ഡല്‍ഹിയിലെ ചേരിയില്‍ വന്‍ തീപിടുത്തം; 7 മരണം; 60 കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. ഡല്‍ഹിയിലെ ഗോകുല്‍പുരി ചേരിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടുകൂടിയായിരുന്നു അപകടം. പുലര്‍ച്ചെ നാല് മണിയോടു കൂടി അഗ്‌നിശമന സേനയെത്തി തീ നിയന്ത്രിക്കുകയായിരുന്നു.

തീപിടിത്തത്തില്‍ മരിച്ച ഏഴ് പേരില്‍ അഞ്ച് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍. രണ്ടുപേര്‍ അടുത്ത വീട്ടിലെ കുട്ടികളാണ്. ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അതിനാല്‍ ഇവര്‍ക്ക് രക്ഷപെടാന്‍ സാധിച്ചില്ല. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തില്‍ 60ലേറെ കുടിലുകള്‍ക്ക് തീപടര്‍ന്നു. 30ലേറെ കുടിലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വടക്കു കിഴക്കന്‍ ഡല്‍ഹി അഡീഷണല്‍ ഡി.സി.പി പറഞ്ഞു.

Leave a Comment

More News