മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലയുടെ 2026 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അജ്മൽ കെ പി, ജനറൽ സെക്രട്ടറിയായി അൻഫാൽ ജാൻ എന്നിവരെയാണ് തെരെഞ്ഞെടുത്തത്. സെക്രട്ടറിമാരായി സമീറുല്ല കെ, യാസിർ കെ എം, എം ഐ അനസ് മൻസൂർ, മുനീർ. ടി മങ്കട, ഷബീർ പി കെ, അഷ്ഫാഖ് മഞ്ചേരി, ഷബീർ കെ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സോളിഡാരിരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, സംസ്ഥാന സെക്രട്ടറി സാബിക് വെട്ടം എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സമീർ കാളികാവ് സമാപന പ്രസംഗം നിർവഹിച്ചു.
More News
-
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയെക്കെതിരെ ജസ്റ്റിസ് & സോളിഡാരിറ്റി കോൺഫറൻസ് സംഘടിപ്പിച്ചു
എറണാകുളം: ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത വേട്ടയാടലുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും തുറന്നുകാട്ടി, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ... -
‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ തുടങ്ങി
എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി’ കോൺഫറൻസിൻ്റെ ഭാഗമായ ‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ ആരംഭിച്ചു. മുംബൈ... -
ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി കോൺഫറൻസ് ഞായറാഴ്ച എറണാകുളം ടൗൺ ഹാളിൽ
എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി കോൺഫറൻസ് ഞായറാഴ്ച ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് ജമാഅത്തെ...
