ഉക്രൈനില്‍ നിന്ന് 600 വിദ്യാര്‍ഥികള്‍ കൂടി പോളണ്ടിലെത്തി; 119 പേരെ ഡല്‍ഹിയിലെത്തിച്ചു

കീവ്: ഉക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച 600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടി പോളണ്ടിലെത്തി. അതേസമയം, ബുക്കാറെസ്റ്റില്‍ നിന്നും 119 വിദ്യാര്‍ഥികളും 27 വിദേശികളുമായി പ്രത്യേക വിമാനം രാവിലെ ഡല്‍ഹിയിലുമെത്തി.

സൂമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ബസില്‍ പോള്‍ട്ടോവയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും പ്രത്യേക ട്രെയില്‍ നേരത്തെ ലവീല്‍ എത്തിക്കുകയും അവിടെനിന്നു മറ്റൊരു ട്രെയിനില്‍ പോളണ്ടിലെത്തിക്കുകയുമായിരുന്നു. പോളണ്ടിലെത്തിയതായും ഇവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ജിസ്‌ന ജിജി പറഞ്ഞു.

14 ദിവസം നീണ്ട ദുരിതത്തിനൊടുവിലാണ് പോളണ്ടിലെത്തിയത്. യുക്രൈനിലെ ജനങ്ങളോടും സര്‍ക്കാരിനോടും നന്ദി പറയുന്നു. ഇന്ത്യാ സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി- വിദ്യാര്‍ഥികള്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News