സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. ഇത് മൂന്നാം വട്ടമാണ് കോടിയേരി െസക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറി പദവിയില്‍ എത്തുന്നത്. തുടര്‍ന്ന് 2018ലെ തൃശൂര്‍ സമ്മേളനത്തിലും പദവിയില്‍ തുടര്‍ന്നു.

അഞ്ച് തവണ തലശേരില മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോടിയേരി വി.എസ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. 2008ല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യുേറായിലെത്തി.

അതിനിടെ, ആരോഗ്യ പ്രശ്‌നങ്ങളും കുടുംബങ്ങളെ പ്രശ്‌നങ്ങളും പാര്‍ട്ടിയിലെ സജീവ ചുമതലയില്‍ നിന്നും കുറച്ചുകാലം വിട്ടുനില്‍ക്കാന്‍ കോടിയേരിയെ പ്രേരിപ്പിച്ചു. എന്നാല്‍ കൂടുതല്‍ ശക്തനായാണ് പിന്നീടുള്ള തിരിച്ചുവരവ്.

Leave a Comment

More News