നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ അഡ്വ.രാമന്‍പിള്ള ശ്രമിക്കുന്നു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷന്‍ അഡ്വ.ബി. രാമന്‍പിള്ളയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത. നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

നേരത്തെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് രാമന്‍പിള്ളയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ രംഗത്തുവന്നതോടെയാണ് ക്രൈംബ്രാഞ്ച് പിന്‍മാറിയത്.

Leave a Comment

More News