‘ചെന്നിത്തലയ്ക്ക് ഇന്ന് ദുര്‍ദിനം’; വേദിയില്‍ ഇരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിടുകയാണ്. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തലയെ അടുത്ത് നിര്‍ത്തി തന്നെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്നാണ് പിണറായി വിജയന്‍ പൊതുവേദിയില്‍ പറഞ്ഞത്.

രമേശ് ചെന്നിത്തലയുടെ അഭിമാന പദ്ധതിയായ വലിയഴീക്കല്‍ പാലം ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണു മുഖ്യമന്ത്രിയുടെ പരിഹാസം. ‘സ്വാഗത പ്രസംഗം നടത്തുമ്പോള്‍ രമേശ് ചെന്നിത്തല പറഞ്ഞ വാക്കുകളാണ് ഓര്‍ക്കുന്നത്. നാടിന്റെ വികസന പദ്ധതികള്‍ക്ക് നാമെല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഈ പാലം യാഥാര്‍ഥ്യമായതില്‍ രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാം. അദ്ദേഹം ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണെന്ന് പറഞ്ഞു. പക്ഷേ എന്റെ കണക്കുകൂട്ടലില്‍ അദ്ദേഹത്തിന് ഇന്ന് ഒരു ദുര്‍ദിനമാണ്. അത് വേറൊരു കാര്യമാണ്. ഇവിടെ പറയുന്നില്ല’. മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇങ്ങനെയായിരുന്നു.

Leave a Comment

More News