ഉക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണം അന്വേഷിക്കും: റഷ്യ

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ഖാര്‍കീവില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി എസ്.ജെ. നവീന്‍ കൊല്ലപ്പെ ട്ടത് അന്വേഷിക്കുമെന്ന് നിയുക്ത റഷ്യന്‍ സ്ഥാനപതി ഡെനിസ് അലിപോവ്. നവീനിന്റെ കുടുംബത്തോടും മുഴുവന്‍ ഇന്ത്യന്‍ ജനതയോടും ഞങ്ങളുടെ അനുശോചനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അലിപോവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

തീവ്ര സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ സാധ്യമായതെല്ലാം ചെയ്യും. നവീനിന്റെ മരണത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍.

ഖാര്‍കീവിലെ ഗവര്‍ണറുടെ വസതിക്കു നേരേ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. ബങ്കറില്‍ കഴിഞ്ഞിരുന്ന നവീന്‍ ഭക്ഷണം വാങ്ങുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂ വില്‍ നില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

Leave a Comment

More News