മൂന്ന് മന്ത്രിമാരടക്കം സി.പി.എം സെക്രട്ടേിയറ്റില്‍ 8 പുതുമുഖങ്ങള്‍; 88 അംഗ സംസ്ഥാന സമിതിയും

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനേയും 88 അംഗ സംസ്ഥാന സമിതിയേയും തിരഞ്ഞെടുത്തു. 89 അംഗ സംസ്ഥാന സമിതിയില്‍ ഒരാളുടെ ഒഴിവുണ്ട്. അത് പിന്നീട് നികത്തും. സമിതിയില്‍ രണ്ട് പേര്‍ ക്ഷണിക്കളാകും. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും. പ്രത്യേക ക്ഷണിതാക്കളായി വി.എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, എം.എം മണി, ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ തോമസ് എന്നിവരെ ഉള്‍പ്പെടുത്തി

മൂന്നു മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതുതായി എത്തി. പി.എം മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരാണ് മന്ത്രിമാര്‍. പി.കെ ബിജു, എം. സ്വരാജ്, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍, കെ.കെ ജയചന്ദ്രന്‍ എന്നിവരും പുതുതായി സെക്രട്ടേറിയറ്റിലെത്തി.

കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി എം. ചന്ദ്രനെ തിരഞ്ഞെടുത്തു. അബ്ദുള്‍ ഖാദര്‍, അജിത് കുമാര്‍, കെ.എന്‍ ബാബു, ജയമോഹന്‍, അഡ്വ.പുഷ്പദാസ് എന്നിവരാണ് അഞ്ചംഗ കമ്മീഷനിലെ മറ്റംഗങ്ങള്‍.

16 അംഗ സെക്രട്ടേറിയറ്റ് ഇത്തവണ 17 അംഗമായി ഉയര്‍ത്തി. പിണറായി വിജയന്‍, ഇ.പി ജയരാജന്‍, പി.കെ ശ്രീമതി, തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, കെ.കെ ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, എം.സ്വരാജ്, പി.എ മുഹമ്മദ് റിയാസ്, പി.കെ ബിജു, പുത്തലത്ത് ദിനേശന്‍ തുടങ്ങിയവര്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായി.

40 വര്‍ഷത്തിനു ശേഷം ആദ്യമായാണ് സമ്മേളനത്തില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലുണ്ടായ യോജിപ്പിന്റെ ഫലമാണിത്.
മുന്‍പ് പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണ് സെക്രട്ടേറിയറ്റ് തിരഞ്ഞെടുക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News