ക്വാറിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂര്‍: സ്വകാര്യ ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം.

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുല്‍ഫിക്കര്‍ മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ മുങ്ങള്‍ വിദഗ്ധരാണ് മൃതദേഹം പുറത്തെത്തിച്ചത്. മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു ദുള്‍ഫിക്കര്‍.

Leave a Comment

More News