മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപന്യാസ മത്സരം

കൊച്ചി: ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഉപന്യാസ മത്സരം നടത്തുന്നു. ‘മാര്‍ത്തോമാ ശ്ലീഹ പ്രഘോഷിച്ച സുവിശേഷത്തിന്റെ സ്വാധീനം ഭാരത സംസ്‌കാരത്തില്‍’ എന്നതാണ് വിഷയം. മാര്‍ച്ച് 20 വരെ രജിസ്‌ട്രേഷന്‍ നടക്കും.

മലയാളത്തിലാണ് ഉപന്യാസങ്ങള്‍ തയ്യാറാക്കേണ്ടത്. ദേശഭ-ജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എ-4 പേപ്പറില്‍ 6-8 പേജുകള്‍ വരെ ദൈര്‍ഘ്യമാകാം.

ഒന്നാം സമ്മാനമായി 15,000 രൂപയും പ്രശസ്തി പത്രവും നല്‍കും. 10,000 രുപയും പ്രശസ്തി പത്രവുമാണ് രണ്ടാം സമ്മാനം. 75,00 രൂപയും പ്രശസ്തി പത്രവുമാണ് മൂന്നാം സമ്മാനം. അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടാകും. നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

അയക്കേണ്ട വിലാസം: കോ-ഓഡിനേറ്റര്‍, ഉപന്യാസ മത്സരം, സെന്റ് തോമസ് ചര്‍ച്ച്, മലയാറ്റൂര്‍-683587 ഫോണ്‍: 9031486682.

Print Friendly, PDF & Email

Leave a Comment

More News