കോട്ടയം സി.എം എസ് കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

കോട്ടയം: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കലാലയമായ കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു.

എ.വി.ഗോവിന്ദ് (ചെയർപേഴ്സൺ),നിരഞ്ചന വിശ്വം (വൈസ് ചെയർപേഴ്സൺ) ഡാനിയേൽ തോമസ് (ജനറൽ സെക്രട്ടറി ) എന്നിവരടങ്ങിയ 14 ഭാരവാഹികളാണ് സത്യപ്രതിജ്ഞ ചെയ്തത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. വർഗ്ഗീസ് സി ജോഷ്വാ സത്യവാചകം ചൊല്ലി കൊടുത്തു. സ്റ്റാഫ് അഡ്വൈസർ ഡോ. കെ.ആർ അജീഷ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത ഡാനിയേൽ വാലയിൽ തോമസ് ലോക കപ്പിൽ അർജൻറ്റീനയോടുള്ള കടുത്ത ആരാധന മൂലം വീടിനും മതിലിനും അർജന്റീനയുടെ പതാകയുടെ നിറം നല്‍കി പത്ര- ദൃശ്യ- സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന വിദ്യാർത്ഥി കൂടിയാണ്. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി. ഇടിക്കുളയുടെയും സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടർ ജിജിമോൾ ജോൺസൻ്റെയും ഇളയ മകനാണ് ഡാനിയേൽ. എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ എൻ.സി.സി ( നേവൽ ) കേഡറ്റ് അംഗമായിരുന്ന ഡാനിയേൽ നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം ജനറൽ സെക്രട്ടറിയാണ്.

ഡാനിയേലിന് രാഷ്ട്രീയ- സാംസ്ക്കാരിക – സന്നദ്ധ സംഘടനകളുടെയും ഇടവകയുടെയും നേതൃത്വത്തിൽ ഞായാറാഴ്ച സൗഹൃദ നഗറിൽ 2ന് സ്വീകരണം നല്‍കും. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ഇതിനോടകം അഭിനന്ദിച്ചു.

Print Friendly, PDF & Email

Leave a Comment

More News