രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം; കേരളത്തില്‍ മൂന്ന് ഒഴിവുകള്‍; ശ്രേയാംസ്‌കുമാറിന് ഇനി സീറ്റ് നല്‍കില്ല

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍നിന്നുള്ള രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ഇവരുടെ കാലാവധി തീരുന്നത്.

കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലില്‍ തീരുന്നത്.

കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദശര്‍മ്മ ഉള്‍പ്പടെ പതിമൂന്ന് പേരുടെ കാലാവധിയാണ് ഈ ടേമില്‍ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.

അതേസമയം, കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന സീറ്റുകളില്‍ രണ്ടിടത്ത് സി.പി.എമ്മും സി.പി.ഐയും മത്സരിക്കും. ഒരു സീറ്റില്‍ യു.ഡി.എഫിന് വിജയിക്കാം. എല്‍.ജെ.ഡി അംഗം എം.വി ശ്രേയാംസ്‌കുമാര്‍ ഒഴിയുന്ന സീറ്റ് വീണ്ടും എല്‍.ജെ.ഡിക്ക് നല്‍കില്ലെന്നാണ് സൂചന.

Leave a Comment

More News