കണ്ണൂരില്‍ രണ്ടിടത്തും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാമ്പസിലും തീപിടിത്തം

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്തും തൃശുര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാമ്പസിലും തീപിടിത്തം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ എക്‌സ്പ്രസ് മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തീ പൂര്‍ണമായും അണച്ചശേഷമാണ് വണ്ടി കടത്തിവിട്ടത്.

കണ്ണൂരിലെ മലയോര മേഖലയിലാണ് രണ്ടാമത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപടര്‍ന്നത്. അഗ്‌നിശമനസേനയും നാട്ടുകാരും തീയണച്ചു.

സ്‌കൂള്‍ ഓഫ് ഡ്രാമ ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമായി.ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു.

Leave a Comment

More News