രദ്ധിക്കുക ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സധ്യതയുണ്ട്. ചിന്തിച്ച് മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്നങ്ങളില്‍ ഇടപെടരുത്. ധനു: ഇന്ന് സമ്പത്തും…
തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ജനുവരി 12നു മുന്‍പ് കണക്കുകള്‍ സമര്‍പ്പിക്കണം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ 2026 ജനുവരി 12 ന് മുമ്പ് അവരുടെ ചെലവ് കണക്കുകൾ ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അവരുടെ ചെലവ് കണക്കുകൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈനായി സമർപ്പിക്കണം. സ്ഥാനാർത്ഥികൾ കമ്മീഷൻ വെബ്സൈറ്റിലെ (www.sec.kerala.gov.in) തിരഞ്ഞെടുപ്പ് ചെലവ് മൊഡ്യൂളിൽ ലോഗിൻ ചെയ്ത് അവരുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാൻ കഴിയാത്തവർക്ക് ബില്ലുകൾ, രസീതുകൾ, വൗച്ചറുകൾ എന്നിവയ്ക്കൊപ്പം നേരിട്ട് അവരുടെ വിവരങ്ങളും സമർപ്പിക്കാം. സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. സ്ഥാനാർത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും…
