“പോറ്റിയേ….കേറ്റിയേ….” (നര്‍മ്മ ലേഖനം): രാജു മൈലപ്ര

ഈ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി സഖാക്കളെ ബന്ധപ്പെടുത്തി വലിയ കോലാഹലമുണ്ടാക്കിയ ഒരു പാട്ടാണ് ‘പോറ്റിയേ കേറ്റിയേ…’ എന്നത്. പാളിയെപ്പറ്റി പാടിയപ്പോള്‍ ചിലര്‍ക്കൊക്കെ പൊള്ളി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റത് ഈ നശിച്ച പാട്ടു കാരണമാണെന്നു കരുതി എഴുതിയവനും, പാടിയവനും, പാടിപ്പിച്ചവനും, ഏറ്റു പാടിയവര്‍ക്കുമെതിരേ, ‘വര്‍ഗീയ വിദ്വേഷം പരത്തുന്നു’ എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അതോടുകൂടി ഭൂമി മലയാളത്തിലുള്ളവരെല്ലാം ഈ പാട്ടു വീണ്ടും വീണ്ടും ഏറ്റു പാടി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കേസെടുത്തവര്‍. അയ്യപ്പന്റെ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തി അടിച്ചുമാറ്റി എന്നത് ഒരു സത്യമാണ്. പൂണൂലിട്ടതുകൊണ്ടു മാത്രം പോറ്റിയെന്നു പറഞ്ഞു നടക്കുന്ന ഒരു പൂക്കാണ്ടി കള്ളന്‍ വിചാരിച്ചാലൊന്നും ഒറ്റയ്ക്കു നടത്താവുന്ന ഒരു ഓപ്പറേഷന്‍ അല്ല അത്. ഈ മോഷണ പരമ്പരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ്…

ക്രിസ്മസ് ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്?: കാരൂർ സോമൻ (ചാരുംമൂടൻ)

ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ-ഇസ്ലാം-ഹിന്ദു ഉത്സവങ്ങളെല്ലാം സ്‌നേഹ-സാഹോ ദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേർതിരിച്ച യുഗപുരുഷൻ. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്തു ലോകത്തിന് നൽകിയ സമാധാനം മുത്തുമാ ലകളെപോലെ തെരുവോരങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നു. നമ്മുടെ ഭദ്രകാളി പുജകൾപോലെ എങ്ങും ക്രിസ്തുമസ് ആഘോഷങ്ങളാണ്. മഞ്ഞു പെയ്യുന്ന, തളിരണിയുന്ന രാവുകളിൽ മാനത്തെ നക്ഷത്രങ്ങൾപോലെ മണ്ണിൽ പ്രകാശിച്ചു നിൽക്കുന്ന പല വർണ്ണങ്ങളുള്ള നക്ഷ ത്രങ്ങളുമായി ആനന്ദിച്ചുകൊണ്ട് കേരളത്തിലും കരോൾ സംഘങ്ങൾ ഉത്സവ രാവുകളിൽ ഡ്രമ്മിന്റെ ഗംഭീര ശബ്ദത്തിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് ക്രിസ്മസ് ഗാനങ്ങൾ പാടി പോകുന്നത് കാണാം.യേശു…

ആപ്പിലായ ആശാൻ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ)

സി പി എം നേതാവും മുൻ മന്ത്രിയും ആയ മണിയാശാൻ എന്ന് നാട്ടുകാരും സഹപ്രവർത്തകരും വിളിക്കുന്ന എം എം മണിയുടെ ബാല്യവും കൗമാര്യവും കഷ്ടതകളും പട്ടിണിയും നിറഞ്ഞതായിരുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ ജനിച്ച ആശാൻ മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപ് ഇടുക്കി ജില്ലയിലെ വന പ്രദേശത്തേയ്ക്കു കുടിയേറിയപ്പോൾ അവരോടൊപ്പം കാടും മലയും വെട്ടി നിരത്തി തരിശ് ഭൂമിയാക്കി കൃഷി ചെയ്താണ് ജീവിതം ആരംഭിച്ചത്. ഓല മേഞ്ഞ വീടിനു ചുറ്റും വനം ആയിരുന്നത് കൊണ്ടു നന്നേ ചെറുപ്പം മുതൽ പുലിയെയും കാട്ടാനയെയും തുടങ്ങി വന്യ മൃഗങ്ങളെ കണ്ടാണ് വളർന്നത്. അറുപതുകളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയിൽ അംഗത്വം എടുത്തു പാർട്ടി പ്രവർത്തനം ആരംഭിച്ച ആശാൻ ഇടുക്കി ജില്ലയിൽ പാർട്ടിയെ കെട്ടിപൊക്കാൻ അഹോരാത്രം പണിയെടുത്തു. ആശാൻ പാർട്ടിക്ക് കൊടുത്ത സംഭാവനകൾ പരിഗണിച്ചു സി പി എം സംസ്‌ഥാന നേതൃത്വം എൺപത്തിയഞ്ചിൽ ആശാനെ പാർട്ടിയുടെ…

