തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. ദമ്പതികളെ ആക്രമിച്ച കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍ (40) എന്ന പ്രതിയാണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് മരണം.

പ്രതിക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുരേഷ് കുമാര്‍ അടക്കം നാലു പേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്.

നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷ് കുമാറിനെ ആദ്യം പൂന്തുറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. യാത്രാേേധ്യ മരണം സംഭവിച്ചു.

 

Leave a Comment

More News