മൂന്നാറില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്ത് ചൂടു ചായ ഒഴിച്ച വിനോദസഞ്ചാരികളെ കൈകാര്യം ചെയ്ത് മറ്റ് ജീവനക്കാര്‍

മൂന്നാര്‍: ചായക്കടക്കാരന്റെ മുഖത്ത് ചൂടു ചായ ഒഴിച്ച വിനോദ സഞ്ചാരികളെ കൈകാര്യം ചെയ്ത് ഹോട്ടലിലെ മറ്റ് ജീവനക്കാര്‍. മൂന്നാറിലാണ് സംഭവം. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്(24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ. സിയാദ്(31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറി. ഇതിനിടെ തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാള്‍ ചൂടു ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. ഇതിനു പിന്നാലെ ഇവര്‍ ബസില്‍ കയറി സ്ഥലംവിട്ടു. എന്നാല്‍, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കില്‍ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞിട്ടു. വിനോദ സഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു.

Leave a Comment

More News