മദ്യപാനമെന്ന തടവറയിൽ നിന്നും പ്രകാശത്തിലേക്ക്

(തോമസ് ഐപ്പ് പങ്കുവെക്കുന്ന അതിജീവനത്തിന്റെ കഥ) “ജീവിതം അമൂല്യമാണ്, അത് ഒരിക്കൽ മാത്രമേ ലഭിക്കൂ. ആ ജീവിതം അനുഗൃഹീതവും ഫലപ്രദവുമാക്കാൻ നിങ്ങൾ തയ്യാറാണോ?” മദ്യത്തിന്റെ പിടിയിൽ അകപ്പെട്ട് ജീവിതം വഴിമുട്ടിപ്പോയ ഒരു കൂട്ടം ആളുകളുടെ ഒത്തുചേരലാണ് ഈ കൂട്ടായ്മ. പരസ്പര പിന്തുണയിലൂടെയും ദൈവവിശ്വാസത്തിലൂടെയും മദ്യപാനമെന്ന മാറാരോഗത്തിൽ നിന്ന് മോചനം നേടിയ ഇവരുടെ അനുഭവം മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണ്. ആഴ്ചതോറും സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെ ഒത്തുചേരുന്ന ഈ കൂട്ടായ്മയിലെ പലരും വർഷങ്ങളായി മദ്യമില്ലാത്ത സന്തോഷകരമായ ജീവിതം നയിക്കുന്നവരാണ്. മദ്യപാനം: തിരിച്ചറിയപ്പെടാതെ പോകുന്ന മാരകരോഗം നമ്മളിൽ പലരും മദ്യപാനത്തെ ഒരു ശീലമായോ സ്വഭാവദൂഷ്യമായോ ആണ് കാണുന്നത്. എന്നാൽ ഇതൊരു കടുത്ത രോഗമാണെന്ന് സമ്മതിക്കാൻ പലർക്കും മടിയാണ്. കുറ്റബോധം, ഈഗോ, നാണക്കേട് എന്നിവ കാരണം പലരും തങ്ങൾക്കൊരു പ്രശ്നമുണ്ടെന്ന് തുറന്നുപറയാൻ മടിക്കുന്നു. ഈ നിസ്സംഗത വ്യക്തിയുടെയും കുടുംബത്തിന്റെയും തകർച്ചയ്ക്ക് കാരണമാകും. മദ്യപാനത്തിന്റെ…

കാൻജ് ക്രിസ്മസ് ആഘോഷവും 2025 ജനറൽ ബോഡി യോഗവും വിജയകരമായി സംഘടിപ്പിച്ചു

ന്യൂജേഴ്‌സി –  മഞ്ഞുതുള്ളികൾ പോലെ സന്തോഷം പടർന്നൊഴുകുന്ന ക്രിസ്മസ് കാലത്ത്, കരോളുകളുടെ മധുരസ്വരങ്ങളും ഐക്യത്തിന്റെ സന്ദേശവും ഒന്നിച്ചുചേർന്ന മനോഹരമായ സന്ധ്യയായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ)യുടെ ക്രിസ്മസ് ആഘോഷം മാറി. “Jingle Bells ” എന്ന പേരിൽ ഡിസംബർ 6-ന് സോമർസെറ്റിലെ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടി സ്നേഹവും സൗഹൃദവും പങ്കുവെച്ച ഓർമകളാൽ സമ്പന്നമായി. KANJ പ്രസിഡന്റ് സോഫിയ മാത്യുവിന്റെ നേതൃത്വത്തിൽ 2025 വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. ഏകദേശം 40-ലധികം വിജയകരമായ പരിപാടികളോടെ ഉജ്ജ്വലമായ ഒരു വർഷമാണ് KANJ പിന്നിട്ടത്‌. ചെറിയ കുട്ടികൾക്കായി Little Star Reading Club, യുവജനതയ്ക്ക് വേണ്ടി KANJ Yuva, വനിതകളുടെ കൂട്ടായ്മയായി KANJ Women’s Forum, IT മേഖലയിൽ പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് KANJ IT Academy എന്നിവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾക്ക്…

