പാലായില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കട ബാധ്യത: പാലാ: വ്യാപാരിയെ കടയ്ക്കുള്ളല്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലാ ജനറര്‍ ആശുപത്രിക്കു സമീപമുള്ള പഴം, പച്ചക്കറി വില്‍ക്കുന്ന ന്യൂ ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയിലാണ് വ്യാപാരി സുമേഷ് (40)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട തുടങ്ങിയതില്‍ കട ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രി വീട്ടിലെത്തേണ്ട സമയമായിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ സുമേഷിനെ കണ്ടെത്തിയത്.

ബൈക്ക് കടയുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു. ബൈക്കില്‍ വീട്ടിലേക്കുള്ള പച്ചക്കറി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു.

Leave a Comment

More News