അമേരിക്കയിലെ ഡോക്ടർമാർക്ക് ഫൊക്കാന ഹെൽത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവർത്തിക്കാൻ അവസരം

ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ വിവിധ സിറ്റികളിൽ  സ്വന്തമായി ക്ലിനിക്കുള്ള ഡോക്ടർമാരുടെ സേവനം ഫൊക്കാന  അഭ്യർത്ഥിക്കുന്നു. ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായാ  ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം   ന്യൂ ജേഴ്സിയിലും , ബോസ്റ്റണിലും തുടങ്ങിയതിന് പിന്നാലെ അത് അമേരിക്കയിലെ  മേജർ സിറ്റികളിലേക്കു വ്യാപിപ്പിക്കുവാൻ തയാർ എടുക്കുകയാണ് ഫൊക്കാന. അമേരിക്കയിൽ സ്വന്തമായി ഡോക്ടർസ്  ഓഫീസ്‌ ഉള്ളവരും പ്രൈവറ്റ് പ്രാക്റ്റീസ്  ചെയ്യുന്ന ഡോക്ടർമാരോ അല്ലെങ്കിൽ ഡോക്ടർമാരുടെ ഗ്രൂപ്പിന്റെയോ  സേവനമാണ് ഈ ഹെൽത്ത് ക്ലിനിക്കിന് ആവിശ്യമായുള്ളത്. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ  ഭരണസമിതി വാഗ്‌ദാനം ചെയ്‌ത യൂണിക്ക്  പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെഹെൽത്ത്  ഇൻഷുറൻസ് എലിജിബിലിറ്റി ഇല്ലാത്ത  മലയാളികൾക്ക് ബേസിക്  ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ   യൂണിക്ക്  പദ്ധതിയുടെ  ലക്ഷ്യം.…

നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് വാഹനാപകടത്തിൽ മരിച്ചു

ഹണ്ട് കൗണ്ടി(ടെക്സസ്): നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. സൗത്ത് ഹണ്ട് കൗണ്ടി ഫയർ റെസ്‌ക്യൂ പുറത്തുവിട്ട വിവരമനുസരിച്ച്, 27 വയസ്സുള്ള ഓസ്റ്റിൻ കൂളി ആണ് അപകടത്തിൽ മരിച്ചത്. കൗഫ്മാൻ പോലീസ് ഓഫീസർ എന്ന നിലയിലുള്ള ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം. ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി (DPS) നൽകുന്ന വിവരമനുസരിച്ച്, ഗ്രീൻവില്ലിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കുമാറി സ്റ്റേറ്റ് ഹൈവേ 34-ഉം കൗണ്ടി റോഡ് 2186-ഉം ചേരുന്ന കവലയ്ക്കടുത്താണ് അപകടം നടന്നത്. സ്റ്റേറ്റ് ഹൈവേ 34-ലൂടെ തെക്കോട്ട് സഞ്ചരിച്ചുകൊണ്ടിരുന്ന 2013 മോഡൽ ഡോഡ്ജ് റാം പിക്കപ്പ് ട്രക്കിലേക്ക്, എതിർദിശയിൽ വന്ന 2005 മോഡൽ ഹോണ്ട അക്കോർഡ് (ഹോണ്ട ഓടിച്ച കൂളി) അശ്രദ്ധമായി കടന്നുകയറി കൂട്ടിയിടിക്കുകയായിരുന്നു. ഹോണ്ട ഓടിച്ചിരുന്ന കൂളിയെ…

സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി

ന്യൂയോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം പ്രൗഢഗംഭീരമായി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ പൊൻതിളക്കം പകര്‍ന്നു നല്‍കി സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികൾ വിസ്മയം തീർത്തപ്പോൾ ,അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികളുടെ നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്റെ മഹത്തായവിരുന്നാണ് നൽകിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി ദേവിക ടീച്ചർ പുഷ്പങ്ങള്‍ അർപ്പിച്ചു ചിലങ്കകൾ പൂജിച്ചാണ് ചടങ്ങുൾ ആരംഭിച്ചത്. ഗണപതി സ്തുതിയോടുകൂടിയായിരുന്നു പരിപാടിയുടെ തുടക്കംകുറിച്ചത്. സ്റ്റേറ്റ് സെനറ്റർ ഷെല്ലി മേയർ, അസ്സംബ്ലിമാൻ നദീർ സയേഗാ, ജോസെൻ ജോസഫ് ,മിത്രസ് രാജൻ ചീരൻ , മിത്രസ് ഷിറാസ് യുസഫ് , ഗണേഷ് നായർ ,…

മിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം

ഫ്ലോറിഡ: ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ് കൗണ്ടി കമ്മീഷണർ എലീൻ ഹിഗ്ഗിൻസ് വിജയിച്ചു, ഇതോടെ, 30 വർഷത്തിലധികമായി മിയാമി നഗരത്തിൽ ഒരു ഡെമോക്രാറ്റ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്. അനൗദ്യോഗിക ഫലമനുസരിച്ച്, ഹിഗ്ഗിൻസ് 59% വോട്ട് നേടി. എതിർ സ്ഥാനാർത്ഥിയായ മുൻ സിറ്റി മാനേജർ എമിലിയോ ഗോൺസാലസിന് 41% വോട്ടാണ് ലഭിച്ചത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച ഗോൺസാലസിനെ ഗവർണർ റോൺ ഡിസാന്റിസും അന്നത്തെ പ്രസിഡന്റ് ട്രംപും പിന്താങ്ങിയിരുന്നു. എന്നാൽ ഹിഗ്ഗിൻസിനെ പ്രമുഖ ഡെമോക്രാറ്റുകൾ പിന്തുണച്ചു. നഗരത്തിന്റെ ചരിത്രത്തിൽ മിയാമി മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് ഹിഗ്ഗിൻസ്. താങ്ങാനാവുന്ന ഭവനം (Affordable Housing), വെള്ളപ്പൊക്ക പ്രതിരോധം, നഗര വികസനം, ഭരണപരമായ സുതാര്യത എന്നിവയായിരുന്നു ഹിഗ്ഗിൻസിന്റെ പ്രധാന വാഗ്ദാനങ്ങൾ. വിജയം മിയാമി രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.

അച്ചാമ്മ ജോൺ ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി.പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ് ) (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ :ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: എവ കുര്യൻ, കെസിയ കുര്യൻ, ജസ്റ്റിൻ- ഹഡാസ വർക്കി, ഷോൺ വർക്കി, നീന വർക്കി. കൊച്ചുകൊച്ചു മകൾ – ഫ്രാൻസീസ് വർക്കി പൊതുദർശനം : ഡിസംബർ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048) പൊതുദർശനം : ഡിസംബർ 13 നു ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സംസകാര ശുശ്രൂഷകൾ…

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം; സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പ്രതികരിക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സജീവമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പിലെ വെൽഫെയർ പാർട്ടിയുടെ സാന്നിധ്യം കേരളത്തിൽ സജീവ ചർച്ച വിഷയമായിരിക്കേ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി സംസാരിക്കുന്നു ചോദ്യം 1. കേരളത്തിൽ ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ സജീവ പ്രവർത്തനങ്ങൾക്കിടയിൽ ഈ ഭരണ സംവിധാനങ്ങളെക്കുറിച്ചുള്ള വെൽഫെയർ പാർട്ടിയുടെ വിലയിരുത്തൽ എന്താണ്?. പഞ്ചായത്തീരാജ് ആക്ടിൻ്റെ ലക്ഷ്യം എത്രത്തോളം നേടാൻ കഴിഞ്ഞിട്ടുണ്ട്?. ഉ : ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന രാഷ്ട്രപിതാവിന്റെ വാക്കുകളെ പ്രാവര്‍ത്തികമാക്കാന്‍ ആവിഷ്‌ക്കരിച്ച ഭരണസംവിധാനമാണ് തദ്ദേശ സ്ഥാപനങ്ങള്‍. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ഘടകമാണിത്. ജനങ്ങള്‍ക്ക് അവരവരുടെ വികസനവും ക്ഷേമവും സ്വയം തീരുമാനിക്കാനും നടപ്പാക്കാനും സാധിക്കണമെന്നതാണ് പഞ്ചായത്തീരാജിന്റെ ആകെത്തുക. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അടിസ്ഥാന ആശയമായ ഉൾകൊള്ളൽ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണിത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിനെ വലിയ സാധ്യതയായാണ് വെല്‍ഫെയര്‍ പാര്‍ട്ടി മനസ്സിലാക്കുന്നത്. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് വിശാലമായ സഖ്യങ്ങളും കൂട്ടായ്മകളും സാധ്യമാകുന്ന തരത്തിലേക്ക്…

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് നീതി ലഭിച്ചു: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി ലഭിച്ചുവെന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു . ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ അടുത്ത പരിചയക്കാരൻ എന്ന നിലയിൽ താൻ “വ്യക്തിപരമായി സന്തോഷിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. കേസിലെ ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ വിധി “തൃപ്തികരമല്ല” എന്ന് പറഞ്ഞ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാടിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ നിലപാട്. വിധി “ആശ്വാസം” നൽകുന്നതാണെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിന് ഇത് സഹായകമാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. “ഞങ്ങൾ എല്ലാവരും അതിജീവിതയോടൊപ്പമാണെന്ന് പറയുമ്പോൾ തന്നെ, എല്ലാവർക്കും നീതി ലഭിക്കണമെന്ന്…

