കെ റെയില്‍ സമരം: ഉദ്യോഗസ്ഥര്‍ക്കും പോലീസിനും അസഭ്യവര്‍ഷം; കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചെങ്ങന്നൂര്‍: കെ.റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. കെ റെയില്‍ സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും അസഭ്യം പറഞ്ഞതിനാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ചെങ്ങന്നൂരില്‍ കെ റെയില്‍ സര്‍വേയ്ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. തമ്മാടിത്തരം കാണിക്കരുതെന്നും തന്നെക്കാളും വലിയ ആളാണ് താനെന്നും സുരേഷ് പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.

മടങ്ങിപ്പോകണമെന്ന ആവശ്യം പോലീസുകാര്‍ നിരസിച്ചു. ഇതോടെ അദ്ദേഹം പോലീസുകാരെയും ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയായിരുന്നു. ‘തന്റെ തന്തയുടെ വകയാണോ കെ റെയില്‍’ എന്ന് കൊടിക്കുന്നില്‍ പോലീസുകാരനോട് ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെങ്ങന്നൂര്‍ പോലീസ് ആണ് കേസെടുത്തത്.

Leave a Comment

More News