രാശിഫലം (27-10-2023 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നത് അസ്വസ്ഥതകള്‍ ഒഴിവാക്കാൻ സഹായിക്കും. നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.

കന്നി : നിങ്ങളുടെ ഉള്ളിലെ സർഗാത്മക വ്യക്തി ഇന്ന് പുറത്തുവരും. നിങ്ങൾ മറ്റുള്ളവരെ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാകാര്യങ്ങളും നന്നായി ചെയ്യും. ചുമതലകൾ കൃത്യമായി നിറവേറ്റും.

തുലാം : നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌ മാനസികസംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടാനാകും.

വൃശ്ചികം : ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും നല്ല ദിവസമാണ്. അത്‌ ദീർഘകാല ലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. ജീവിതത്തിന്‍റെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കയ്യോടെ സ്വീകരിക്കുക.

ധനു : ഇന്ന് സമ്മർദമുള്ള ജീവിതരീതിയേയും അതിന്‍റെ അനന്തരഫലങ്ങളെയും പ്രതിരോധിക്കേണ്ടതാണ്. സ്ഥാനക്കയറ്റത്തിന്‍റെയോ ശമ്പള വർധനവിന്‍റെയോ വാർത്തയോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ലനിലയിലെത്തും.

മകരം : നിങ്ങൾ കൂടുതൽ വികാരഭരിതനാകാനും ദുഃഖിതനാകാനും അനുവദിക്കരുത്‌. അല്ലെങ്കിൽ അത്‌ നിങ്ങളുടെ തീരുമാനങ്ങൾക്ക്‌ വ്യക്തത കുറയ്‌ക്കുകയും വിജയത്തിന്‍റെ വഴിയിൽ തടസം നിൽക്കുകയും ചെയ്യും. നിങ്ങളുടെ സ്വീകാര്യമായ സ്വഭാവവും, വളരെ ഭവ്യമായ പെരുമാറ്റവും എല്ലാവരുടേയും ഹ്യദയത്തെ നിങ്ങളിലേക്ക്‌ അടുപ്പിക്കും.

കുംഭം : മനസിൽ കാണുന്ന ലക്ഷ്യങ്ങൾ, ജോലികൾ, പ്രതിസന്ധികൾ എന്നിവയിൽ ഉജ്ജ്വലവിജയം നേടാൻ സാധിക്കും. അഭ്യുദയകാംഷികൾ നിങ്ങളുടെ നേട്ടത്തിൽ നിങ്ങളെ വളരെയധികം പുകഴ്‌ത്തും. സുഹ്യത്തുക്കളെ കുടുംബാംഗങ്ങളെ പോലെ കാണും. അവരോടൊന്നിച്ച്‌ അടുത്ത തിരക്കേറിയ ദിവസത്തിന് മുൻപ്‌ സന്തോഷകരമായ സമയം ചെലവിടും.

മീനം : ജോലിസ്ഥലത്തോ വീട്ടിലോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംഭവിക്കും. നിങ്ങളുടെ ഔദ്യോഗിക പദവിയും സാമൂഹിക നിലയും പ്രതീക്ഷിക്കുന്ന പ്രോത്സാഹനം നൽകും.

മേടം : ആത്മീയതയോട് കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കും. മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിരാശപ്പെടുത്തും. അനാവശ്യമായ ചെലവുകളിൽ വർധനവുണ്ടാകാം. ഇന്ന് എന്തെങ്കിലും നിക്ഷേപം നടത്താൻ നിങ്ങൾ ആലോചിച്ചിട്ടുണ്ടെങ്കിൽ അതിന്‌ മികച്ച ദിവസം ആണ്. ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്‌ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം.

ഇടവം : നിങ്ങളുടെ ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ അസാമാന്യ കഴിവ്‌ പ്രദർശിപ്പിക്കും. മത്സര്യങ്ങളിൽ പങ്കെടുക്കുകയാണെങ്കിൽ അതിൽ മറ്റുള്ളവരെയെല്ലാം നിങ്ങൾ പിന്നിലാക്കിയിരിക്കും.

മിഥുനം : ജോലിസമയവും, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയവും നിങ്ങൾ പ്രശംസനീയമായി വിഭജിക്കും. തിരക്കേറിയ ജോലികൾക്കിടയിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ നിങ്ങൾക്ക് സാധിക്കും. ഒരു ചെറിയ ഉല്ലാസയാത്ര ആസൂത്രണം ചെയ്‌ത് അവരെ സന്തോഷപൂർവം ഞെട്ടിക്കും. കൂടാതെ, നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സത്യമാകാൻ പോകുന്നു.

കര്‍ക്കടകം : ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, ദിവസം മുഴുവനും മാനസികമായി ശാന്തമായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളോടും സ്‌നേഹിതരോടും കൂടി വളരെ സന്തോഷകരമായി ദിവസം ചെലവഴിക്കാൻ സാധ്യത.

Print Friendly, PDF & Email

Leave a Comment

More News