നടിയെ ആക്രമിച്ച കേസ്: സംഭവബഹുലമായ വിചാരണ; പ്രക്ഷുബ്ധതകൾക്കിടയിലും ജഡ്ജി ഹണി എം വര്‍ഗീസിന് പിന്തുണയുടെ സ്തംഭമായി നിന്നത് ഉന്നത കോടതികള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണ വേളയില്‍ വികാരങ്ങൾ, വിവാദങ്ങൾ, പ്രോസിക്യൂട്ടർമാരുടെ രാജി, നീണ്ട ചോദ്യങ്ങളുടെ നിര തന്നെ സംഭവബഹുലമായിരുന്നു. കടുത്ത സമ്മർദ്ദത്തിനിടയിലും ഒരാൾ മാത്രം അചഞ്ചലയോടെ നിന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധി പ്രസ്താവിച്ചത്. ജഡ്ജിയെ സ്വാധീനിക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ തൃശൂർ ജില്ലാ സെക്രട്ടറിയുമായ എംഎം വർഗീസിന്റെ മകളാണ് ഹണി. അവരുടെ കുടുംബത്തിന്റെ രാഷ്ട്രീയ ചായ്‌വിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രചാരണവും ഉണ്ടായിരുന്നു. പ്രക്ഷുബ്ധതകൾക്കിടയിൽ, അവർക്ക് പിന്തുണയുടെ സ്തംഭമായി മാറിയത് ഉന്നത കോടതികളായിരുന്നു. എഴുനൂറിലധികം ദിവസത്തെ സിറ്റിങ്ങുകൾക്ക് ശേഷമാണ് വിചാരണ പൂർത്തിയായത്. 2018 മാർച്ച് 8 ന്, ഇപ്പോൾ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് വിചാരണ ആരംഭിച്ചു. കേസ് വനിതാ ജഡ്ജിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇര ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ്…

അവള്‍ വീട്ടിലേക്ക് ഓടി വന്ന രംഗം മറക്കാന്‍ കഴിയില്ല; അക്രമികളെ കൊന്നുകളയാനാണ് തോന്നിയത്; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണം: നടന്‍ ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകനും നടനുമായ ലാൽ പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകുമെന്നും ലാൽ പറഞ്ഞു. സംഭവദിവസം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ തോന്നിയ ഭയം ഇപ്പോഴും മറക്കാൻ കഴിയുന്നില്ലെന്ന് ലാൽ പറഞ്ഞു. “എനിക്ക് പ്രതിയെ കൊല്ലാൻ തോന്നിയിരുന്നു,” അദ്ദേഹം പറഞ്ഞു, ആ സമയത്ത് പി.ടി. തോമസല്ല, താനാണു ഡിജിപി ലോക്നാഥ് ബെഹ്റയെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിനെക്കുറിച്ച് താനും കുടുംബവും അറിയാവുന്നതെല്ലാം അന്വേഷണ സംഘവുമായി കൃത്യമായി പങ്കുവെച്ചിട്ടുണ്ടെന്നും തെളിവുകൾ ശേഖരിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കേസ് സുപ്രീം കോടതി വരെ എത്തിയാലും സഹകരിക്കാൻ തയ്യാറാണെന്ന് ലാൽ ഉറപ്പുനൽകി. വിധി ശരിയോ തെറ്റോ എന്ന് പറയാൻ കഴിയില്ലെന്നും…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധി നിരാശാജനകം; ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജി വെച്ചു

അതിജീവിതയുടെ ഏറ്റവും ശക്തമായ പിന്തുണക്കാർ മാധ്യമങ്ങളും സമൂഹവുമാണെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പത്രസമ്മേളനത്തിൽ പറഞ്ഞു. കോടതി വിധി അന്തിമമല്ലെന്നും ‘പ്രതി’ എന്ന വാക്ക് ഉപയോഗിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. ചിലര്‍ പ്രതിക്ക് നൽകിയ സ്വീകരണം അസഹനീയമാണെന്നും അതിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവയ്ക്കുകയാണെന്നും അവർ പറഞ്ഞു. പ്രതി അധികാരവും സമ്പത്തും കൈവശം വച്ചിരിക്കുന്ന വ്യക്തിയാണെന്നും അതിജീവിതക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് താൻ അവരുടെ അടുത്തേക്ക് പോയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സംഘടനകളുടെ നിലപാടാണ് തന്നെ ഏറ്റവും വേദനിപ്പിച്ചതെന്ന് അവർ പറഞ്ഞു. തന്റെ അഭിപ്രായം പറഞ്ഞതിനോട് ചിലർ പ്രതികരിച്ചതിനെ അവർ രൂക്ഷമായി വിമർശിച്ചു. സംഘടനയിൽ നിന്നുള്ള ആരും തന്നെ ബന്ധപ്പെടാൻ പോലും ശ്രമിച്ചില്ലെന്നും, “ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്” എന്ന് പറയാൻ പോലും ആരും മനസ്സാക്ഷി കാണിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട തെളിവുകളിലെ ഹാഷ് മൂല്യത്തിലെ മാറ്റങ്ങൾ…