കുഞ്ഞിനെ കൊന്ന സംഭവം: മുത്തശ്ശിക്ക് പലരുമായി ബന്ധം, ലഹരി ഇടപാട്, കുഞ്ഞുങ്ങളെ മറയാക്കിയിരുന്നു

കൊച്ചി: കുഞ്ഞിനെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന മുത്തശ്ശി സിപ്‌സിക്ക് മറ്റു പലരുമായും വഴിവിട്ട ബന്ധമുണ്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍. ഇതിലുള്ള അസംതൃപ്തി മൂലമാണു താന്‍ സിപ്‌സിയുമായി അകന്നതെന്നാണു കാമുകന്‍ ജോണ്‍ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തത്. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുന്നു. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരും.

തന്റെ ലഹരി മരുന്ന് ഇടപാടുകള്‍ക്കു മറയായാണു സിപ്‌സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാല്‍തന്നെ ഇവരുടെ യാത്രകളില്‍ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടിളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവര്‍ക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിര്‍ത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്‌സി, ഗത്യന്തരമില്ലാതെ ഭര്‍ത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാല്‍ കുട്ടികളെ ഡിക്‌സിക്കു വിട്ടു കൊടുത്തില്ല. ഇതേത്തുടര്‍ന്നാണു തര്‍ക്കം ഉടലെടുത്തത്.

Leave a Comment

More News