ഭാര്യ പിണങ്ങിപ്പോയതില്‍ വിഷമത്തില്‍ റെയില്‍വേ പാളത്തില്‍ തലവച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് റെയില്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ചു. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. തലശേരി സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

സ്റ്റേഷന്‍ മാസ്റ്ററുടെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്.

ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. തുടര്‍ന്നാണ് ഭാര്യയുമായി പ്രശ്നമുണ്ടായത്. ഇതില്‍ മനംനൊന്ത് യുവാവ് മദ്യപിക്കുകയും ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

സ്റ്റേഷന്‍ മാസ്റ്ററാണ് ഇയാള്‍ പാളത്തില്‍ തലവെച്ചു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ റെയില്‍വേ സ്റ്റേഷനിലെത്തിയ പോലീസ് യുവാവിനെ അനുനയിപ്പിക്കുകയും ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.

 

 

 

Leave a Comment

More News