നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. സിനിമാരംഗത്ത് ഉള്ളവരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് കോടതിക്ക് നല്‍കി.

നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ആറു മാസത്തെ സമയം വിചാരണ കോടതി തള്ളിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തുടരന്വേഷണം തടയണമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം സാവകാശം തേടിയിരുന്നു.

Leave a Comment

More News