ലൈംഗികാരോപണം: കാലിക്കറ്റ് സര്‍വകലാശാല അസി.പ്രഫസര്‍ ഡോ.ഹാരിസിനെ പുറത്താക്കി

കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

2021 ജൂലൈയിലാണ് ഹാരിസിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി രംഗത്തെത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തുടര്‍ന്ന് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി. പിന്നാലെ ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്‌പെന്‍ഷനുശേഷം സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഗൗരവതരമായ കുറ്റകൃത്യമാണ് ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.തുടര്‍ന്നാണ് ഹാരിസിനെ പുറത്താക്കിയത്.

Leave a Comment

More News