ചൈനയിൽ യാത്രാ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു, 5 പേരെ കാണാതായി

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗൈഷോ പ്രവിശ്യയിൽ യാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. അഞ്ച് യാത്രക്കാരെ കാണാതായതായി പ്രാദേശിക മാധ്യമം സിജിടിഎൻ റിപ്പോർട്ട് ചെയ്തു.

ലിയുപാൻഷുയി സിറ്റിയിലെ സാങ്കെ ടൗൺഷിപ്പിലെ സാങ്കെ നദിയിൽ ശനിയാഴ്ച വൈകുന്നേരം 4:50 നാണ് അപകടം നടന്നത്.

ഞായറാഴ്ച രാവിലെ 8:10 വരെ നദിയിൽ നിന്ന് 39 പേരെ രക്ഷപ്പെടുത്തി. അതില്‍ എട്ടു പേര്‍ മരിച്ചു. ബാക്കിയുള്ള 31 പേർ ആശുപത്രിയില്‍ ചികിത്സയിലാണ്.

40 പേർക്ക് യാത്ര ചെയ്യാവുന്ന രീതിയിലാണ് ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അപകടസമയത്ത് ഉണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം അധികൃതർ പരിശോധിക്കുന്നു. രക്ഷാപ്രവർത്തനവും അപകടകാരണം സംബന്ധിച്ച അന്വേഷണവും നടക്കുന്നു.

Leave a Comment

More News