ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു. പ്ലാസ്റ്റിക് വില്‍ക്കുന്ന ഗള്‍ഫ് ബസാര്‍ എന്ന കടയിലാണ് തീ ആദ്യമുണ്ടായതെന്ന് കരുതുന്നു. സമീപത്തുള്ള ലോട്ടറി കടയും പലചരക്ക് കടയും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

രാവിലെ കടകള്‍ തുറക്കുന്നതിനു മുന്‍പാണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ ആളപായമില്ല. കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആലപ്പുഴയില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

Leave a Comment

More News