ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. ഇന്ന് നിങ്ങൾ ആരുടെയും ചെയ്തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം.
കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. ഇന്ന് കച്ചവടക്കാർക്ക് മികച്ച ദിവസം. ഒരു യാത്ര പോകാൻ സാധ്യത. എന്നാൽ ജോലിയും മറ്റ് തിരക്കുകളും കാരണം അവ മാറ്റിവച്ചേക്കാം.
തുലാം: ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. അതുകൊണ്ട് സമയം അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ്വസമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സ്ഥലത്തും വീട്ടിലും നിങ്ങൾ അംഗീകരിക്കപ്പെടും. സർക്കാർ നിയമപരമായ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പറ്റിയ ദിവസം കൂടിയാണ്. ഇന്നത്തെ പോലെ അത്തരം ഇടപാടുകൾക്ക് ഉചിതമായ സമയം തീർച്ചയായും വരും.
വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ നിങ്ങൾക്ക് പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. നിങ്ങളുടെ കുട്ടികൾക്ക് മോശം പെരുമാറ്റവും നിങ്ങളെ വിഷമിച്ചേക്കാം. അവരുടെ ആരോഗ്യ കാര്യത്തിലും ആശങ്കയുണ്ടാകം. അനാവശ്യ പ്രശ്നങ്ങളിൽ ചെന്ന് ചാടാരുത്.
ധനു: ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. സംഘർഷങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുക. കോപം നിയന്ത്രിക്കുക. ഒത്തുതീർപ്പിന് പോകാതിരിക്കുന്നതാണ് നല്ലത്. അമിത സംവേദനക്ഷമത ഇന്ന് നിങ്ങളുടെ മാനസിക ക്ലേശങ്ങൾ വർധിപ്പിക്കും. നിങ്ങളുടെ ഭാര്യയുടെ കാര്യങ്ങൾ നയപരമായി കൈകാര്യം ചെയ്യണം. മര്യാദയോടെ പെരുമാറുക.
മകരം: നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ഒരു ദിവസം ആയിരിക്കും. നിങ്ങളുടെ കച്ചവടം കുതിച്ചുയരും. ദല്ലാള്‍, വില്‍പ്പന, വായ്പകളുടെ പലിശ, നിക്ഷേപം എന്നിവ യിൽ നിന്നുള്ള വരുമാനം നിങ്ങളുടെ ഖജനാവ് നിറയ്ക്കും. വാസ്തവത്തിൽ, നിങ്ങൾക്ക് ഒരു അനുകൂലമായ അന്തരീക്ഷം ഇന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, നിങ്ങളുടെ കുട്ടികളുടെ പഠനം നിങ്ങൾക്ക് ഉത്കണ്ഠയ്ക്ക് കാരണമാകും.
കുംഭം: ഇന്ന് ജോലിയിൽ നിങ്ങൾക്ക് വിജയവും പ്രശസ്തിയും അംഗീകാരവും ലഭിക്കാൻ സാധ്യത. സഹപ്രവർത്തകരിൽ നിന്ന് സഹായം ലങ്ങിക്കും. നിങ്ങളെ ഏൽപ്പിക്കുന്ന ജോലി കൃത്യസമയത്ത് ചെയ്ത് തീർക്കും. ഒരു സന്തോഷ വാർത്ത കേൾക്കാൻ സാധ്യത.
മീനം: വിദ്യാർഥികൾക്കും പണ്ഡിതമാർക്കും ഇന്ന് നല്ല ദിവസം. സർഗാത്മക കഴിവുകൾ ഇന്ന് നിങ്ങൾക്ക് വിജയം നൽകും. പ്രണയിതാക്കൾക്കും ഇന്ന് മികച്ച ദിവസമായിരിക്കും. ജലാശയങ്ങളിൽ നിന്ന് മാറി നിൽക്കുക. ഇന്ന് നിങ്ങൾ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കും.
മേടം: നിങ്ങൾ ഇന്ന് കൂടുതല്‍ വികാരഭരിതനും അസ്വസ്ഥനുമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുടെ മാനസികാവസ്ഥ നിങ്ങളുടെ ബന്ധങ്ങളെ നശിപ്പിക്കുന്ന പരിധി വരെ പോയേക്കാം. നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് നിങ്ങൾ തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ആശങ്കാജനകമാകും.
ഇടവം: ഇന്ന് ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. പണം ചെലവഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ പ്രശസ്തി നഷ്ടപ്പെടുത്തുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. സർഗ്ഗാത്മക കഴിവുകൾ പൊടിതട്ടിയെടുക്കാൻ മികച്ച ദിവസമാണ് ഇന്ന്.
മിഥുനം: ഇന്ന് നിങ്ങൾക്ക് പുതിയ വെല്ലുവിളികൾ നേരിടേണ്ടതായി വരും. അവ പൂർത്തീകരിക്കാൻ കഴിയാതെ വരുന്നത് നിങ്ങൾക്ക് മനോവിഷമമുണ്ടാക്കാം. എന്നാൽ കഠിനാധ്വാനത്തിലൂടെ കുറച്ച് വൈകിയാണെങ്കിലും എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും. ശാരീരികവും മാനസികവുമായ ആരോഗ്യനില അത്ര തൃപ്തികരമാവില്ല.
കര്‍ക്കടകം: ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻ്റെ പകുതിഭാഗവും കുടുംബത്തോടൊപ്പം ചെലവഴിക്കാനിടയാകും. വളരെകാലത്തിന് ശേഷം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുകയും അവരോടൊപ്പെം ചെറിയ യാത്ര പോകുകയും ചെയ്യും. സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മികച്ച ഫലമുണ്ടാക്കും.
