ഹരിദാസന്‍ വധം: െകാലയാളി സംഘത്തില്‍ ആറു പേര്‍; നാലു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേര്‍ അറസ്റ്റില്‍. പ്രതീഷ്, പ്രജിത്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

ആറു പേരുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിജേഷ് നേരത്തെ പിടിയിലായിരുന്നു. കൃത്യം നടക്കുമ്പോള്‍ ലിജേഷും സ്ഥലത്തുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. കൊലപാതകത്തിനായി പല സ്ഥലത്ത് ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

നേരത്തെ അറസ്റ്റിലായ നാലു പേരെ കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഈ മാസം 21ന് പുലര്‍ച്ചെ മത്സ്യബന്ധം കഴിഞ്ഞുവന്ന ഹരിദാസനെ പ്രതികള്‍ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രദേശത്തെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Leave a Comment

More News