അമേരിക്കയിൽ ‘മെഡികെയർ ഫോർ ഓൾ’: മികച്ച നയവും രാഷ്ട്രീയവുമെന്ന് പ്രമീള ജയപാൽ

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘മെഡികെയർ ഫോർ ഓൾ’ (Medicare for All) പദ്ധതി രാഷ്ട്രീയമായും നയപരമായും വലിയ നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാൽ. ഇതുമായി ബന്ധപ്പെട്ട പുതിയ സർവേ റിപ്പോർട്ടുകൾ അടുത്ത മാസം അവർ ഡെമോക്രാറ്റിക് പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിക്കും. പുതിയ സർവേ പ്രകാരം ഡെമോക്രാറ്റുകൾക്കിടയിൽ മാത്രമല്ല, സ്വതന്ത്ര വോട്ടർമാർക്കിടയിലും 20 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിലും ഈ പദ്ധതിക്ക് പിന്തുണയുണ്ട്. ആരോഗ്യ മേഖലയിലെ വർധിച്ചുവരുന്ന ചിലവുകളിൽ ഭൂരിഭാഗം അമേരിക്കക്കാരും അസംതൃപ്തരാണെന്നും സർക്കാർ ഇടപെടൽ വേണമെന്നും സർവേ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം ചർച്ചയാക്കുന്നത് പാർട്ടിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്ന് പ്രമീള ജയപാൽ വാദിക്കുന്നു. മുൻപ് ജോ ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ ചിലവ് ചൂണ്ടിക്കാട്ടി ഈ പദ്ധതിയെ എതിർത്തിരുന്നു. അതിനാൽ ഇത് പാർട്ടിയിലെ മിതവാദികളും…

ഡൽഹിയിൽ ‘ഓപ്പറേഷന്‍ ട്രാഹാക്ക്; 150 പേർ അറസ്റ്റിലായി; 40 ലധികം ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചെടുത്തു

ന്യൂഡൽഹി: പുതുവത്സരത്തിന് മുന്നോടിയായി ജനങ്ങളെ സുരക്ഷിതരാക്കാനും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും, നഗരത്തിലുടനീളം പോലീസ് രാത്രികാല ഓപ്പറേഷൻ ആരംഭിച്ചു. ഈ പ്രത്യേക ഡ്രൈവിനിടെ, പോലീസ് ഏകദേശം 150 പേരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങൾ, മയക്കുമരുന്നുകൾ, അനധികൃത മദ്യം, പണം എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. തിരക്കേറിയ അവധിക്കാലത്ത് കുറ്റകൃത്യങ്ങൾ തടയുകയും സമാധാനവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ഓപ്പറേഷന്റെ പ്രാഥമിക ലക്ഷ്യം. ഓപ്പറേഷൻ ട്രാഹാക്കിന്റെ കീഴിൽ സൗത്ത് ഈസ്റ്റ് ഡൽഹി പോലീസാണ് ഈ പ്രധാന ഓപ്പറേഷൻ നടത്തിയത്. തെക്ക് കിഴക്കൻ ഡൽഹിയിലെ നിരവധി സ്ഥലങ്ങളിൽ ഏകോപിത റെയ്ഡുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. നിരവധി സെൻസിറ്റീവ്, കുറ്റകൃത്യ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് ടീമുകൾ ഒരുമിച്ച് പ്രവർത്തിച്ചു. കുറ്റകൃത്യങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സമഗ്രമായ പരിശോധനകൾ നടത്തി. ഇന്റലിജൻസ് വിവരങ്ങളുടെയും മുൻകാല കുറ്റകൃത്യ രേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ഓപ്പറേഷനിൽ, 1,000-ത്തിലധികം…

കർണാടക സർക്കാരിന്റെ ‘യോഗി ഫോർമുല’; ബുൾഡോസർ ഓപ്പറേഷനിൽ നാനൂറോളം മുസ്ലീങ്ങളുടെ വീടുകള്‍ തകര്‍ത്തു

