ഉക്രൈൻ അതിർത്തി കടക്കാൻ പാക്കിസ്താന്‍, തുർക്കി വിദ്യാർത്ഥികളെ സഹായിച്ചത് ഇന്ത്യൻ പതാകയെന്ന് ഇന്ത്യൻ വിദ്യാർത്ഥി

ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ത്യൻ പതാക രക്ഷിച്ചുവെന്നു മാത്രമല്ല, യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന പാക്കിസ്താനി, തുർക്കി വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്തുവെന്ന് ഒരു ഇന്ത്യൻ വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

ഉക്രെയ്നിൽ നിന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പറഞ്ഞത് ഇന്ത്യൻ പതാക തങ്ങളെ സഹായിച്ചു എന്നാണ്. അതുപോലെ ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർത്ഥികളും സുരക്ഷിതമായി വിവിധ ചെക്ക്പോസ്റ്റുകൾ മറികടക്കാൻ ഇന്ത്യന്‍ പതാക ഉപയോഗിച്ചു.

ഇന്ത്യൻ പതാക ടർക്കിഷ്, പാക്കിസ്താന്‍ വിദ്യാർത്ഥികളും ഉപയോഗിക്കുന്നു, ഇന്ത്യൻ പതാക തങ്ങൾക്കും വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു.

കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, ഉക്രെയ്നിലെ പ്രതിസന്ധി നിറഞ്ഞ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അവരുടെ വാഹനങ്ങളിൽ ഇന്ത്യന്‍ ദേശീയ പതാക ഉയർത്താൻ മുമ്പ് ശുപാർശ ചെയ്തിരുന്നു.

മാർക്കറ്റിൽ നിന്ന് സ്പ്രേ പെയിന്റുകൾ വാങ്ങിയതും അവ ഉപയോഗിച്ച് സ്വന്തമായി ഒരു ഇന്ത്യൻ പതാക ഉണ്ടാക്കിയതും വിദ്യാർത്ഥികൾ വിവരിച്ചു.

“ഞാൻ കടയുടെ ഉള്ളിലേക്ക് കയറി കുറച്ച് കളർ സ്‌പ്രേകളും ഒരു കർട്ടനും വാങ്ങി. അതിനുശേഷം, ഞാൻ കർട്ടൻ മുറിച്ച് അതിൽ ഇന്ത്യൻ ത്രിവർണ്ണ പതാക സ്‌പ്രേ-പെയിന്റ് ചെയ്തു,” വിദ്യാർത്ഥികളിൽ ഒരാൾ വിശദീകരിച്ചു.

ഇന്ത്യൻ എംബസി ഇതിനോടകം തന്നെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിരുന്നതിനാൽ മൊളോഡോവയിൽ അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല.

ഇന്ത്യയിലേക്കുള്ള തങ്ങളുടെ വിമാനങ്ങൾക്കായി കാത്തിരിക്കുന്ന തങ്ങൾക്ക് ഭക്ഷണവും താമസസൗകര്യവും നൽകിയതിന് ഇന്ത്യൻ എംബസി അധികാരികളോട് വിദ്യാർത്ഥികൾ നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News