കോഴിക്കോട് ചൂരക്കണ്ടി മലമകുളില്‍ യുവാവും പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: മരുമല ചുരക്കണ്ടി മലമകുളില്‍ യുവാവനേയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പൂളക്കണ്ടി തൊട്ടല്‍ മീത്തല്‍ പരേതനായ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലര്‍ച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

താമരശ്ശേരി കോരങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പില്‍ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്. അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പൊലീസ് പരിശോധനകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Print Friendly, PDF & Email

Leave a Comment

More News