“പാക്കിസ്താനികള്‍ അങ്ങേയറ്റം കഴിവുള്ളവരാണ്, നമുക്ക് അവരെ അവഗണിക്കാൻ കഴിയില്ല”: ഇന്ത്യയുമായുള്ള സംഘർഷത്തിനിടയിൽ പാക്കിസ്താനെ പ്രശംസിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തെക്കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. “പാക്കിസ്താനിലെ ജനങ്ങൾ അങ്ങേയറ്റം കഴിവുള്ളവരാണ്, നമുക്ക് അവരെ അവഗണിക്കാൻ കഴിയില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. പാക്കിസ്താനികളുടെ ബുദ്ധിശക്തിയെയും അവർ നിർമ്മിക്കുന്ന മികച്ച ഉൽപ്പന്നങ്ങളെയും ട്രംപ് പ്രശംസിച്ചു. “നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും, പാക്കിസ്താനുമായി അമേരിക്കയ്ക്ക് വളരെ കുറച്ച് വ്യാപാരം മാത്രമേ ഉള്ളൂ” എന്ന് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.

പാക്കിസ്താനും ഇന്ത്യയും തമ്മിലുള്ള സമീപകാല സംഘർഷങ്ങളെ “അങ്ങേയറ്റം അപകടകരമാണ്” എന്ന് ട്രംപ് വിശേഷിപ്പിച്ച ട്രം‌പ്, താന്‍ മധ്യസ്ഥത വഹിച്ചതോടെ ആണവയുദ്ധ ഭീഷണി ഒഴിവായി എന്നും പറഞ്ഞു. “പാക്കിസ്താനും ഇന്ത്യയും ചെറിയ രാജ്യങ്ങളല്ല. രണ്ടും പ്രധാന ആണവ ശക്തികളാണ്. രണ്ട് രാജ്യങ്ങളും പരസ്പരം വളരെ ദേഷ്യത്തിലായിരുന്നു, നിരന്തരം തിരിച്ചടിച്ചുകൊണ്ടിരുന്നു. മിസൈലുകൾ വിക്ഷേപിച്ചുകൊണ്ടിരുന്നു, ഒരു ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യമായിരുന്നു അത്. സംഭവിക്കാവുന്ന ഏറ്റവും ഭയാനകമായ കാര്യമാണ് ആണവയുദ്ധം” എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാല്‍, തന്റെ നയതന്ത്രം കാരണം ഇരു രാജ്യങ്ങളും ഇപ്പോൾ ശാന്തമാണ്, സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്താനുമായും ഇന്ത്യയുമായും ബന്ധപ്പെടാൻ തന്റെ സംഘത്തിന് നിർദ്ദേശം നൽകിയതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ശത്രുത അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ഞാൻ വ്യാപാരം ഉപയോഗിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാക്കിസ്താനും തമ്മിൽ വെടിനിർത്തൽ സാധ്യമാക്കിയതാണ് തന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നെന്ന് ട്രംപ് അവകാശപ്പെട്ടു. “കൈയ്യടിക്കാൻ രണ്ട് കൈകൾ ആവശ്യമുള്ളതിനാൽ പാക്കിസ്താനും ഇന്ത്യയും തമ്മിൽ സംഭാഷണം അനിവാര്യമാണ്” എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വ്യാപാര നയങ്ങളെ വിമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു, “അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന ലോകരാജ്യമാണ് ഇന്ത്യ. അവർ മറ്റുള്ളവർക്ക് വ്യാപാരം അസാധ്യമാക്കി.” എന്നിരുന്നാലും, അമേരിക്കയുമായുള്ള താരിഫ് 100 ശതമാനം വരെ കുറയ്ക്കാൻ ഇന്ത്യ ഇപ്പോൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം വർദ്ധിപ്പിക്കാനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചു. “പാക്കിസ്താൻ അമേരിക്കയുമായി വ്യാപാരം നടത്താൻ ആഗ്രഹിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ തന്ത്രം സാമ്പത്തിക ബന്ധങ്ങളെ ശക്തിപ്പെടുത്തുക മാത്രമല്ല, പ്രാദേശിക സമാധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News