ബെംഗളൂരുവിൽ 400-ലധികം വീടുകൾ പൊളിച്ചുമാറ്റിയതിനെത്തുടർന്ന് കർണാടക സർക്കാർ വിവാദത്തിലായി. നാനൂറിലധികം വീടുകളാണ്, അതില്‍ ഭൂരിഭാഗവും മുസ്ലിങ്ങളുടെ, ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. നൂറു കണക്കിന് പേര്‍ ഭവനരഹിതരായി. ബെംഗളൂരു: ബെംഗളൂരുവിൽ 400-ലധികം വീടുകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത് കർണാടക സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. വീടുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകൾ, അവരിൽ ഭൂരിഭാഗവും മുസ്ലീങ്ങൾ, ഭവനരഹിതരായി. ഈ നടപടി കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ് സർക്കാരും കേരളത്തിലെ ഇടതുമുന്നണിയും തമ്മിലുള്ള വാക്പോരിന് കാരണമായി. കോൺഗ്രസ് “ബുൾഡോസർ രാഷ്ട്രീയം” പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇടതുമുന്നണി ആരോപിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിൽ, ബെംഗളൂരുവിലെ കൊഗിലു ഗ്രാമത്തിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലുമാണ് 200 ലധികം വീടുകൾ പൊളിച്ചുമാറ്റിയത്. ഈ നടപടിയിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള വലിയൊരു വിഭാഗം ഉൾപ്പെടെ 400 ഓളം കുടുംബങ്ങൾ ഭവനരഹിതരായി. കൊടും തണുപ്പിൽ പുലർച്ചെ 4 മണിയോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ബെംഗളൂരു സോളിഡ് വേസ്റ്റ്…

‘സേവ് എംഎൻആർഇജിഎ പ്രസ്ഥാനം’ തെരുവുകളിൽ നിന്ന് പാർലമെന്റിലേക്ക് സമരം ആരംഭിക്കും: കോൺഗ്രസ്

കേന്ദ്ര സർക്കാർ എംഎൻആർഇജിഎ പദ്ധതിയെ ദുർബലപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുകയും ഇതിനെതിരെ പ്രതിഷേധിച്ച് 2026 ജനുവരി 5 മുതൽ രാജ്യവ്യാപകമായി ‘സേവ് എംഎൻആർഇജിഎ പ്രസ്ഥാനം’ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ന്യൂഡൽഹി: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) നിർണായക യോഗം ശനിയാഴ്ച കോട്‌ല റോഡിലെ പുതിയ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടന്നു. യോഗത്തിന് ശേഷം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും എംപി രാഹുൽ ഗാന്ധിയും സംയുക്ത പത്രസമ്മേളനം നടത്തി. യോഗത്തിൽ, കേന്ദ്ര സർക്കാർ എംഎൻആർഇജിഎ പദ്ധതിയെ ദുർബലപ്പെടുത്തിയെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു, 2026 ജനുവരി 5 മുതൽ രാജ്യവ്യാപകമായി “സേവ് എംഎൻആർഇജിഎ പ്രസ്ഥാനം” പ്രഖ്യാപിച്ചു. എംഎൻആർഇജിഎയെ എല്ലാ തലങ്ങളിലും ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും കോൺഗ്രസ് പാർട്ടി ഏകകണ്ഠമായി എതിർക്കാൻ തീരുമാനിച്ചതായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സിഡബ്ല്യുസി യോഗത്തിൽ എല്ലാ നേതാക്കളും തെരുവുകളിൽ നിന്ന് പാർലമെന്റ്…

പുതിയ ഡോക്ടർമാരുടെ തസ്തിക നിർണയം ജില്ലയോടുള്ള അവഗണന പ്രതിഷേധാർഹം

മലപ്പുറം: സംസ്ഥാന വ്യാപകമായി ജില്ലാ താലൂക്ക് ആശുപത്രികളിൽ പുതിയ ഡോക്ടർമാരുടെ തസ്തിക രൂപീകരണത്തിൽ ജില്ലയെ പാടേ അവഗണിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രതികരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഒരു ജില്ലയിൽ 206 തസ്തികകൾ രൂപീകരിച്ചപ്പോൾ നാല് ഡോക്ടർമാരുടെ തസ്തിക മാത്രമേ ജില്ലക്ക് അനുവദിച്ചിട്ടുള്ളൂ എന്നത് മലപ്പുറത്തുകാരെ പരിഹസിക്കുന്നതിനു തുല്യമാണ്. മലപ്പുറം ജില്ലയിലെ ആശുപത്രികൾ രോഗി സാന്ദ്രതയുടെ കാര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആശുപത്രികളെക്കാൾ ഏറെ മുന്നിലാണ്. എന്നിട്ടും പുതിയ തസ്തികകൾ രൂപീകരിച്ചപ്പോൾ ജില്ലയെ മാറ്റി നിർത്തിയത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്നും ആവശ്യമായത്ര തസ്തികകൾ അനുവദിച്ച് തീരുമാനത്തിൽ തിരുത്തൽ വരുത്താത്ത പക്ഷം ജനകീയ പ്രക്ഷോഭം നയിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിസി ജാഫർ മാസ്റ്റർ, സെക്രട്ടറി നൗഷാദ്…