പിപിജി ഏഷ്യന്‍ പെയിന്റ്‌സ് ഇനി തലസ്ഥാനത്തും; ആദ്യത്തെ കാര്‍ടിസന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യയിലെ ഓട്ടോമോട്ടീവ് റിഫിനിഷ് ബിസിനസിൽ മുൻനിരയിൽ നിലകൊള്ളുന്ന പിപിജി ഏഷ്യൻ പെയിൻറ്റ്‌സ്, മികച്ച രീതിയിൽ ആഫ്റ്റർ മാർക്കറ്റ് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനായി കാർ ഡീറ്റൈലിംഗ്, ഡെക്കോർ മേഖലയിൽ ചുവടുറപ്പിയ്ക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ആദ്യ കാർട്ടിസൻ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകൾ, സെറാമിക് കോട്ടിംഗുകൾ, പെയിന്റ് കറക്ഷൻ, ഇന്റീരിയർ ക്ലീനിംഗ്, സാനിറ്റൈസേഷൻ, ആന്റി കോറോഷൻ ട്രീറ്റ്‌മെന്റുകൾ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന അത്യാധുനിക ഡീറ്റൈലിംഗ് കേന്ദ്രമാണ് കാർട്ടിസൻ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ചലച്ചിത്രതാരം ഇന്ദ്രജീത് സുകുമാരൻ എന്നിവർ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

പരിശീലനം ലഭിച്ച പ്രൊഫഷണലുകൾ നിരവധി ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് എല്ലാവിധത്തിലുമുള്ള കാർ ഡീറ്റൈലിംഗ് സേവനങ്ങളും ഉറപ്പു വരുത്തുന്നത്. കാർ ഉടമകൾക്ക് അവരുടെ വാഹനങ്ങളുടെ രൂപം ഇഷ്ടാനുസൃതമാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള സേവനങ്ങളാണ് കാർട്ടിസൻ പ്രദാനം ചെയ്യുന്നത്.

കോട്ടിങ്ങുകൾക്ക് സംരക്ഷണം നൽകുകയും സൗന്ദര്യവത്ക്കരിക്കുകയും ചെയ്യുക എന്നതാണ് കാർട്ടിസൻ സെന്ററിലൂടെ ഞങ്ങൾ ലക്‌ഷ്യം വയ്ക്കുന്നത് എന്ന് പി പി ജി ഏഷ്യൻ പെയിൻറ്റ്‌സ് സി ഇ ഒ ജിതേന്ദ്ര കൽറ പറഞ്ഞു.

പിപിജി ഏഷ്യന്‍ പെയിന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ലോകത്തിലെ മുന്‍നിര കോട്ടിംഗ് കമ്പനിയായ യുഎസ്എയിലെ പിപിജി ഇന്‍കോര്‍പ്പറേറ്റഡും ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റുകളുടെയും കോട്ടിംഗുകളുടെയും നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്സ് ലിമിറ്റഡും തമ്മിലുള്ള 50:50 സംയുക്ത സംരംഭമാണ്. 1997 ഫെബ്രുവരിയില്‍ സ്ഥാപിതമായ പിപിജി ഏഷ്യന്‍ പെയിന്റ്സ് ഇന്ന് ഓട്ടോമോട്ടീവ് ഒഇഎം, ഓട്ടോമോട്ടീവ് റിഫിനിഷസ്, ഇന്‍ഡസ്ട്രിയല്‍, മറൈന്‍, പാക്കേജിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന വിപണികളിലെ പെയിന്റുകളുടെയും കോട്ടിംഗുകളുടെയും മുന്‍നിര നിർമ്മാതാക്കളാണ്.

പെയിന്റുകള്‍, കോട്ടിംഗുകള്‍, ഒപ്റ്റിക്കല്‍ ഉല്‍പ്പന്നങ്ങള്‍, പ്രത്യേക സാമഗ്രികള്‍ എന്നിവയുടെ ആഗോള നിർമ്മാതാക്കളാണ് പിപിജി. ആധുനിക സാങ്കേതിക വിദ്യകളിലൂടെ പെയിന്റിങ് രംഗത്ത് നിരവധി നൂതനമായ ആശയങ്ങളും ഉത്പന്നങ്ങളും വികസിപ്പിച്ച് വിതരണം ചെയ്യുന്നതിലെ നേതൃത്വത്തിലൂടെ വ്യവസായം, ഗതാഗതം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, നിര്‍മ്മാണ വിപണി, മറ്റ് വിപണികള്‍ എന്നിവയിലെ ഉപഭോക്താക്കളെ മറ്റേതൊരു കമ്പനിയെക്കാളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ കമ്പനി സഹായിക്കുന്നു. 70-ലധികം രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന പിപിജി പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുകയും ചെയ്യുന്നു. കൂടാതെ 2022-ല്‍ 17.7 ബില്യണ്‍ ഡോളർ അറ്റ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു.

കൂടുതലറിയാന്‍ www.ppg.com സന്ദര്‍ശിക്കുക.

Print Friendly, PDF & Email

Leave a Comment